l o a d i n g

ഗൾഫ്

ജിസാന്‍ കെ.എം.സി.സി പ്രവാസി കെയര്‍ പദ്ധതി ആനുകൂല്യ വിതരണോദ്ഘാടനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 16, 2026

മലപ്പുറം: ജിസാന്‍ കെ.എം.സി.സി.യുടെ കാരുണ്യ പദ്ധതിയായ 'ജിസാന്‍ പ്രവാസി കെയര്‍' സുരക്ഷാ സ്‌കീമിന്റെ ആനുകൂല്യ വിതരണോദ്ഘാടനം തിരൂരങ്ങാടി നിയോജക മണ്ഡലം എം.എല്‍.എ പി.എം.എ. സമീര്‍ നിര്‍വഹിച്ചു. ജിസാനിലെ ഐദാബി ഏരിയയില്‍ കെ.എം.സി.സി അംഗമായിരിക്കെ നാട്ടില്‍ വെച്ച് മരണപ്പെട്ട തിരൂരങ്ങാടി പതിനാറുങ്ങല്‍ വടക്കേമമ്പുറം സ്വദേശി അബ്ദുള്ളയുടെ കുടുംബത്തിനുള്ള മരണാനന്തര ആനുകൂല്യമായ രണ്ട് ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്. പ്രവാസികളെ ചേര്‍ത്തുപിടിക്കുന്നതില്‍ ജിസാന്‍ കെ.എം.സി.സി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പി.എം.എ. സമീര്‍ പറഞ്ഞു.

പതിനാറുങ്ങല്‍ പുള്ളാടന്‍ അഷ്റഫിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സി.എച്ച്. മഹ്‌മൂദ് ഹാജി അധ്യക്ഷത വഹിച്ചു. ഐദാബി ഏരിയ കെ.എം.സി.സി പ്രസിഡന്റ് ഇസ്മായില്‍ ചൊക്ലി സ്വാഗതം പറഞ്ഞു. സൗദി നാഷണല്‍ കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി ചീഫ് കോര്‍ഡിനേറ്ററും തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റുമായ റഫീഖ് പാറക്കല്‍ മുഖ്യപ്രഭാഷണം നടത്തി.

ഉസ്മാന്‍ അലി പാലത്തിങ്കല്‍ (സൗദി കെ.എം.സി.സി), അബ്ദുറഹ്‌മാന്‍ കുട്ടി (മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍), മുസ്തഫ പറാത്ത് (മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി), അബ്ദുള്ള സി.ടി, അസ്ലി, സുബൈര്‍ തങ്ങള്‍, മുനീര്‍ പി.ഒ, അയ്യൂബ് പി.കെ, ഷമീന മൂഴിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങില്‍ മുഹമ്മദാലി പറമ്പില്‍ (മുന്‍ ഐദാബി കെ.എം.സി.സി ചെയര്‍മാന്‍), റസാഖ് ചേളാരി (മുന്‍ ഐദാബി കെ.എം.സി.സി ട്രഷറര്‍), ഇസ്മായില്‍ ഇല്ലിക്കല്‍, റസാഖ് മൂന്നിയൂര്‍, നമീര്‍ ചെമ്പന്‍, യൂനുസ് ചേരൂര്‍, ഷാഫി കാടപ്പടി എന്നിവരും വാര്‍ഡ് മുസ്ലിം ലീഗ് പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026