l o a d i n g

ഗൾഫ്

ചൈനയില്‍ ട്രംപിന് ഉജ്ജ്വല സ്വീകരണം; നിര്‍ണ്ണായക ഉച്ചകോടിക്ക് ബീജിംഗില്‍ തുടക്കമായി

Thumbnail
Publisher By     BY - DESK
May 14, 2026

ബീജിംഗ്: ആഗോള രാഷ്ട്രീയത്തിലെയും സാമ്പത്തിക രംഗത്തെയും സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ സമവായം തേടി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ബീജിംഗില്‍ കൂടിക്കാഴ്ച നടത്തി. പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ചൈന സന്ദര്‍ശിക്കുന്നത്. ഇറാന്‍ യുദ്ധം, വ്യാപാര തര്‍ക്കങ്ങള്‍, തായ്വാന്‍ വിഷയം എന്നിവയാണ് രണ്ടു ദിവസം നീളുന്ന ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

ബീജിംഗിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദി പീപ്പിള്‍സില്‍ ആണ് ണ് ട്രംപിന് ഔദ്യോഗിക സ്വീകരണം നല്‍കിയത്. ചൈനീസ് സൈനിക ബാന്‍ഡിന്റെ അകമ്പടിയോടെ ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു. ആചാരപരമായ ഗണ്‍ സല്യൂട്ടും ഇരുരാജ്യങ്ങളുടെയും പതാകയേന്തിയ കുട്ടികളുടെ പ്രകടനവും സ്വീകരണത്തിന് മാറ്റുകൂട്ടി. അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം മുമ്പത്തേക്കാള്‍ മികച്ചതാകുമെന്നും ഇരുരാജ്യങ്ങള്‍ക്കും ഉജ്ജ്വലമായ ഒരു ഭാവി ഒപ്പമുണ്ടെന്നും ഷി ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയുടെ തുടക്കത്തില്‍ ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

സ്വീകരണ ചടങ്ങില്‍ ചൈനീസ് ഉദ്യോഗസ്ഥരെ കൂടാതെ ട്രംപിനൊപ്പമുള്ള ഉന്നത യുഎസ് പ്രതിനിധികളും പങ്കെടുത്തു. പെന്റഗണ്‍ മേധാവി പീറ്റര്‍ ഹെഗ്സെത്ത്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരെ ഷി ജിന്‍പിംഗ് ഹസ്തദാനം നല്‍കി സ്വീകരിച്ചു. ചൈനയുടെ കടുത്ത വിമര്‍ശകനായി അറിയപ്പെടുന്ന റൂബിയോയുടെ സാന്നിധ്യം നയതന്ത്ര കേന്ദ്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു.

എലോണ്‍ മസ്‌ക് (ടെസ്ല), ജെന്‍സന്‍ ഹുവാങ് (എന്‍വിഡിയ) തുടങ്ങിയ പ്രമുഖ യുഎസ് വ്യവസായികളും ട്രംപിനൊപ്പമുണ്ട്. കാര്‍ഷിക-വിമാന മേഖലകളില്‍ പുതിയ വ്യാപാര കരാറുകള്‍ ഉറപ്പിക്കുകയാണ് ഇതിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്.

ചൈനയുമായുള്ള ഉച്ചകോടി മാര്‍ച്ചില്‍ നടക്കേണ്ടതായിരുന്നുവെങ്കിലും ഇറാന്‍ യുദ്ധം മൂലമാണ് ഇത് നീണ്ടുപോയത്. ഇറാന്റെ എണ്ണ വില്പനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയാകുമെങ്കിലും, ഇക്കാര്യത്തില്‍ ചൈനയുടെ സഹായം ആവശ്യമില്ലെന്ന നിലപാടിലാണ് ട്രംപ്. എന്നാല്‍ ഇറാനെ പിന്തിരിപ്പിക്കാന്‍ ചൈന സജീവ ഇടപെടല്‍ നടത്തണമെന്ന നിലപാടാണ് വിദേശകാര്യ സെക്രട്ടറി റൂബിയോ പങ്കുവെച്ചത്.

കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ കനത്ത നികുതികള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ ബാധിച്ചിരുന്നു. നിലവിലുള്ള നികുതി വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തും.

തായ്വാന് അമേരിക്ക ആയുധങ്ങള്‍ നല്‍കുന്ന വിഷയത്തിലും നിര്‍ണ്ണായക ചര്‍ച്ചകള്‍ നടന്നേക്കും. ഇതാദ്യമായാണ് തായ്വാന്‍ വിഷയത്തില്‍ ചൈനയുമായി ആലോചന നടത്താന്‍ യുഎസ് തയ്യാറാകുന്നത് എന്നത് ശ്രദ്ധേയമാണ്.

സന്ദര്‍ശനത്തിന്റെ ഭാഗമായി ചരിത്രപ്രസിദ്ധമായ 'ടെമ്പിള്‍ ഓഫ് ഹെവന്‍' ട്രംപ് സന്ദര്‍ശിക്കും. വൈകുന്നേരം ഷി ജിന്‍പിംഗ് ഒരുക്കുന്ന ഔദ്യോഗിക വിരുന്നിലും അദ്ദേഹം പങ്കെടുക്കും. 2026-ല്‍ ഷി ജിന്‍പിംഗിനെ അമേരിക്കയിലേക്ക് ക്ഷണിക്കാനുള്ള തീയതി ഉറപ്പിക്കാനും ട്രംപിന് പദ്ധതിയുണ്ട്.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026