l o a d i n g

ഗൾഫ്

ഹോര്‍മുസില്‍ യുദ്ധഭീതി: 'പ്രോജക്റ്റ് ഫ്രീഡം' പുനരാരംഭിക്കാന്‍ ട്രംപ്; തിരിച്ചടിക്കുമെന്ന് ഇറാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 12, 2026

വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ, ഇറാന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നയതന്ത്ര ചര്‍ച്ചകള്‍ക്കായി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന 'പ്രോജക്റ്റ് ഫ്രീഡം' എന്ന സൈനിക ദൗത്യം പുനരാരംഭിക്കുന്നത് ആലോചനയിലാണെന്ന് ട്രംപ് വ്യക്തമാക്കി. മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാനായി യുഎസ് മുന്നോട്ടുവെച്ച സമാധാന കരാറിനോട് ഇറാന്‍ സ്വീകരിച്ച നിലപാടില്‍ പ്രകോപിതനായാണ് ട്രംപിന്റെ പ്രതികരണം. ഇറാന്‍ ഒടുവില്‍ യുഎസിന് മുന്നില്‍ 'കീഴടങ്ങു'മെന്നും ഒരു കരാറില്‍ എത്തുന്നതുവരെ സമ്മര്‍ദ്ദം തുടരുമെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാനായി കഴിഞ്ഞയാഴ്ചയാണ് 'പ്രോജക്റ്റ് ഫ്രീഡം' ആരംഭിച്ചത്. എന്നാല്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിമാറി 48 മണിക്കൂറിനുള്ളില്‍ ഇത് നിര്‍ത്തിവെച്ചു. ഇനി ദൗത്യം പുനരാരംഭിച്ചാല്‍ അത് കേവലം കപ്പലുകള്‍ക്ക് അകമ്പടി സേവിക്കുന്നതില്‍ മാത്രം ഒതുങ്ങില്ലെന്നും വിപുലമായ സൈനിക നടപടികള്‍ ഉണ്ടാകുമെന്നും ട്രംപ് സൂചിപ്പിച്ചു.

ഇറാന്റെ ആണവ ശേഖരം കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് സ്വന്തമായി ശേഷിയില്ലെന്നും ഇതിനായി അമേരിക്കയുടെ സഹായം വേണമെന്ന് ഇറാനിയന്‍ പ്രതിനിധികള്‍ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

സമാധാന കരാറിനുള്ള ഇറാന്റെ മറുപടി 'വിഡ്ഢിത്തം' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നിലവിലെ സമാധാന ചര്‍ച്ചകളുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ: 'വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. രോഗി രക്ഷപ്പെടാന്‍ വെറും ഒരു ശതമാനം സാധ്യതയുണ്ടെന്ന് ഡോക്ടര്‍ പറയുന്നതിന് തുല്യമാണിത്.'

യുഎസ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ തള്ളിയ ഇറാന്‍, യുദ്ധനഷ്ടപരിഹാരം നല്‍കണമെന്നും ഉപരോധങ്ങള്‍ പിന്‍വലിച്ച് എണ്ണ കയറ്റുമതിക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യങ്ങള്‍ 'അസ്വീകാര്യം' എന്ന് പറഞ്ഞ് ട്രംപ് തള്ളുകയായിരുന്നു.

അമേരിക്കന്‍ ഭീഷണികള്‍ക്ക് പിന്നാലെ ഇറാനും നിലപാട് കടുപ്പിച്ചു. ഏത് സാഹചര്യത്തെയും നേരിടാന്‍ രാജ്യം സജ്ജമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് പറഞ്ഞു. 'ഞങ്ങളുടെ ആത്മസംയമനം ഇന്ന് അവസാനിച്ചിരിക്കുന്നു. ഇറാനിയന്‍ കപ്പലുകള്‍ക്ക് നേരെയുള്ള ഏത് ആക്രമണത്തിനും അമേരിക്കന്‍ കപ്പലുകളോടും സൈനിക താവളങ്ങളോടും ശക്തമായി പ്രതികരിക്കും,' എന്ന് ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍ വക്താവ് ഇബ്രാഹിം റെസായി എക്‌സിലൂടെ വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വം ആഗോള വിപണിയെയും ബാധിച്ചു തുടങ്ങി. ട്രംപ് ഇറാന്റെ നിര്‍ദ്ദേശം തള്ളിയതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ടോള്‍ പിരിക്കാന്‍ ശ്രമിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് യുഎസ് നാവികസേന. പത്ത് ആഴ്ചയായി തുടരുന്ന ഈ സംഘര്‍ഷം ആഗോള സമ്പദ്വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026