l o a d i n g

കേരള

'കുലംകുത്തിയെന്ന് വിളിച്ചവന്‍ പൊള്ളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്നു': പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ.കെ. രമ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 4, 2026

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് കൃത്യം 12 വര്‍ഷം തികയുന്ന മെയ് 4-ന് നടക്കുന്ന വോട്ടെണ്ണലില്‍ ഇടതുപക്ഷവും പിണറായി വിജയനും തിരിച്ചടി നേരിടുമ്പോള്‍ വൈകാരിക കുറിപ്പുമായി കെ.കെ. രമ. ധര്‍മ്മടം മണ്ഡലത്തിലെ വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിലായതിന് പിന്നാലെയാണ് രൂക്ഷമായ പ്രതികരണവുമായി വടകര എം.എല്‍.എ കെ.കെ. രമ കുറിപ്പിട്ടത്. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെ പിണറായി വിജയന്‍ നേരിടുന്ന തിരിച്ചടി വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്ന് രമ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പരോക്ഷമായി വ്യക്തമാക്കി.

''പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ, ഇതു മതി കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊള്ളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരന് കഴിഞ്ഞു. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങള്‍,'' എന്നായിരുന്നു കെ.കെ. രമയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് കൃത്യം 12 വര്‍ഷം തികയുന്ന മെയ് 4-നാണ് കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നത്്. ആര്‍.എം.പി.ഐ നേതാവായിരുന്ന ടി.പിയെ സി.പി.എം വിട്ടുപോയതിന് പിന്നാലെ 'കുലംകുത്തി' എന്ന് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു.

ഇതേ ദിവസം തന്നെ പിണറായി വിജയന്റെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് എല്‍.ഡി.എഫ് കോട്ടകളില്‍ അടക്കം അദ്ദേഹം പിന്നോട്ടുപോയത് ചൂണ്ടിക്കാട്ടിയാണ് കെ.കെ. രമയുടെ പ്രതികരണം.

ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരന്റെ സ്മൃതി മണ്ഡപത്തില്‍ ഒത്തുകൂടിയ ആര്‍.എം.പി പ്രവര്‍ത്തകര്‍ വൈകാരിക രംഗങ്ങളാണ് സൃഷ്ടിച്ചത്. മുദ്രാവാക്യം വിളിച്ചുകൊടുത്ത് കെ.കെ. രമ നേതൃത്വം നല്‍കി.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026