l o a d i n g

ഗൾഫ്

ജിസാന്‍ കെ.എം.സി.സി വഹീദാബാനുവിന്റെ മൃതദേഹം ഖബറടക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 23, 2026

ജിസാന്‍: ജിസാനില്‍ അന്തരിച്ച കര്‍ണാടക ലക്ഷ്മി നഗര്‍ സ്വദേശിനി വഹീദാ ബാനു (56) വിന്റെ മൃതദേഹം ജിസാനില്‍ ഖബറടക്കി. വീട്ടുജോലിക്കായി ജിസാനിലെത്തിയ വഹീദ, സ്‌പോണ്‍സറുടെ കീഴിലല്ലാതെ പുറത്ത് ജോലി ചെയ്യുന്നതിനിടെ ഇഖാമ ഇല്ലാത്തതിനാല്‍ പോലീസ് പിടിയിലായിരുന്നു. തുടര്‍ന്ന് ജയിലില്‍ കഴിയവെ പ്രമേഹം മൂര്‍ച്ഛിച്ച് ഏപ്രില്‍ 12-നാണ് ഇവര്‍ മരണപ്പെട്ടത്.

മരണവിവരമറിഞ്ഞ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്, കമ്മ്യൂണിറ്റി വെല്‍ഫയര്‍ അംഗവും കെ.എം.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഖാലിദ് പട്‌ലയെ ബന്ധപ്പെടുകയും ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് കെ.എം.സി.സി. ജിസാന്‍ വെല്‍ഫയര്‍ വിങ് വിഷയം ഏറ്റെടുത്തു.

ജനറല്‍ കണ്‍വീനര്‍ ഷമീര്‍ അമ്പലപ്പാറയുടെ പേരില്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയാണ് ജിസാന്‍ സബിയയില്‍ മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ബുധനാഴ്ച വൈകുന്നേരം സബിയ മസ്ജിദ് സുആയില്‍ അസര്‍ നമസ്‌കാരാനന്തരം നടന്ന ജനാസ നമസ്‌കാരത്തിന് ശേഷം മൃതദേഹം ഖബറടക്കി. സ്വദേശികളും വിദേശികളുമടക്കം വന്‍ ജനാവലിയാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.

സി.സി.ഡബ്ല്യു.എ. അംഗം സയ്യിദ് ഖാഷിഫ്, കെ.എം.സി.സി. വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ ഗഫൂര്‍ വാവൂര്‍, ഷമീര്‍ അമ്പലപ്പാറ, സാദിഖ് മാസ്റ്റര്‍, ബഷീര്‍ ആക്കോട്, കബീര്‍ പൂക്കോട്ടൂര്‍, ഗഫൂര്‍ വെട്ടത്തൂര്‍, ഷമീര്‍ കൊടുവള്ളി എന്നിവരും, പരേതയുടെ നാട്ടുകാരായ ജാഫര്‍, ഇസ്മായീല്‍ വഹീദി, മുഹമ്മദ് മതീന്‍, മുഹമ്മദ് തുറാമ്പ് തുടങ്ങിയവരും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Latest News

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026