l o a d i n g

ഗൾഫ്

അല്‍ഖോബാര്‍ കെഎംസിസി നിര്‍മ്മിച്ച 'സ്‌നേഹഭവനം' പാണക്കാട് സാദിഖലി തങ്ങള്‍ കൈമാറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 13, 2026

അല്‍ഖോബാര്‍: സൗദി അല്‍ഖോബാര്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച 'സ്‌നേഹഭവനം' കൈമാറി. ചാവക്കാട് മന്നലാംകുന്നില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. കെഎംസിസി പ്രവര്‍ത്തകന്റെ നിര്‍ദ്ധന കുടുംബത്തിനാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്.

അല്‍ഖോബാര്‍ കെഎംസിസി പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാടിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുക്കണ്ടത്ത് ആയിഷുമ്മ താക്കോല്‍ ഏറ്റുവാങ്ങി. ഭവന നിര്‍മ്മാണ കോണ്‍ട്രാക്ടര്‍ അബ്ദുല്‍ ഗഫൂര്‍ എടക്കരയ്ക്കുള്ള കെഎംസിസിയുടെ സ്‌നേഹോപഹാരവും സാദിഖലി തങ്ങള്‍ കൈമാറി. അല്‍ഖോബാര്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അന്‍വര്‍ ഷാഫി വളാഞ്ചേരി സ്വാഗതവും ട്രഷറര്‍ മൊയ്തുണ്ണി പാലപ്പെട്ടി നന്ദിയും പറഞ്ഞു.

തൃശ്ശൂര്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് സി.എ. റഷീദ്, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ജലീല്‍ വലിയകത്ത്, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി സി. മുഹമ്മദാലി, മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി.കെ.എം. ഷാഫി എന്നിവര്‍ സംസാരിച്ചു. കിഴക്കന്‍ പ്രവിശ്യ കെഎംസിസി സെക്രട്ടറി ഒ.പി. ഹബീബ് ബാലുശ്ശേരി, ദമ്മാം തൃശ്ശൂര്‍ ജില്ലാ കെഎംസിസി ട്രഷറര്‍ യൂനസ്, ദമ്മാം മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഹുസൈന്‍ എ.ആര്‍. നഗര്‍, റഹീമ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മന്‍സൂര്‍ മൈനാഗപ്പള്ളി, മുസ്തഫ കമാല്‍ കോതമംഗലം തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ദമ്മാം മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ മുഹമ്മദ് കരിങ്കപ്പാറ, സഹീര്‍ മജ്ദാല്‍ കൊണ്ടോട്ടി, അല്‍ഖോബാര്‍ കെഎംസിസി മുന്‍ ഭാരവാഹികളായ കുഞ്ഞുമുഹമ്മദ് കടവനാട്, സിദ്ദിഖ് പാണ്ടികശാല, സിറാജ് ആലുവ എന്നിവരും തൃശ്ശൂര്‍ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ എം.വി. ഷക്കീര്‍, യു.കെ. മുഹമ്മദ്, ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് ആര്‍.പി. ബഷീര്‍ തുടങ്ങിയവരും സംബന്ധിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ എ.കെ. മൊയ്തുണ്ണി, ഹുസൈന്‍, വാര്‍ഡ് മെമ്പര്‍ ആബിദ് അണ്ടത്തോട്, മന്നലാംകുന്ന് മഹല്ല് പ്രസിഡന്റ് അലാവുദ്ദീന്‍, ദുബായ് കെഎംസിസി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ജമാല്‍ മനത്ത്, അബ്ദുല്‍ ഖാദര്‍ പൊന്നാനി, അല്‍ഖോബാര്‍ കെഎംസിസി ഭാരവാഹികളായ ആബിദ് പാറക്കല്‍, റാഷിദ് തിരൂര്‍, മുഹമ്മദലി കിനാലൂര്‍, സാനിഫ് ആലുവ എന്നിവരും പരിപാടിക്ക് സാക്ഷ്യം വഹിച്ചു.

ഫോട്ടോ: മന്നലാംകുന്ന് ആയിഷുമ്മയുടെ കുടുംബത്തിനായി സൗദി അല്‍ഖോബാര്‍ കെഎംസിസി നിര്‍മ്മിച്ച സ്‌നേഹഭവനത്തിന്റെ താക്കോല്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറുന്നു.

Latest News

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026