l o a d i n g

കേരള

'ഭീഷണി വേണ്ടെന്ന്' ബിഷപ്പ്; 'അന്ന് ഒപ്പം നിന്നത് ബിജെപി മാത്രമെന്ന്' ഷോണ്‍: പാലായില്‍ വാക്‌പോര് മുറുകുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 13, 2026

പാലാ: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജും തമ്മിലുള്ള വാക്‌പോര് കനക്കുന്നു. സഭാനേതൃത്വത്തെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ ബിഷപ്പ് നടത്തിയ കര്‍ശന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷോണ്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് വിഷയം രാഷ്ട്രീയ ചര്‍ച്ചയായി മാറിയത്. ആരുമില്ലാതിരുന്ന കാലത്ത് സഭയ്ക്കായി സംസാരിച്ചത് പി.സി. ജോര്‍ജാണെന്നും, പ്രതിസന്ധി ഘട്ടങ്ങളില്‍ സഭയെ പിന്തുണച്ചത് ബിജെപിയും ആര്‍എസ്എസും മാത്രമാണെന്നും ഷോണ്‍ തിരിച്ചടിച്ചു.

ഭീഷണി സ്വരം വിലപ്പോകില്ല: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

മതനേതാക്കളെ അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ചാനല്‍ റേറ്റിംഗിനും കൈയടിക്കും വേണ്ടി മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് സംസാരിക്കരുത്. 'എല്ലാക്കാലത്തും മെത്രാന്മാരും വൈദികരും മിണ്ടാപ്രാണികളായി ന്യൂട്രല്‍ നിലപാട് സ്വീകരിക്കുമെന്ന് ആരും കരുതേണ്ട. ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല,' ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. സഭയിലൂടെ വളര്‍ന്നുവന്ന രാഷ്ട്രീയ നേതൃത്വം വിശ്വാസികളുടെ വികാരങ്ങളെ മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസും ഇടതുപക്ഷവും സഭയെ വേട്ടയാടി: ഷോണ്‍ ജോര്‍ജ്

ബിഷപ്പിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി, താന്‍ സഭയെ അധിക്ഷേപിച്ചിട്ടില്ലെന്നും മറിച്ച് സഭയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി. ബിഷപ്പ് നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയപ്പോള്‍ ഇടതുപക്ഷവും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും അദ്ദേഹത്തെ ഒറ്റപ്പെടുത്തി. ബിഷപ്പിനെതിരെ എട്ട് കേസുകളാണ് ഇടതുസര്‍ക്കാര്‍ എടുത്തത്. അന്ന് ബിഷപ്പിന് പിന്തുണയുമായി എത്തിയത് ബിജെപിയും ആര്‍എസ്എസും പി.സി. ജോര്‍ജും മാത്രമാണ്. വഖഫ് ബില്ലിനെതിരെ സഭ കത്തയച്ചിട്ടും കേരളത്തിലെ എംപിമാര്‍ സഭയെ സഹായിച്ചില്ല. എന്നാല്‍ എഫ്.സി.ആര്‍.എ (FCRA) വിഷയത്തില്‍ സഭയുടെ ആശങ്കയകറ്റാന്‍ ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ട് ബില്ല് മാറ്റിവെപ്പിച്ചു. സഭാ പത്രമായ ദീപികയെ കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന സാഹചര്യമാണുള്ളതെന്നും ആ നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഷോണ്‍ ആവര്‍ത്തിച്ചു.

സഭ രാഷ്ട്രീയ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിക്കണമെന്ന ബിഷപ്പിന്റെ ആഹ്വാനത്തെ ഷോണ്‍ സ്വാഗതം ചെയ്തു. എന്നാല്‍ അങ്ങനെ നിലപാട് സ്വീകരിക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസും ഇടതും സഭയോട് ചെയ്ത കാര്യങ്ങള്‍ കൂടി വിശ്വാസികള്‍ ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സഭയ്ക്ക് വേണ്ടി സ്വന്തം പ്രതിച്ഛായ പോലും നോക്കാതെ സംസാരിച്ച വ്യക്തിയാണ് പി.സി. ജോര്‍ജെന്നും ഷോണ്‍ ഓര്‍മ്മിപ്പിച്ചു.

പാലാ രൂപതയും പി.സി. ജോര്‍ജ് പക്ഷവും തമ്മിലുള്ള ഈ തര്‍ക്കം വരും ദിവസങ്ങളില്‍ പുതിയ രാഷ്ട്രീയ ചലനങ്ങള്‍ക്ക് വഴിതുറക്കുമെന്ന് ഉറപ്പാണ്.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026