ദമ്മാം: പീപ്പിള്‍സ് ബ്ലഡ് ഡൊണേഷന്‍ ആര്‍മി (PBDA), പെരിന്തല്‍മണ്ണ എന്‍.ആര്‍.ഐ ഫോറം (PENRIF) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 10 ന് ദമ്മാം ഒതൈം മാളിലെ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ വെച്ചാണ് ക്യാമ്പ് നടക്കുക.
ഉച്ചയ്ക്ക് 3 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് രക്തദാനത്തിനുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്. രക്തദാനത്തിന്റെ മഹത്വം സമൂഹത്തില്‍ എത്തിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ രക്തം ലഭ്യമാക്കുന്നതിനുമാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ആരോഗ്യപരമായി യോഗ്യരായ എല്ലാ പ്രവാസികളും ഈ പുണ്യപ്രവൃത്തിയില്‍ പങ്കാളികളാകണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ഓരോ രക്തദാനവും ഒരു വലിയ ജീവന്‍ രക്ഷാ ദൗത്യത്തിന്റെ ഭാഗമാണെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം: മുഹമ്മദ് ഹനീഫ: 0500655281, നൗഷാദ്: 0562866627, ഷിനാജ്: 0531381662.
Related News