l o a d i n g

ഗൾഫ്

വീടകങ്ങളില്‍ ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണം -പട്ടാമ്പി കൂട്ടായ്മ ദമ്മാം വനിതാ വേദി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 11, 2026

ദമ്മാം: സ്വന്തം വീടകങ്ങളില്‍ പോലും സ്ത്രീകളും കുട്ടികളും മാനസിക പീഡനത്തിനും ചൂഷണത്തിനും ഇരയാകുന്നു എന്നത് നമ്മെ ഏറെ ചിന്തിപ്പിക്കേണ്ട വസ്തുതയാണെന്ന് പ്രശസ്ത എഴുത്തുകാരി സോഫിയ ഷാജഹാന്‍ അഭിപ്രായപ്പെട്ടു. പട്ടാമ്പി കൂട്ടായ്മ വനിതാ വേദി സംഘടിപ്പിച്ച ലോക വനിതാ ദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

നിത്യജീവിതത്തില്‍ നമ്മോട് സഹവര്‍ത്തിക്കുന്ന സഹോദരിമാരോ അയല്‍പക്കങ്ങളിലുള്ളവരോ ഇത്തരം മാനസിക പ്രയാസങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കില്‍, അത് തിരിച്ചറിഞ്ഞ് അവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ ഓരോ സ്ത്രീക്കും കഴിയണം. സ്ത്രീ സുരക്ഷയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന നമ്മള്‍, തൊട്ടടുത്ത വീട്ടിലെ സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങള്‍ പോലും അവര്‍ ഇല്ലാതായിക്കഴിഞ്ഞാണ് വാര്‍ത്താ മാധ്യമങ്ങളിലൂടെ അറിയുന്നത്. ഇത്തരം കൂട്ടായ്മകള്‍ സമൂഹത്തിന്റെ നന്മയ്ക്കും കരുതലിനും വേണ്ടിയാകണം പ്രവര്‍ത്തിക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യു.എ.ഇ-യില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട, സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന വീട്ടമ്മമാരുടെ ആത്മഹത്യകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അവരുടെ പ്രസ്താവന.

വനിതാ വേദി പ്രസിഡന്റ് നാഹിദ് സബ്രി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷഹനാസ് മന്‍സൂര്‍, റാഹിബ, കൂട്ടായ്മയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മൊയ്തീന്‍ പട്ടാമ്പി, ജനറല്‍ കമ്മിറ്റി പ്രസിഡന്റ് സക്കീര്‍ പറമ്പില്‍, ജനറല്‍ സെക്രട്ടറി റസാഖ് കെ.പി, ട്രഷറര്‍ അഭിലാഷ് കൊപ്പം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വനിതാ വേദി ജനറല്‍ സെക്രട്ടറി സെല്‍മ ഷറഫുദ്ദീന്‍ സ്വാഗതവും സെക്രട്ടറി രേവതി അഭിലാഷ് നന്ദിയും പറഞ്ഞു. ഷെറിന്‍ സഫ്വാന്‍, ഷെറിന്‍ ഷിഹാബ്, ഷെറിന്‍ താഹിര്‍, നസ്മിയ, ആരിഫ ഷാഹിദ്, റാഷിഫ, ബല്‍ക്കീസ്, അന്‍വര്‍ പതിയില്‍, ഷാഹിദ് വിളയൂര്‍, മാസില്‍, ജംഷിദ് കൈപ്പുറം, സബ്രി അബ്ദുല്‍ റസാഖ്, സഫ്വാന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026