l o a d i n g

ഗൾഫ്

ഇറാാനിലെ യുദ്ധം: ജി7 രാജ്യങ്ങളുടെ അടിയന്തര യോഗം ഇന്ന്; ഇന്ധന പ്രതിസന്ധി ചര്‍ച്ചയാകും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 11, 2026

പാരീസ്- ഇറാനിലെ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ബുധനാഴ്ച ജി7 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ യോഗം വിളിച്ചു. ഇന്ത്യന്‍ സമയം രാത്രി 7:30-ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുക. ഈ വര്‍ഷത്തെ ജി7 അധ്യക്ഷപദവി അലങ്കരിക്കുന്ന ഫ്രാന്‍സ്, യുദ്ധം സൃഷ്ടിക്കുന്ന ഊര്‍ജ്ജ പ്രതിസന്ധിയും അത് പരിഹരിക്കാനുള്ള നടപടികളുമാണ് പ്രധാനമായും ചര്‍ച്ചാവിഷയമാക്കുന്നത്.
യുദ്ധം തുടങ്ങിയ ശേഷം സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജി7 രാജ്യങ്ങള്‍ ഒത്തുചേരുന്ന ആദ്യ യോഗമാണിതെന്ന് എലിസി കൊട്ടാരം അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ രാജ്യങ്ങള്‍ക്കിടയിലുള്ള സാമ്പത്തിക ഏകോപനം അനിവാര്യമാണെന്നും ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി.
ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നത് തടയാന്‍ രാജ്യങ്ങളുടെ പക്കലുള്ള അടിയന്തര എണ്ണശേഖരം വിപണിയിലിറക്കുന്ന കാര്യവും യോഗത്തില്‍ പരിഗണനയ്ക്ക് വരും. തിങ്കളാഴ്ച നടന്ന ജി7 ധനമന്ത്രിമാരുടെ യോഗത്തില്‍ എണ്ണവില നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും എണ്ണശേഖരം തുറന്നുവിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിരുന്നില്ല. അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുമായി (കഋഅ) സഹകരിച്ച് വിപണിയിലെ ലഭ്യത ഉറപ്പാക്കാനാണ് നിലവിലെ നീക്കം.
ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സവും ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ ഉല്‍പ്പാദനത്തിലുണ്ടായ കുറവും ആഗോള സാമ്പത്തിക രംഗത്ത് വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. യുഎസ്, കാനഡ, ജപ്പാന്‍, ഇറ്റലി, ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ജി7 ഗ്രൂപ്പിലുള്ളത്. യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം സൂചന നല്‍കിയതിനെത്തുടര്‍ന്ന് എണ്ണ വിലയില്‍ നേരിയ കുറവുണ്ടായെങ്കിലും, വിതരണ ശൃംഖലയിലെ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ വാണിജ്യ കപ്പലുകള്‍ക്ക് സൈനിക സുരക്ഷ നല്‍കുന്നതും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതും ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തിലുണ്ടായേക്കും.

Latest News

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026