l o a d i n g

ഗൾഫ്

ഇറാന്റെ ആക്രമണങ്ങളെ അപലപിച്ചുകൊണ്ടുള്ള പ്രമേയം: രക്ഷാസമിതിയില്‍ ഇന്ന് വോട്ടെടുപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 11, 2026

ജനീവ- ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ക്കും ജോര്‍ദാനും നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് ബഹ്റൈന്‍ സമര്‍പ്പിച്ച പ്രമേയത്തില്‍ ഇന്ന് ഐക്യരാഷ്ട്രസഭാ രക്ഷാസമിതി വോട്ട് ചെയ്യും. മാര്‍ച്ചിലെ രക്ഷാസമിതി അധ്യക്ഷപദവി വഹിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് തയ്യാറാക്കിയ അനൗദ്യോഗിക കാര്യപരിപാടി അനുസരിച്ചാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, വീറ്റോ അധികാരമുള്ള റഷ്യ ഈ വിഷയത്തില്‍ മറ്റൊരു ബദല്‍ പ്രമേയം സമര്‍പ്പിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതക്കും പ്രമേയം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. ഈ രാജ്യങ്ങളിലെ ജനവാസ മേഖലകള്‍ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും പ്രമേയത്തില്‍ പറയുന്നു. ഇറാന്റെ ഭാഗത്തുനിന്നുള്ള എല്ലാ പ്രകോപനങ്ങളും ആക്രമണങ്ങളും ഉടനടി അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

ഹോര്‍മുസ് കടലിടുക്കിലെയും ബാബ് അല്‍-മന്ദബിലെയും കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്താനുള്ള ഇറാന്റെ നീക്കങ്ങളെയും പ്രമേയം ശക്തമായി എതിര്‍ക്കുന്നു. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയാകുന്ന ഏത് നടപടിയും സമാധാന ലംഘനമായി കണക്കാക്കും. വാണിജ്യ കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഇറാന്റെ പ്രകോപനങ്ങള്‍ക്കെതിരെ സ്വന്തം കപ്പലുകളെ സംരക്ഷിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് അവകാശമുണ്ടെന്നും പ്രമേയത്തില്‍ ഊന്നിപ്പറയുന്നുണ്ട്.

അതേസമയം, മേഖലയിലെ സൈനിക നടപടികള്‍ എല്ലാ കക്ഷികളും അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് റഷ്യയുടെ പ്രമേയം ആവശ്യപ്പെടുന്നു. സിവിലിയന്‍മാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിക്കുന്നതോടൊപ്പം, കൂടുതല്‍ പ്രകോപനങ്ങളിലേക്ക് പോകാതെ ചര്‍ച്ചകളിലേക്ക് മടങ്ങാനാണ് റഷ്യന്‍ പ്രമേയം ആഹ്വാനം ചെയ്യുന്നത്. പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും റഷ്യന്‍ പ്രമേയം എടുത്തു കാട്ടുന്നു.

Latest News

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026