l o a d i n g

ഗൾഫ്

ടെഹ്‌റാന്‍- ഇറാന്‍ യുദ്ധം എട്ടാം നാളിലെത്തിയപ്പോള്‍ ഇന്നത്തെ പ്രധാന സംഭവവികാസങ്ങള്‍ ഇങ്ങനെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 8, 2026

ഇറാനില്‍ യുഎസ് - ഇസ്രായേല്‍ ആക്രമണം: യുഎസും ഇസ്രായേലും ഇറാനെതിരെയുള്ള ആക്രമണം തുടരുന്നു. ആദ്യമായി ടെഹ്റാനിലെ എണ്ണ സംഭരണശാലകളും ശുദ്ധീകരണ ശാലകളും ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് തലസ്ഥാന നഗരിയിലുടനീളം വന്‍ തീപിടുത്തമുണ്ടായി.

ബഹ്റൈനില്‍ ഡ്രോണ്‍ ആക്രമണം: ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ബഹ്റൈനിലെ ഒരു കടല്‍വെള്ള ശുദ്ധീകരണ പ്ലാന്റിന് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ക്വെഷ്ം ദ്വീപിലെ ആക്രമണം: തെക്കന്‍ ഇറാനിലെ ക്വെഷ്ം ദ്വീപിലുള്ള ശുദ്ധജല പ്ലാന്റ് യുഎസ് ബോംബിട്ടു നശിപ്പിച്ചതായും, ഇത് അപകടകരമായ ഒരു കീഴ്വഴക്കമാണെന്നും ഇറാനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തലേദിവസം പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബഹ്റൈനിലെ ആക്രമണം.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണം: അയല്‍രാജ്യങ്ങളുടെ പ്രദേശങ്ങളില്‍ നിന്ന് ഇറാനെതിരെ നീക്കങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ആക്രമണം നിര്‍ത്താമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ മാപ്പ് അപേക്ഷിക്കുകയും വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളില്‍ കൂടുതല്‍ ഇറാന്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ലബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം: ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഒരു ഹോട്ടലിന് നേരെയുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെട്ടു.

കുവൈറ്റ്: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ലെബനന്‍: തെക്കന്‍ ലെബനനിലെ സിര്‍ അല്‍-ഗര്‍ബിയേ ഗ്രാമത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 19 പേര്‍ കൊല്ലപ്പെട്ടു.

ഇസ്രായേല്‍ ഭീഷണി: കൊല്ലപ്പെട്ട ആയത്തുല്ല ഖാംനഇയുടെ എല്ലാ പിന്‍ഗാമികളെയും വേട്ടയാടുമെന്ന് ഇസ്രായേല്‍ സൈന്യം പുതിയ മുന്നറിയിപ്പ് നല്‍കി.

ഇറാനിലെ ഇന്ധന നിയന്ത്രണം: ടെഹ്റാനില്‍ വ്യക്തിഗത കാര്‍ഡുകള്‍ വഴിയുള്ള പ്രതിദിന ഇന്ധന ക്വാട്ട 30 ലിറ്ററില്‍ നിന്ന് 20 ലിറ്ററായി കുറച്ചു.

ഇസ്രായേലിലെ ആരോഗ്യസ്ഥിതി: യുദ്ധം തുടങ്ങിയത് മുതല്‍ ഇതുവരെ 1,929 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ 157 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ എത്തിയതാണെന്നും ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഹോര്‍മുസ് കടലിടുക്ക്: വെള്ളിയാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ യുഎഇ കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് മൂന്ന് ഇന്തോനേഷ്യന്‍ ജീവനക്കാരെ കാണാതായതായി ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

Latest News

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026