l o a d i n g

ഗൾഫ്

ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 555 കടന്നു; ഇസ്രായേലില്‍ കനത്ത നാശം, മരണം 9 ആയി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 2, 2026

ടെഹ്റാന്‍/ജെറുസലേം: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങളില്‍ ഇറാനില്‍ ഇതുവരെ 555 പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ റെഡ് ക്രസന്റ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന വ്യോമാക്രമണങ്ങളില്‍ രാജ്യത്തെ 131 നഗരങ്ങളെ ബാധിച്ചതായും മാനുഷിക സേവന സംഘടനയായ റെഡ് ക്രസന്റ് തങ്ങളുടെ ടെലഗ്രാം ചാനലിലൂടെ വ്യക്തമാക്കി.

ഇറാനിലെ വിവിധ ഭാഗങ്ങളില്‍ ലക്ഷ്യം വെച്ചുള്ള 'സയണിസ്റ്റ്-അമേരിക്കന്‍ ഭീകരാക്രമണങ്ങളില്‍' തങ്ങളുടെ പ്രിയപ്പെട്ട പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ ഖേദിക്കുന്നതായും സംഘടന അറിയിച്ചു.

ഇസ്രായേലിലും മിസൈല്‍ പതനം; മരണം ഒന്‍പതായി

അതേസമയം, ഞായറാഴ്ച ഇറാന്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ജെറുസലേമിന് പടിഞ്ഞാറുള്ള ബെയ്റ്റ് ഷെമേഷിലെ ജനവാസ മേഖലയില്‍ പതിച്ചു. ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും ഇരുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നതെന്ന് ഇസ്രായേല്‍ രക്ഷാസേനയായ മഗന്‍ ഡേവിഡ് അഡോം അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ഇസ്രായേല്‍ സൈന്യം ഹെലികോപ്റ്ററുകളും മെഡിക്കല്‍ സംഘങ്ങളെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

അത്യന്തം പ്രഹരശേഷിയുള്ള ഇറാനിയന്‍ മിസൈലിനെ പ്രതിരോധിക്കാന്‍ ഇസ്രായേലിന്റെ മിസൈല്‍ വിരുദ്ധ സംവിധാനങ്ങള്‍ക്ക് സാധിക്കാതെ പോയത് സൈന്യം ഗൗരവത്തോടെയാണ് കാണുന്നത്. ബെയ്റ്റ് ഷെമേഷിലുണ്ടായ ഈ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന വ്യക്തമാക്കി.

Latest News

പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
October 14, 2026
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
October 14, 2026
 സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
October 14, 2026
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
October 14, 2026
റിയാദ്, അല്‍ഖര്‍ജ് അപകടമുന്നറിയിപ്പ് പിന്‍വലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം
റിയാദ്, അല്‍ഖര്‍ജ് അപകടമുന്നറിയിപ്പ് പിന്‍വലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം
October 14, 2026
കായല്‍ ടൂറിസത്തിന് മാറ്റ് കൂട്ടി സൗര-2; ദിനേന സീ കൊച്ചിയും സീ കടമക്കുടിയുമായി രണ്ട് സര്‍വീസുകള്‍, നിരക്ക് 200, 300
കായല്‍ ടൂറിസത്തിന് മാറ്റ് കൂട്ടി സൗര-2; ദിനേന സീ കൊച്ചിയും സീ കടമക്കുടിയുമായി രണ്ട് സര്‍വീസുകള്‍, നിരക്ക് 200, 300
October 14, 2026
പിണറായി നടത്തിയത് 30 വിദേശ യാത്രകള്‍; കൈപ്പറ്റിയത് 1.15 കോടി;  പി. പ്രസാദിന്റെയും ഗണേഷ് കുമാറിന്റെയും എല്ലാ യാത്രകളും സ്വകാര്യ
പിണറായി നടത്തിയത് 30 വിദേശ യാത്രകള്‍; കൈപ്പറ്റിയത് 1.15 കോടി; പി. പ്രസാദിന്റെയും ഗണേഷ് കുമാറിന്റെയും എല്ലാ യാത്രകളും സ്വകാര്യ
October 14, 2026
അനുവാചകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പീസ് റേഡിയോ സംഗമം
അനുവാചകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പീസ് റേഡിയോ സംഗമം
October 14, 2026
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
October 14, 2026
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
October 14, 2026