l o a d i n g

ഗൾഫ്

ജിദ്ദ സിജി ചാപ്റ്റര്‍ ഇഫ്താര്‍ സംഗമവും കമ്മ്യൂണിറ്റി എംപവര്‍മെന്റ് ഈവനിംഗും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 27, 2026

ജിദ്ദ: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (CIGI) ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക ഇഫ്താര്‍ സംഗമവും കമ്മ്യൂണിറ്റി എംപവര്‍മെന്റ് ഈവനിംഗും സംഘടിപ്പിച്ചു. അല്‍ റിഹാബ് ഫങ്ഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന മുന്നൂറോളം പേര്‍ പങ്കെടുത്തു. ഐക്യത്തിന്റെയും ആത്മീയതയുടെയും സന്ദേശം വിളിച്ചോതിയ സംഗമം കമ്മ്യൂണിറ്റി സേവനരംഗത്തെ പുത്തന്‍ ചുവടുവെപ്പുകള്‍ക്കും വേദിയായി.

മഗ്രിബ് നമസ്‌കാരത്തിന് ശേഷം നടന്ന ചടങ്ങില്‍ കെ.ടി. അബൂബക്കര്‍ അബ്ദുറഹ്‌മാന്‍ റമദാന്‍ സന്ദേശം നല്‍കി. ആത്മീയ വളര്‍ച്ചയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നല്‍ നല്‍കിയ അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രദ്ധേയമായി. സിജി ജിദ്ദ ചാപ്റ്റര്‍ ചെയര്‍മാന്‍ എന്‍ജി. മുഹമ്മദ് കുഞ്ഞി ഔദ്യോഗിക ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സിജിയുടെ വിവിധ യുവജന ശാക്തീകരണ പദ്ധതികളെക്കുറിച്ചും 'സപ്പോര്‍ട്ട് സിജി' കാമ്പയിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വയനാട്ടിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സെന്റര്‍ (CDC) നടത്തുന്ന മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഇടപെടലുകളും അദ്ദേഹം സദസ്സിനെ ബോധ്യപ്പെടുത്തി. സിഡിസിയുടെ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച ഡോക്യുമെന്ററി പ്രദര്‍ശനവും ചടങ്ങിന്റെ ഭാഗമായിരുന്നു.

ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സിബിഷന്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അറേബ്യന്‍ ഹൊറൈസണ്‍ കമ്പനി ചെയര്‍മാന്‍ ഷാക്കിര്‍ ഹുസൈനെ ചടങ്ങില്‍ ആദരിച്ചു. പ്രമുഖ നേതാക്കളായ കെ.എം. മുസ്തഫ, അമീര്‍ അലി, അഷ്റഫ് എ.എം, കെ.ടി. അബൂബക്കര്‍ അബ്ദുറഹ്‌മാന്‍, ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറി. പ്രമുഖ കമ്മ്യൂണിറ്റി നേതാക്കള്‍, വ്യവസായ പ്രമുഖര്‍, സിജി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യം പരിപാടിയെ ധന്യമാക്കി. സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും സേവനത്തിനുമായി ഒന്നിച്ചു നില്‍ക്കുമെന്ന പ്രഖ്യാപനത്തോടെയാണ് സംഗമം സമാപിച്ചത്.

മുഹമ്മദ് ഹനീഫ , അഷ്ഫാഖ് , എന്‍ജി. ബൈജു , അഡ്വ. ഫിറോസ് , മുഹമ്മദ് സമീര്‍ എന്നിവര്‍ പ്രോഗ്രാം നടത്തിപ്പിന്റെ ചുമതല വഹിച്ചു. ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് അംഗങ്ങള്‍ , യൂത്ത് വിങ് അംഗങ്ങള്‍, സിജി ജിദ്ദ ചാപ്റ്റര്‍, സിജി ജിദ്ദ വുമണ്‍ കലക്റ്റീവ്, സിജി സി ല്‍ പി, സിജി കമ്മ്യൂണിറ്റി ലൈബ്രറി എന്നിവയില്‍ നിന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ജിദ്ദയിലെ വിവിധ സാമൂഹിക കൂട്ടായ്മയില്‍ നിന്നുള്ള നേതാക്കള്‍, മീഡിയ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യം ഇഫ്താറിനെ പ്രൗഢഗംഭീരമാക്കി.

Photo

Latest News

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026