l o a d i n g

ഗൾഫ്

മുന്‍ ജിദ്ദ പ്രവാസി പൂളക്കല്‍ മുനീര്‍ നാട്ടില്‍ നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 22, 2026

കവനൂര്‍: പ്രവാസലോകത്തും നാട്ടിലും നിറസാന്നിധ്യമായിരുന്ന മുന്‍ പ്രവാസിയും ജിദ്ദ കവനൂര്‍ കെഎംസിസി മുന്‍ ഭാരവാഹിയുമായ വാക്കാലൂര്‍ പൂളക്കല്‍ മുനീര്‍ (46) നാട്ടില്‍ നിര്യാതനായി. കവനൂര്‍ അബൂബക്കര്‍ മൗലവിയുടെ മകനാണ്.

ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന മുനീര്‍, കെഎംസിസിയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. കേവലം ഒരു സംഘാടകന്‍ എന്നതിലുപരി മികച്ചൊരു കലാകാരന്‍ കൂടിയായിരുന്നു. ജിദ്ദ സന്ദര്‍ശിക്കാനെത്തുന്ന മുസ്ലിം ലീഗ് നേതാക്കളെ നേരില്‍ കണ്ട് അവര്‍ക്കായി അദ്ദേഹം പെന്‍സില്‍ കൊണ്ട് വരച്ച ചിത്രങ്ങള്‍ സമ്മാനിക്കുമായിരുന്നു. സ്‌നേഹപൂര്‍വ്വം അദ്ദേഹം നല്‍കിയിരുന്ന ആ ചിത്രങ്ങള്‍ ഇന്നും നേതാക്കളുടെയും സഹപ്രവര്‍ത്തകരുടെയും ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്നുണ്ടെന്ന് ജിദ്ദ ഏറനാട് മണ്ഡലം കെഎംസിസി ഭാരവാഹികള്‍ അനുസ്മരിച്ചു.

പെട്ടെന്നുണ്ടായ സാഹചര്യങ്ങളാല്‍ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങേണ്ടി വന്ന മുനീര്‍, അരീക്കോട്ടെ തട്ടുകടയിലും വിവിധ ഹോട്ടലുകളിലും ജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ചെമ്പ്ര കാട്ടൂര്‍ സ്വദേശിനിയായ കുറ്റിപ്പുറവന്‍ ജമീലയാണ് ഭാര്യ. മക്കള്‍: ഫാത്തിമ റിയ (20), മുഹമ്മദ് സിയാ (14), ഹാമിസ് മുഹമ്മദ് (4).

പി.കെ. ബഷീര്‍ MLA, കവനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ഉസ്മാന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു.

Latest News

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026