l o a d i n g

കേരള

ലക്ഷദ്വീപിലെ വാഹന നിരോധനവും മദ്യവിതരണവും: ജനവിരുദ്ധ ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് ഹംദുള്ള സയീദ് എം.പി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 20, 2026

കവരത്തി: ലക്ഷദ്വീപിലെ അശാസ്ത്രീയമായ വാഹന നിരോധന ഉത്തരവും ഗസ്റ്റ് ഹൗസുകളിലെ മദ്യവിതരണവും അടിയന്തരമായി പിന്‍വലിക്കണമെന്ന് ഹംദുള്ള സയീദ് എം.പി. ആവശ്യപ്പെട്ടു. ജനജീവിതത്തെ സ്തംഭിപ്പിക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ ദ്വീപില്‍ പ്രതിഷേധം ശക്തമാവുകയാണ്.

ആരോഗ്യ സംരക്ഷണമെന്ന പേരില്‍ ബുധനാഴ്ചകളില്‍ ദ്വീപില്‍ വാഹനങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തെ എം.പി. ശക്തമായി എതിര്‍ത്തു. ജില്ലാ കളക്ടര്‍ ഡോ. ഗിരി ശങ്കറിന് അയച്ച കത്തിലാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കപ്പല്‍/വിമാന യാത്രക്കാര്‍ക്കും ഈ നിരോധനം വലിയ ബുദ്ധിമുട്ടുണ്ടാക്കും. ദീര്‍ഘദൂരം നടക്കാന്‍ ബുദ്ധിമുട്ടുള്ള ഹൃദ്രോഗികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും നിര്‍ബന്ധിത നടത്തം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

നിയമം ലംഘിക്കുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കാനുള്ള തീരുമാനം സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും ഇത്തരം അനാവശ്യ നിയന്ത്രണങ്ങള്‍ ദ്വീപിലെ ടൂറിസം മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും എം.പി ചൂണ്ടിക്കാട്ടി. 2026 ഫെബ്രുവരി 25 മുതലാണ് ഈ ഉത്തരവ് നടപ്പിലാക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്.

ദ്വീപിന്റെ സംസ്‌കാരത്തിന് നിരക്കാത്ത രീതിയില്‍ കില്‍ത്താന്‍, ചേത്ത്ലത്, ബിത്ര എന്നീ ദ്വീപുകളിലെ ഗസ്റ്റ് ഹൗസുകളില്‍ മദ്യം വിളമ്പാനുള്ള തീരുമാനവും ഭരണകൂടം കൈക്കൊണ്ടിട്ടുണ്ട്. ലക്ഷദ്വീപിന്റെ സാമൂഹിക അന്തരീക്ഷത്തെ തകര്‍ക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് അധികൃതര്‍ അടിയന്തരമായി പിന്മാറണമെന്നും എം.പി. ആവശ്യപ്പെട്ടു.

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026