l o a d i n g

ഗൾഫ്

റിയാദ് കെഎംസിസി ഇഫ്താര്‍ സംഗമം ഫെബ്രുവരി 27 ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 16, 2026

റിയാദ്. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം 2026 ഫെബ്രുവരി 27 ന് വെള്ളിയാഴ്ച നടക്കും. മലാസ് ലുലു ഹൈപ്പര്‍ അരീനയില്‍ വെച്ചാണ് ഇഫ്താര്‍ സംഗമം നടക്കുക. റിയാദിലെ തന്നെ ഒരു പ്രവാസി സംഘടന നടത്തുന്ന ഏറ്റവും വലിയ ഇഫ്താര്‍ സംഗമമാണ്
കെഎംസിസി സംഘടിപ്പിക്കുന്നത്. അയ്യായിരത്തോളം ആളുകളാണ് കെഎംസിസിയുടെ ഇഫ്താറില്‍ സംബന്ധിക്കുക. വിപുലമായ ഒരുക്കങ്ങള്‍ ഇതിന്റെ ഭാഗമായി നടന്നു വരുന്നു. ഇഫ്ത്താര്‍ സംഗമത്തിന്റെ വിജയത്തിനായി സംഘാടക സമിതിക്ക് യോഗം രൂപം നല്‍കി. യോഗത്തില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് പി സി അലി വയനാട് അധ്യക്ഷത വഹിച്ചു. സയ്യിദ് അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി യോഗം ഉദ്ഘാടനം ചെയ്തു.

സയ്യിദ് അഷ്റഫ് തങ്ങള്‍, അഷ്റഫ് വേങ്ങാട്ട്, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, വി കെ മുഹമ്മദ്, കെ കെ കോയാമു ഹാജി എന്നിവര്‍ രക്ഷധികാരികളും സി പി മുസ്തഫ ( ചെയര്‍മാന്‍ ) ശുഐബ് പനങ്ങാങ്ങര ( ജനറല്‍ കണ്‍വീനര്‍ ) അഷ്റഫ് വെള്ളേപ്പാടം (ട്രഷറര്‍) എന്നിവര്‍ മുഖ്യഭാരവാഹികളായ സംഘാടക സമിതിയാണ് രൂപീകരിച്ചത്.

റിയാദിലെ വിവിധ സാമൂഹിക, മത, രാഷ്ട്രീയ, സാംസ്‌കാരിക, വാണിജ്യ, ആരോഗ്യ, കലാ, കായിക മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അതിഥികളായി ഇഫ്ത്താറില്‍ പങ്കെടുക്കും.

കേരളത്തിലെ വിവിധ സി എച്ച് സെന്ററുകള്‍ക്ക് വേണ്ടി റമദാന്‍ മാസത്തില്‍ സ്വരൂപിക്കുന്ന ഏകീകൃത ഫണ്ട് സമാഹരണം ഈ വര്‍ഷവും നടത്തുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മുപ്പത്തിനാല് സി എച്ച് സെന്ററുകളുടെ ചാപ്റ്റര്‍ കമ്മിറ്റികള്‍ റിയാദില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവാസ ലോകത്ത് പ്രതിസന്ധിയിലാകുന്ന ആളുകള്‍ക്ക് ആശ്വാസം നല്‍കുന്നതിന് വേണ്ടി രൂപീകരിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കുള്ള ചികിത്സ സഹായം വര്‍ധിപ്പിക്കും.

യോഗത്തില്‍ കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്, നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റംഗം മുജീബ് ഉപ്പട, സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, സുരക്ഷ പദ്ധതി ചെയര്‍മാന്‍ അബ്ദുറഹ്‌മാന്‍ ഫറൂഖ്, സി എച്ച് സെന്റര്‍ സമിതി ചെയര്‍മാന്‍ അസീസ് വെങ്കിട്ട, റിലീഫ് സെല്‍ കണ്‍വീനര്‍ സിറാജ് മേടപ്പില്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജലീല്‍ തിരൂര്‍, ഷമീര്‍ പറമ്പത്ത്, അഷ്റഫ് കല്‍പകഞ്ചേരി, റഫീഖ് മഞ്ചേരി, ഷംസു പെരുമ്പട്ട എന്നിവര്‍ സംസാരിച്ചു. വിവിധ ജില്ലാ, ഏരിയ, നിയോജകമണ്ഡലം ഭാരവാഹികള്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറര്‍ അഷ്റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു.

Photo

Latest News

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026