l o a d i n g

ഇന്ത്യ

പ്രസവ ശസ്ത്രക്രിയ നടത്തിയത് ബിഎക്കാരനും പ്ലസ് ടു വിദ്യാര്‍ത്ഥിയും; യുവതിക്ക് ദാരുണാന്ത്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 15, 2026

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അംബേദ്കര്‍നഗറില്‍ വ്യാജ ഡോക്ടര്‍മാര്‍ നടത്തിയ പ്രസവ ശസ്ത്രക്രിയയെത്തുടര്‍ന്ന് യുവതി മരിച്ചു. ബിഎ ബിരുദധാരിയായ യുവാവും പ്ലസ് ടു വിദ്യാര്‍ത്ഥിയും ചേര്‍ന്ന് നടത്തിയ ശസ്ത്രക്രിയയാണ് പ്രിയങ്ക എന്ന യുവതിയുടെ ജീവനെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി നടത്തിപ്പുകാരായ യോഗേഷ് വര്‍മ (32), ശുഭം വിശ്വകര്‍മ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അംബേദ്കര്‍നഗറില്‍ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളോ രജിസ്‌ട്രേഷനോ ഇല്ലാതെ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കഴിഞ്ഞ അഞ്ചാം തീയതിയാണ് പ്രസവത്തിനായി പ്രിയങ്കയെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മതിയായ വൈദ്യശാസ്ത്ര പഠനം നടത്താത്ത യോഗേഷ് വര്‍മ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുകയും പ്ലസ് ടു വിദ്യാര്‍ത്ഥിയായ ശുഭം സഹായിയായി കൂടുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ നല്‍കിയ അനസ്‌തേഷ്യയുടെ ഡോസ് കൂടിയത് യുവതിയുടെ ബോധം നഷ്ടപ്പെടാന്‍ കാരണമായി. ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമിത രക്തസ്രാവം ഉണ്ടായതോടെ യുവതിയുടെ നില വഷളായി. നില ഗുരുതരമായതിനെ തുടര്‍ന്ന് ലക്‌നൗവിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പ്രിയങ്കയുടെ ജീവന്‍ രക്ഷിക്കാനായില്ല. പുറത്തെടുത്ത പെണ്‍കുഞ്ഞ് സുരക്ഷിതയാണെന്നാണ് വിവരം.

യുവതിയുടെ മരണത്തെത്തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് ആശുപത്രിക്ക് ലൈസന്‍സില്ലെന്ന നിര്‍ണായക വിവരം പുറത്തുവന്നത്.

അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ആശുപത്രി കെട്ടിടം പോലീസ് സീല്‍ ചെയ്തു. പ്രതികള്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026