l o a d i n g

ഗൾഫ്

ജിസാന്‍ ഇസ്ലാഹി സെന്ററിനു കീഴില്‍ അഹ്ലന്‍ റമദാന്‍ അസ്വുഹ്ബ 4.0 ഫാമിലി മീറ്റ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 14, 2026

ജിസാന്‍: ജിസാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ അഹ്ലന്‍ റമദാന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. റിയാദ് ഇസ്ലാഹി സെന്റര്‍ പ്രബോധകനും പണ്ഡിതനുമായ അബ്ദുല്ല അല്‍ഹിക്കമി റമദാനിനെ സ്വീകരിക്കുമ്പോള്‍ എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു.

മാനസിക വിശുദ്ധി കൈവരിച്ചു കൊണ്ട് റമദാനിലേക്കു പ്രവേശിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. റമദാന്‍ മാസത്തില്‍ കൂടുതല്‍ പുണ്യങ്ങള്‍ കരസ്ഥമാക്കാന്‍ ആഹ്വാനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കായി റമദാന്‍ ക്വൊസ്റ്റ്, ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ഇഫ്ത്താര്‍ സംഗമവും, യുവാക്കള്‍ക്ക് വേണ്ടി യുവപഥവും റമദാനില്‍ സംഘടിപ്പിക്കും. പ്രായ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന റയ്യാന്‍ മുസാബഖ വിജ്ഞാന മത്സരത്തിന്റെ ചോദ്യാവലിയും പരിപാടിയില്‍ വെച്ച് വിതരണം ചെയ്തു.

വിസ്ഡം സ്റ്റുഡന്റ് ഗ്ലോബല്‍ വിംഗ് സംഘടിപ്പിച്ച അല്‍ ഫസില്‍ ടാലന്റ് എക്സാമില്‍ ഉന്നത വിജയം നേടിയ അബ്ദുല്‍ അല്‍ അസീസ് ബിന്‍ ഫൈസലിനുള്ള സര്‍ട്ടിഫിക്കറ്റ് അബ്ദുല്ല അല്‍ഹിക്കമി കൈമാറി.

ഇസ്ലാഹി സെന്റര്‍ സെക്രട്ടറി ഷംസീര്‍ സ്വലാഹി സ്വാഗതം പറഞ്ഞ സംഗമത്തില്‍ പ്രസിഡന്റ് സാദിഖ് മാസ്റ്റര്‍ മങ്കട അധ്യക്ഷത വഹിച്ചു. ജിസാനിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഇസ്ലാഹി സെന്റര്‍ ഭാരവാഹികളായ ശിഹാബ് അയനിക്കോട്്, ജമാല്‍ പത്തപിരിയം, അബ്ദു റസാഖ് വാഴക്കാട്, അയത്തുള്ള കാസര്‍കോട്, സഫീര്‍ അരീക്കോട്, അന്‍വര്‍ കൊല്ലം എന്നിവര്‍ സംഗമത്തിന നേതൃത്വം നല്‍കി.

Latest News

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026