l o a d i n g

ഗൾഫ്

breaking: സൗദിയില്‍ പുതിയ ഗവര്‍ണര്‍മാരെയും ഡെപ്യൂട്ടി ഗവര്‍ണര്‍മാരെയും നിയമിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 12, 2026

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലെ ഗവര്‍ണര്‍മാരെയും ഡെപ്യൂട്ടി ഗവര്‍ണര്‍മാരെയും മാറ്റി നിയമിച്ചും പുതിയ നിയമനങ്ങള്‍ നടത്തിയും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഇന്ന് നിര്‍ണ്ണായകമായ രാജകീയ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഭരണനിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റങ്ങള്‍.

ഉത്തരവ് പ്രകാരം, തായിഫ് ഗവര്‍ണറായിരുന്ന സൗദ് ബിന്‍ നഹാര്‍ ബിന്‍ സൗദ് അല്‍ സൗദിനെയും ദിരിയ ഗവര്‍ണറായിരുന്ന ഫഹദ് ബിന്‍ സാദ് ബിന്‍ അബ്ദുള്ള അല്‍ സൗദിനെയും നിലവിലെ പദവികളില്‍ നിന്ന് നീക്കം ചെയ്തു. പകരം ഇവര്‍ക്ക് പുതിയ ഭരണപരമായ ഉത്തരവാദിത്തങ്ങള്‍ നല്‍കിയിട്ടുണ്ട്.

പുതിയ നിയമനങ്ങള്‍ അനുസരിച്ച്, അമീര്‍ സൗദ് ബിന്‍ നഹാര്‍ ബിന്‍ സൗദ് അല്‍ സൗദിനെ മദീന റീജിയണിന്റെ ഡെപ്യൂട്ടി ഗവര്‍ണറായും അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസിനെ വടക്കന്‍ അതിര്‍ത്തി പ്രവിശ്യയുടെ (നോര്‍ത്തേണ്‍ ബോര്‍ഡര്‍ റീജിയണ്‍) ഡെപ്യൂട്ടി ഗവര്‍ണറായും നിയമിച്ചു. രണ്ട് പേര്‍ക്കും എക്‌സലന്റ് റാങ്കോടെയാണ് നിയമനം നല്‍കിയിരിക്കുന്നത്.

അതിപ്രധാനമായ തായിഫ് ഗവര്‍ണര്‍ പദവിയിലേക്ക് അമീര്‍ ഫവാസ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസിനെ നിയമിച്ചു. ചരിത്ര പ്രാധാന്യമുള്ള ദിരിയയുടെ പുതിയ ഗവര്‍ണറായി അമീര്‍ റാകാന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെയാണ് രാജാവ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ, ഫഹദ് ബിന്‍ സാദ് ബിന്‍ അബ്ദുള്ളയെ അല്‍-ബാഹ റീജിയണിന്റെ ഡെപ്യൂട്ടി ഗവര്‍ണറായും നിയമിച്ചു.

മന്ത്രാലയ തലത്തിലും പ്രധാന മാറ്റങ്ങള്‍ ഉത്തരവിലുണ്ട്. ടൂറിസം മന്ത്രാലയം ഡെപ്യൂട്ടി മിനിസ്റ്ററായിരുന്ന ഹൈഫ ബിന്‍ത് മുഹമ്മദ് അല്‍ സൗദിനെ ആ പദവിയില്‍ നിന്ന് ഒഴിവാക്കി. പകരം അവരെ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സിന്റെ ജനറല്‍ സെക്രട്ടേറിയറ്റില്‍ എക്‌സലന്റ് റാങ്കോടെ ഉപദേശകയായി നിയമിച്ചുകൊണ്ടും രാജകീയ ഉത്തരവ് പുറത്തിറങ്ങി.

Latest News

പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
October 14, 2026
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
October 14, 2026
 സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
October 14, 2026
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
October 14, 2026
റിയാദ്, അല്‍ഖര്‍ജ് അപകടമുന്നറിയിപ്പ് പിന്‍വലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം
റിയാദ്, അല്‍ഖര്‍ജ് അപകടമുന്നറിയിപ്പ് പിന്‍വലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം
October 14, 2026
കായല്‍ ടൂറിസത്തിന് മാറ്റ് കൂട്ടി സൗര-2; ദിനേന സീ കൊച്ചിയും സീ കടമക്കുടിയുമായി രണ്ട് സര്‍വീസുകള്‍, നിരക്ക് 200, 300
കായല്‍ ടൂറിസത്തിന് മാറ്റ് കൂട്ടി സൗര-2; ദിനേന സീ കൊച്ചിയും സീ കടമക്കുടിയുമായി രണ്ട് സര്‍വീസുകള്‍, നിരക്ക് 200, 300
October 14, 2026
പിണറായി നടത്തിയത് 30 വിദേശ യാത്രകള്‍; കൈപ്പറ്റിയത് 1.15 കോടി;  പി. പ്രസാദിന്റെയും ഗണേഷ് കുമാറിന്റെയും എല്ലാ യാത്രകളും സ്വകാര്യ
പിണറായി നടത്തിയത് 30 വിദേശ യാത്രകള്‍; കൈപ്പറ്റിയത് 1.15 കോടി; പി. പ്രസാദിന്റെയും ഗണേഷ് കുമാറിന്റെയും എല്ലാ യാത്രകളും സ്വകാര്യ
October 14, 2026
അനുവാചകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പീസ് റേഡിയോ സംഗമം
അനുവാചകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പീസ് റേഡിയോ സംഗമം
October 14, 2026
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
October 14, 2026
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
October 14, 2026