l o a d i n g

ഗൾഫ്

മങ്കട നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ എം. മൊയ്തു മാസ്റ്റര്‍ക്കു ഒ.ഐ.സി.സി സ്വീകരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 9, 2026

ജിദ്ദ: ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയ മങ്കട നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാനും പ്രമുഖ സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകനുമായ എം. മൊയ്തു മാസ്റ്റര്‍ക്കു ഒ.ഐ.സി.സി മങ്കട നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. ഷറഫിയയിലെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഒ.ഐ.സി.സി മങ്കട നിയോജക മണ്ഡലം പ്രസിഡന്റ് ഇ.പി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ സ്‌നേഹോപഹാരം ഷൗക്കത്ത് പുഴക്കാട്ടിരിയും ഇ.പി. മുഹമ്മദാലിയും ചേര്‍ന്ന് എം. മൊയ്തു മാസ്റ്റര്‍ക്കു കൈമാറി.

സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസക്തിയും അനിവാര്യതയും വിശദീകരിച്ച എം. മൊയ്തു മാസ്റ്റര്‍, പാര്‍ട്ടിയുടെ മൂല്യങ്ങളും ആശയങ്ങളും ജനാധിപത്യ വിശ്വാസങ്ങളും പുതുതലമുറയിലേക്ക് കൈമാറേണ്ടതിന്റെ അത്യാവശ്യകത തന്റെ പ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു.

പ്രവാസ ലോകത്തുനിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ശക്തിപകരുന്ന പ്രവര്‍ത്തനങ്ങളുമായി നിരന്തരമായി മുന്നേറുന്ന ഒ.ഐ.സി.സി പ്രവര്‍ത്തകരുടെ പ്രതിബദ്ധതയും സംഘടനാ മികവും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. രാജ്യത്തിന്റെ ജനാധിപത്യ ഭാവി സംരക്ഷിക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒ.ഐ.സി.സി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കൂരിപൊയില്‍, ജില്ലാ വൈസ് പ്രസിഡന്റ് ഫിറോസ് പോരുര്‍, ഫൈസല്‍ മക്കരപ്പറമ്പ, എം.ടി. ഗഫൂര്‍, വി.പി. ഹുസൈന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷൗക്കത്ത് പുഴക്കാട്ടിരി സ്വാഗതവും സി.പി. സൈദലവി നന്ദിയും പറഞ്ഞു.

Latest News

പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
October 14, 2026
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
October 14, 2026
 സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
October 14, 2026
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
October 14, 2026
റിയാദ്, അല്‍ഖര്‍ജ് അപകടമുന്നറിയിപ്പ് പിന്‍വലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം
റിയാദ്, അല്‍ഖര്‍ജ് അപകടമുന്നറിയിപ്പ് പിന്‍വലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം
October 14, 2026
കായല്‍ ടൂറിസത്തിന് മാറ്റ് കൂട്ടി സൗര-2; ദിനേന സീ കൊച്ചിയും സീ കടമക്കുടിയുമായി രണ്ട് സര്‍വീസുകള്‍, നിരക്ക് 200, 300
കായല്‍ ടൂറിസത്തിന് മാറ്റ് കൂട്ടി സൗര-2; ദിനേന സീ കൊച്ചിയും സീ കടമക്കുടിയുമായി രണ്ട് സര്‍വീസുകള്‍, നിരക്ക് 200, 300
October 14, 2026
പിണറായി നടത്തിയത് 30 വിദേശ യാത്രകള്‍; കൈപ്പറ്റിയത് 1.15 കോടി;  പി. പ്രസാദിന്റെയും ഗണേഷ് കുമാറിന്റെയും എല്ലാ യാത്രകളും സ്വകാര്യ
പിണറായി നടത്തിയത് 30 വിദേശ യാത്രകള്‍; കൈപ്പറ്റിയത് 1.15 കോടി; പി. പ്രസാദിന്റെയും ഗണേഷ് കുമാറിന്റെയും എല്ലാ യാത്രകളും സ്വകാര്യ
October 14, 2026
അനുവാചകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പീസ് റേഡിയോ സംഗമം
അനുവാചകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പീസ് റേഡിയോ സംഗമം
October 14, 2026
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
October 14, 2026
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
October 14, 2026