l o a d i n g

കായികം

മാനേജ്മെന്റിനോട് 'നോ'; പോരാട്ടം കടുപ്പിച്ച് ക്രിസ്റ്റ്യാനോ, അല്‍ നസ്‌റില്‍ കളി മുറുകുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 7, 2026

റിയാദ്: ക്ലബ്ബ് മാനേജ്മെന്റുമായുള്ള അഭിപ്രായവ്യത്യാസം പരസ്യമാക്കി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും കളിക്കളത്തിന് പുറത്ത്. ടീമിനെ ശക്തിപ്പെടുത്താന്‍ മികച്ച താരങ്ങളെ എത്തിക്കുന്നില്ലെന്നാരോപിച്ച് തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് താരം അല്‍ ഇത്തിഹാദിനെതിരായ മത്സരത്തില്‍ നിന്നും വിട്ടുനിന്നത്. എന്നാല്‍ സൂപ്പര്‍ താരത്തിന്റെ അഭാവത്തിലും ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇത്തിഹാദിനെ അല്‍ നസ്ര്‍ തകര്‍ത്തു.

പരിശീലനത്തില്‍ സജീവമായിരുന്നെങ്കിലും, മത്സര ദിവസം പരിശീലകനെ നേരിട്ട് കണ്ട് കളിക്കാനില്ലെന്ന് താരം അറിയിക്കുകയായിരുന്നു. ലോകോത്തര താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ മാനേജ്മെന്റ് കാണിക്കുന്ന വിമുഖത കിരീടപ്പോരാട്ടത്തില്‍ അല്‍ നസ്‌റിന് തിരിച്ചടിയാകുന്നു എന്നാണ് ക്രിസ്റ്റ്യാനോയുടെ പ്രധാന പരാതി. സമാന സാഹചര്യത്തിലുള്ള അല്‍ ഹിലാലിന് ലഭിക്കുന്ന പരിഗണന തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന താരതമ്യവും താരം ഉയര്‍ത്തുന്നുണ്ട്.

സൗദിയിലെ പ്രമുഖ ക്ലബ്ബുകളുടെ ഉടമസ്ഥാവകാശമുള്ള പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (PIF) താരത്തിന്റെ നിലപാടിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
താരങ്ങളെ എത്തിക്കാനുള്ള പ്രാഥമിക ബാധ്യത ക്ലബ്ബുകള്‍ക്ക് മാത്രമാണ്. ലീഗില്‍ ഒരു താരത്തിനും പ്രത്യേക പദവി അനുവദിക്കില്ല. സ്വന്തം ക്ലബ്ബിന്റെ കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ലീഗ് മാനേജ്മെന്റ് താരത്തിന് മുന്നറിയിപ്പ് നല്‍കി. 'താരത്തിന്റെ വാശിയേക്കാള്‍ ലീഗിന്റെ അച്ചടക്കത്തിനാണ് മുന്‍ഗണന.' - ലീഗ് മാനേജ്മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ക്രിസ്റ്റ്യാനോയുടെ അസാന്നിധ്യത്തിലും ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 84-ാം മിനിറ്റില്‍ സാദിയോ മാനേ പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടി. 96-ാം മിനിറ്റില്‍ യുവതാരം ആഞ്ചലോ ഗബ്രിയേലിന്റെ തകര്‍പ്പന്‍ ഫിനിഷിംഗിലൂടെ അല്‍ നസ്ര്‍ വിജയം ഉറപ്പിക്കുകയായിരുന്നു.

തുടര്‍ച്ചയായ മത്സരങ്ങളില്‍ നിന്ന് താരം വിട്ടുനില്‍ക്കുന്നതോടെ ക്രിസ്റ്റ്യാനോയും സൗദി ലീഗും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. വരും ദിവസങ്ങളില്‍ മാനേജ്മെന്റ് എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും താരത്തിന്റെ ഭാവി.

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026