l o a d i n g

ഗൾഫ്

നന്മോത്സവം ഇന്ന് റിയാദില്‍, ഡോ. അനില്‍ മുഹമ്മദ് മുഖ്യാതിഥി

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
February 6, 2026

റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ ആറാം വാര്‍ഷികാഘോഷമായ 'നന്മോത്സവം 2026' ഇന്ന് (ഫെബ്രുവരി 6 വെള്ളിയാഴ്ച) റിയാദ് ഷോല മാള്‍ അല്‍വഫ ഓഡിറ്റേറിയത്തില്‍ നടക്കും. ആഘോഷപരിപാടികളില്‍ സോഷ്യല്‍ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ. അനില്‍ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ നന്മ ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌കാരവും നന്മ ബിസിനസ് ഐക്കണ്‍ പുരസ്‌കാരവും വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഈ വര്‍ഷത്തെ നന്മ ഹ്യൂമാനിറ്റി ഐക്കണ്‍ അവാര്‍ഡ് പ്രവാസി സംരംഭകയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ റഹ്‌മത്ത് അഷ്റഫ് വെള്ളപ്പാടമിന് സമ്മാനിക്കും. കോവിഡ് കാലത്തും തുടര്‍ന്ന് നടത്തിയ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് റഹ്‌മത്തിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. നിലവില്‍ റിയാദ് കെ.എം.സി.സി വനിതാ വിംഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയാണ് റഹ്‌മത്ത് അഷ്റഫ്.

നന്മ ബിസിനസ് ഐക്കണ്‍ പുരസ്‌കാരം മുനീര്‍ കണ്ണങ്കരയ്ക്ക് നല്‍കും. കൂട്ടായ്മയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പിന്തുണയും ബിസിനസ് രംഗത്ത് പുലര്‍ത്തുന്ന മികവും പരിഗണിച്ചാണ് അവാര്‍ഡ്.

പട്ടുറുമാല്‍ സീസണ്‍ 12 ടൈറ്റില്‍ വിന്നറും ഫ്‌ലവര്‍സ് ടോപ്പ് സിംഗര്‍ ഫൈനലിസ്റ്റുമായ അസ്‌ന നിസ്സാം, ശിവഗിരി മഹാസമ്മേളനത്തില്‍ ദൈവദശകം ആലപിച്ച് ശ്രദ്ധ നേടിയ അഷ്ഫിയ അന്‍വര്‍, കലോത്സവ പ്രതിഭ അസിന്‍ വെള്ളില എന്നിവര്‍ നയിക്കുന്ന ഗാനമേളയും നന്മോത്സവത്തില്‍ അരങ്ങേറും.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. അനില്‍ മുഹമ്മദ്, ഗായികമാരായ അഷ്ഫിയ അന്‍വര്‍, അസ്‌ന നിസ്സാം, ബിസിനസ് ഐക്കണ്‍ പുരസ്‌കാര ജേതാവ് മുനീര്‍ കണ്ണങ്കര, നന്മ പ്രതിനിധികളായ ബഷീര്‍ ഫത്തഹുദ്ദീന്‍, അഖിനാസ് എം കരുനാഗപ്പള്ളി എന്നിവര്‍ പങ്കെടുത്തു.

Latest News

പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
October 14, 2026
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
October 14, 2026
 സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
October 14, 2026
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
October 14, 2026
റിയാദ്, അല്‍ഖര്‍ജ് അപകടമുന്നറിയിപ്പ് പിന്‍വലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം
റിയാദ്, അല്‍ഖര്‍ജ് അപകടമുന്നറിയിപ്പ് പിന്‍വലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം
October 14, 2026
കായല്‍ ടൂറിസത്തിന് മാറ്റ് കൂട്ടി സൗര-2; ദിനേന സീ കൊച്ചിയും സീ കടമക്കുടിയുമായി രണ്ട് സര്‍വീസുകള്‍, നിരക്ക് 200, 300
കായല്‍ ടൂറിസത്തിന് മാറ്റ് കൂട്ടി സൗര-2; ദിനേന സീ കൊച്ചിയും സീ കടമക്കുടിയുമായി രണ്ട് സര്‍വീസുകള്‍, നിരക്ക് 200, 300
October 14, 2026
പിണറായി നടത്തിയത് 30 വിദേശ യാത്രകള്‍; കൈപ്പറ്റിയത് 1.15 കോടി;  പി. പ്രസാദിന്റെയും ഗണേഷ് കുമാറിന്റെയും എല്ലാ യാത്രകളും സ്വകാര്യ
പിണറായി നടത്തിയത് 30 വിദേശ യാത്രകള്‍; കൈപ്പറ്റിയത് 1.15 കോടി; പി. പ്രസാദിന്റെയും ഗണേഷ് കുമാറിന്റെയും എല്ലാ യാത്രകളും സ്വകാര്യ
October 14, 2026
അനുവാചകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പീസ് റേഡിയോ സംഗമം
അനുവാചകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പീസ് റേഡിയോ സംഗമം
October 14, 2026
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
October 14, 2026
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
October 14, 2026