l o a d i n g

ഗൾഫ്

പഴമയുടെ ആഘോഷവുമായി കേളി 'കളിത്തട്ട്'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 3, 2026

റിയാദ് :കേളി കലാസാംസ്‌കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മൂന്നാമത്തെ പരിപാടിയായ 'കളിത്തട്ട്' പഴമയുടെ നിറവും രുചിയും നിറഞ്ഞ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. മറവിയിലേക്കാണ്ടുപോയ പഴയകാല കളികളും നാടന്‍ രുചികളും കോര്‍ത്തിണക്കി 'ഓര്‍മകളുടെ മുറ്റത്തേക്ക് സ്വാഗതം' എന്ന ശീര്‍ഷകത്തോടെ നടത്തിയ പരിപാടികള്‍, പുതുതലമുറയ്ക്ക് കൗതുകവും പഴയ തലമുറയ്ക്ക് ഓര്‍മ്മകളിലേക്കുള്ള ഒരു മധുരയാത്രയും സമ്മാനിച്ചു.

കുളംകര, ചാക്കിലോട്ടം, പൂ പറിക്കാന്‍ പോരുമോ, കുല കുല മുന്തിരി, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, മ്യൂസിക്കല്‍ ക്യാപ്, വളയം മാറ്റല്‍, ഓര്‍മ്മപരീക്ഷ, ഷൂട്ടൗട്ട്, മിഠായി പെറുക്കല്‍, ചട്ടിയും പന്തും, ലെമണ്‍ സ്പൂണ്‍, അന്താക്ഷരി തുടങ്ങിയ പതിനഞ്ചിലധികം കളികളിലൂടെ കുട്ടികളും കുടുംബങ്ങളുമടങ്ങുന്ന പ്രവര്‍ത്തകര്‍ ആവേശത്തോടെ പങ്കെടുത്തു. കഞ്ഞിയും പയറും, കപ്പയും കാന്താരിയും, ഉപ്പിലിട്ടത്, കടലവറുത്തത് എന്നിവ ഉള്‍പ്പെടെയുള്ള നാടന്‍ വിഭവങ്ങള്‍ പരിപാടിക്ക് പഴമയുടെ രുചിനല്‍കി ആഘോഷാന്തരീക്ഷവും പകര്‍ന്നു.

മലാസ് സണ്‍ലൈറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അരങ്ങേറിയ പരിപാടികള്‍ക്ക് കേളി സില്‍വര്‍ജുബിലീ സംഘാടക സമിതി ചെയര്‍മാന്‍ ഷാജി റസാഖ് ആമുഖ പ്രസംഗം നടത്തി തുടക്കം കുറിച്ചു. കേളി ആക്ടിങ് പ്രസിഡന്റ് ഗഫൂര്‍ ആനമാങ്ങാട് അധ്യക്ഷനായ ചടങ്ങ് രക്ഷാധികാരിയും ആക്ടിങ് സെക്രട്ടറിയുമായ സീബ കൂവോട് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഫിറോഷ് തയ്യില്‍, ചന്ദ്രന്‍ തെരുവത്ത്, ഷമീര്‍ കുന്നുമ്മല്‍, കേളി കുടുംബവേദി പ്രസിഡന്റ് പ്രിയാ വിനോദ്, ട്രഷറര്‍ ശ്രീഷ സുകേഷ്, കേളി ജോയിന്റ് ട്രഷറര്‍ സുനില്‍ സുകുമാരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കേളി ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി ചൊല്ലിക്കൊടുത്ത മാനവീക പ്രതിജ്ഞയോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മഞ്ഞ, ചുവപ്പ്, നീല, പച്ച എന്നീ നാല് സംഘങ്ങളായി തിരിഞ്ഞാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. സീബ കൂവോട്, റഫീഖ് ചാലിയം, സതീഷ് കുമാര്‍, ഷബി അബ്ദുല്‍സലാം എന്നിവര്‍ ഉള്‍പ്പെട്ട സ്‌ക്രീനിംഗ് കമ്മിറ്റി കളികള്‍ നിയന്ത്രിച്ചു. മധു ബാലുശ്ശേരി സ്വാഗതവും സില്‍വര്‍ ജൂബിലി കണ്‍വീനര്‍ സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

Latest News

പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
October 14, 2026
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
October 14, 2026
 സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
October 14, 2026
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
October 14, 2026
റിയാദ്, അല്‍ഖര്‍ജ് അപകടമുന്നറിയിപ്പ് പിന്‍വലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം
റിയാദ്, അല്‍ഖര്‍ജ് അപകടമുന്നറിയിപ്പ് പിന്‍വലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം
October 14, 2026
കായല്‍ ടൂറിസത്തിന് മാറ്റ് കൂട്ടി സൗര-2; ദിനേന സീ കൊച്ചിയും സീ കടമക്കുടിയുമായി രണ്ട് സര്‍വീസുകള്‍, നിരക്ക് 200, 300
കായല്‍ ടൂറിസത്തിന് മാറ്റ് കൂട്ടി സൗര-2; ദിനേന സീ കൊച്ചിയും സീ കടമക്കുടിയുമായി രണ്ട് സര്‍വീസുകള്‍, നിരക്ക് 200, 300
October 14, 2026
പിണറായി നടത്തിയത് 30 വിദേശ യാത്രകള്‍; കൈപ്പറ്റിയത് 1.15 കോടി;  പി. പ്രസാദിന്റെയും ഗണേഷ് കുമാറിന്റെയും എല്ലാ യാത്രകളും സ്വകാര്യ
പിണറായി നടത്തിയത് 30 വിദേശ യാത്രകള്‍; കൈപ്പറ്റിയത് 1.15 കോടി; പി. പ്രസാദിന്റെയും ഗണേഷ് കുമാറിന്റെയും എല്ലാ യാത്രകളും സ്വകാര്യ
October 14, 2026
അനുവാചകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പീസ് റേഡിയോ സംഗമം
അനുവാചകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പീസ് റേഡിയോ സംഗമം
October 14, 2026
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
October 14, 2026
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
October 14, 2026