l o a d i n g

ഗൾഫ്

ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വര്‍ണ്ണാഭമായ റിപ്പബ്ലിക് ദിനാഘോഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 27, 2026

ജിദ്ദ- ഭാരതത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു ഇത്തവണത്തെ ആഘോഷങ്ങള്‍.
ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തുകയും രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കുകയും ചെയ്തു. തുടര്‍ന്ന് കോണ്‍സല്‍ ജനറലും പത്‌നിയും ചേര്‍ന്ന് ത്രിവര്‍ണ്ണ ബലൂണുകള്‍ ആകാശത്തേക്ക് പറത്തി.

ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികള്‍ ഇന്ത്യയുടെ ദേശീയ പ്രതീകങ്ങളായി വേഷമിട്ടെത്തിയ 'പരേഡ് ഓഫ് പ്രൈഡ്' ഏറെ ശ്രദ്ധിക്കപ്പെട്ടു. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ 'ട്രഡീഷന്‍ ടു ട്രാന്‍സ്‌ഫോര്‍മേഷന്‍' എന്ന പ്രമേയത്തില്‍ അവതരിപ്പിച്ച സാംസ്‌കാരിക നൃത്തങ്ങള്‍ ഇന്ത്യയുടെ പൈതൃകവും വളര്‍ച്ചയും വിളിച്ചോതുന്നതായിരുന്നു.

വിവിധ സംസ്ഥാനങ്ങളുടെ പരമ്പരാഗത നൃത്തരൂപങ്ങളും ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളെ ആസ്പദമാക്കിയുള്ള നൃത്തങ്ങളും ചടങ്ങിന് മാറ്റുകൂട്ടി.

സൗദി വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ചടങ്ങില്‍ സംബന്ധിച്ചു സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ഭാരവാഹികള്‍, പ്രിന്‍സിപ്പാള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Photo

Latest News

പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
October 14, 2026
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
October 14, 2026
 സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
October 14, 2026
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
October 14, 2026
റിയാദ്, അല്‍ഖര്‍ജ് അപകടമുന്നറിയിപ്പ് പിന്‍വലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം
റിയാദ്, അല്‍ഖര്‍ജ് അപകടമുന്നറിയിപ്പ് പിന്‍വലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം
October 14, 2026
കായല്‍ ടൂറിസത്തിന് മാറ്റ് കൂട്ടി സൗര-2; ദിനേന സീ കൊച്ചിയും സീ കടമക്കുടിയുമായി രണ്ട് സര്‍വീസുകള്‍, നിരക്ക് 200, 300
കായല്‍ ടൂറിസത്തിന് മാറ്റ് കൂട്ടി സൗര-2; ദിനേന സീ കൊച്ചിയും സീ കടമക്കുടിയുമായി രണ്ട് സര്‍വീസുകള്‍, നിരക്ക് 200, 300
October 14, 2026
പിണറായി നടത്തിയത് 30 വിദേശ യാത്രകള്‍; കൈപ്പറ്റിയത് 1.15 കോടി;  പി. പ്രസാദിന്റെയും ഗണേഷ് കുമാറിന്റെയും എല്ലാ യാത്രകളും സ്വകാര്യ
പിണറായി നടത്തിയത് 30 വിദേശ യാത്രകള്‍; കൈപ്പറ്റിയത് 1.15 കോടി; പി. പ്രസാദിന്റെയും ഗണേഷ് കുമാറിന്റെയും എല്ലാ യാത്രകളും സ്വകാര്യ
October 14, 2026
അനുവാചകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പീസ് റേഡിയോ സംഗമം
അനുവാചകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പീസ് റേഡിയോ സംഗമം
October 14, 2026
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
October 14, 2026
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
October 14, 2026