l o a d i n g

സാംസ്കാരികം

ഭാരതം എന്റെ ഗുരുവും പ്രചോദനവുമാണ്': വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി എ.ആര്‍. റഹ്‌മാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 19, 2026

മുംബൈ: ബോളിവുഡില്‍ അവസരങ്ങള്‍ കുറയുന്നതിന് പിന്നില്‍ വര്‍ഗീയ കാരണങ്ങളുണ്ടാകാമെന്ന തന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി എ.ആര്‍. റഹ്‌മാന്‍ രംഗത്തെത്തി. താന്‍ എപ്പോഴും ഇന്ത്യയെ സ്‌നേഹിക്കുന്ന ആളാണെന്നും ഭാരതം തന്റെ ഗുരുവും പ്രചോദനവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദമായ പരാമര്‍ശം റഹ്‌മാന്‍ നടത്തിയത്. കഴിഞ്ഞ എട്ടു വര്‍ഷമായി ബോളിവുഡില്‍ തനിക്ക് അവസരങ്ങള്‍ കുറയുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. സംഗീത മേഖലയിലെ 'പവര്‍ ഷിഫ്റ്റ്' ആണ് ഇതിന് കാരണമെന്നും ഇതിന് പിന്നില്‍ ചിലപ്പോള്‍ വര്‍ഗീയമായ കാരണങ്ങള്‍ ഉണ്ടായേക്കാമെന്നും എന്നാല്‍ അത് തന്റെ മുഖത്തുനോക്കി ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രസ്താവന വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരുന്നു. കങ്കണ റണാവത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

വിവാദം കൊഴുത്തതോടെയാണ് താരം വീഡിയോ സന്ദേശവുമായി എത്തിയത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

'പ്രിയ സുഹൃത്തുക്കളെ, സംഗീതം എപ്പോഴും എനിക്ക് സംസ്‌കാരങ്ങളെ ബന്ധിപ്പിക്കാനും ആഘോഷിക്കാനുമുള്ള മാര്‍ഗമാണ്. ഇന്ത്യ എന്റെ പ്രചോദനവും ഗുരുവും വീടുമാണ്. ചിലപ്പോഴൊക്കെ ഉദ്ദേശശുദ്ധി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. എന്നാല്‍ സംഗീതത്തിലൂടെ എല്ലാവരെയും ഉയര്‍ത്തുക എന്നതല്ലാതെ ആരെയും വേദനിപ്പിക്കാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ല. എന്റെ ആത്മാര്‍ത്ഥത എല്ലാവരും മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു.'

താനൊരു ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്നും ഇന്ത്യ നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യവും ബഹുസ്വരതയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് താന്‍ എപ്പോഴും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീഡിയോയില്‍ തന്റെ വിവിധ സംഗീത പ്രോജക്റ്റുകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ അവതരിപ്പിക്കപ്പെട്ട 'ജാല', നാഗാ സംഗീതജ്ഞരുമായുള്ള സഹകരണം, സണ്‍ഷൈന്‍ ഓര്‍ക്കസ്ട്ര, ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടി കള്‍ച്ചറല്‍ വെര്‍ച്വല്‍ ബാന്‍ഡായ 'സീക്രട്ട് മൗണ്ടന്‍' എന്നിവയെല്ലാം തന്റെ ഇന്ത്യയോടുള്ള പ്രതിബദ്ധതയുടെ അടയാളമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

താന്‍ എന്നും ഈ രാജ്യത്തോട് കടപ്പെട്ടിരിക്കുമെന്നും ഭൂതകാലത്തെ ബഹുമാനിച്ചും ഭാവിയിലേക്ക് പ്രചോദനം നല്‍കിയും സംഗീതയാത്ര തുടരുമെന്നും പറഞ്ഞാണ് അദ്ദേഹം വീഡിയോ അവസാനിപ്പിച്ചത്. വന്ദേമാതരം ആലപിക്കുന്ന ഗാലറിയുടെ ദൃശ്യങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്.

പരേശ് റാവല്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ റഹ്‌മാന്റെ വിശദീകരണത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ബോളിവുഡില്‍ വര്‍ഗീയത കടന്നുകൂടുന്നുവെന്ന എ.ആര്‍. റഹ്‌മാന്റെ പരാമര്‍ശം ഇന്ത്യയുടെ ഇന്നത്തെ സാമൂഹിക യാഥാര്‍ത്ഥ്യമാണെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു. റഹ്‌മാന്റെ ആശങ്കകളെ തള്ളിക്കളഞ്ഞ ഗാനരചയിതാവ് ജാവേദ് അക്തറിനെ വിമര്‍ശിച്ച മെഹ്ബൂബ, ഇന്ത്യന്‍ മുസ്ലിംകള്‍ നേരിടുന്ന ജീവിതാനുഭവങ്ങളെ ജാവേദ് അക്തര്‍ വിസ്മരിക്കുകയാണെന്നും കുറ്റപ്പെടുത്തി.

എക്സിലൂടെയാണ് മെഹ്ബൂബ മുഫ്തി തന്റെ നിലപാട് വ്യക്തമാക്കിയത്. ബോളിവുഡ് എക്കാലത്തും ഇന്ത്യയുടെ ഒരു ചെറുരൂപമായിരുന്നുവെന്നും രാജ്യത്തെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ അവിടെ പ്രതിഫലിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.

'ഇത്തരം അനുഭവങ്ങളെ അവഗണിക്കുന്നത് ഇന്നത്തെ ഇന്ത്യയുടെ സത്യം മാറ്റില്ല. എ.ആര്‍. റഹ്‌മാന്റെ ആശങ്കകളെ ജാവേദ് അക്തര്‍ തള്ളിക്കളയുമ്പോള്‍, അത് ഇന്ത്യന്‍ മുസ്ലിംകളുടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് വിരുദ്ധമായാണ് മാറുന്നത്.'

ബോളിവുഡില്‍ അവസരങ്ങള്‍ കുറയുന്നതില്‍ വര്‍ഗീയമായ കാരണങ്ങളില്ലെന്ന ജാവേദ് അക്തറിന്റെ പ്രസ്താവനയെ മെഹ്ബൂബ മുഫ്തി ചോദ്യം ചെയ്തു. ജാവേദ് അക്തറിന്റെ ഭാര്യയും നടിയുമായ ഷബാന ആസ്മിക്കുണ്ടായ അനുഭവം മെഹ്ബൂബ ഇതിനായി ചൂണ്ടിക്കാട്ടി:

'മുംബൈ പോലുള്ള ഒരു വലിയ നഗരത്തില്‍ മുസ്ലിമായതിന്റെ പേരില്‍ വീട് നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് ഷബാന ആസ്മി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. സ്വന്തം ഭാര്യയുടെ അനുഭവംപോലും മറന്നുകൊണ്ടാണ് ജാവേദ് അക്തര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് അവര്‍ പറഞ്ഞു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026