l o a d i n g

ഇന്ത്യ

എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 12, 2026

ചെന്നൈ: എം.ബി.ബി.എസ് ഉള്‍പ്പെടെയുള്ള ബിരുദ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ 'നീറ്റ്' നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ വീണ്ടും പ്രമേയം പാസാക്കി. മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വേണ്ടി തമിഴ്നാട് ആരോഗ്യ മന്ത്രി കെ.ജി. അരുണ്‍രാജാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതിലേക്ക് വരെ നയിച്ച നീറ്റ് ചോര്‍ച്ച വിവാദങ്ങളുടെയും വന്‍ പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലാണ് തമിഴ്നാട് സര്‍ക്കാരിന്റെ ഈ സുപ്രധാന നീക്കം.

ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്കും നീറ്റ് പരീക്ഷ വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന പഴയ രീതി പുനഃസ്ഥാപിക്കണം.
നീറ്റ് നിലവില്‍ വന്നതോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പഠനം ഒഴിവാക്കി വന്‍ തുക ഈടാക്കുന്ന കോച്ചിങ് സെന്ററുകളെ മാത്രം ആശ്രയിക്കാന്‍ നിര്‍ബന്ധിതരാവുന്നതായും പ്രമേയം ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായുണ്ടാകുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും കാരണം നീറ്റ്-യു.ജി പരീക്ഷകള്‍ റദ്ദാക്കേണ്ടി വരുന്നത് യോഗ്യരായ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെയും പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസത്തെയും തകര്‍ത്തിരിക്കുകയാണ്.
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ആക്ട് (2019), പ്രകൃതിദത്ത ചികിത്സാ-ആയുര്‍വേദ മേഖലകളിലെ ആക്ടുകള്‍ എന്നിവ ഭേദഗതി ചെയ്ത് കേന്ദ്ര തലത്തില്‍ തന്നെ നീറ്റ് ഒഴിവാക്കാന്‍ പാര്‍ലമെന്റ് തയ്യാറാകണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

നേരത്തെ, മുന്‍ ഡി.എം.കെ ഭരണകാലത്ത് (2021) നീറ്റില്‍ നിന്ന് തമിഴ്നാടിന് ഇളവ് വേണമെന്ന് ആവശ്യപ്പെടുന്ന ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചിരുന്നുവെങ്കിലും വര്‍ഷങ്ങളായി അതില്‍ തീരുമാനമാകാതെ കിടക്കുകയാണെന്ന് ആരോഗ്യമന്ത്രി സഭയെ ഓര്‍മ്മിപ്പിച്ചു.

നീറ്റ് കാരണം വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മര്‍ദ്ദവും ആത്മഹത്യകളും കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം ഈ വിഷയം പരിഗണിക്കണമെന്ന് നിയമസഭ ആവശ്യപ്പെട്ടു.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026