l o a d i n g

സാംസ്കാരികം

നായകന്‍ മരിക്കുന്നത് ഇന്ത്യന്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ല: ഡല്‍ഹി-6 സിനിമയുടെ യഥാര്‍ഥ ക്ലൈമാക്‌സ് വെളിപ്പെടുത്തി സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്റ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 7, 2026

മുംബൈ: 2009-ല്‍ പുറത്തിറങ്ങിയ തന്റെ ശ്രദ്ധേയമായ ചിത്രം 'ഡല്‍ഹി 6'-ന്റെ ഒറിജിനല്‍ ക്ലൈമാക്‌സിനെ കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്റ. ചിത്രത്തിന്റെ യഥാര്‍ത്ഥ പതിപ്പില്‍ നായകന്‍ മരിക്കുകയായിരുന്നുവെന്നും എന്നാല്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ അത്തരമൊരു പരീക്ഷണത്തെ സ്വീകരിക്കാന്‍ ഇന്നും പാകപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'സ്‌ക്രീന്‍' മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തിയേറ്ററുകളില്‍ എത്തിയ സിനിമയില്‍ അഭിഷേക് ബച്ചന്‍ അവതരിപ്പിച്ച റോഷന്‍ എന്ന കഥാപാത്രം ജീവിതത്തിലേക്ക് തിരികെ വരുന്നതായാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ സംവിധായകന്റെ യഥാര്‍ത്ഥ പതിപ്പില്‍ റോഷന്‍ മരിക്കുന്നുണ്ട്.

സിനിമ തുടങ്ങുന്നത് തന്നെ റോഷന്റെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കുന്ന രംഗത്തോടെയാണ്. 'ഇതെന്റെ ചിതാഭസ്മമാണ്' എന്ന അഭിഷേകിന്റെ വോയ്സ് ഓവറിലൂടെയാണ് കഥ വികസിക്കുന്നത്.

സിനിമ എഡിറ്റ് ചെയ്ത സമയത്ത് എല്ലാവരും ഒരു ശുഭപ്രതീക്ഷയോടെ ചിത്രം അവസാനിക്കണമെന്ന് നിര്‍ബന്ധിച്ചു. വിതരണക്കാരുടെയും മറ്റും സമ്മര്‍ദ്ദത്തിന് വഴങ്ങി ആ തീരുമാനം എടുത്തത് തന്റെ 'വിഡ്ഢിത്തം' ആയിരുന്നുവെന്ന് മെഹ്റ ഇപ്പോള്‍ സമ്മതിക്കുന്നു.

'സിനിമയില്‍ ധാരാളം ഡാര്‍ക്ക് ഹ്യൂമര്‍ ഉണ്ടായിരുന്നു. നായകന്‍ മരിക്കണം എന്നതായിരുന്നു എന്റെ കാഴ്ചപ്പാട്. പക്ഷേ 'പ്രതീക്ഷ ബാക്കിവെച്ച് സിനിമ അവസാനിപ്പിക്കൂ' എന്ന് എല്ലാവരും പറഞ്ഞപ്പോള്‍ ഞാന്‍ അതില്‍ വീണുപോയി.' -

ഒറിജിനല്‍ 'ഡയറക്ടര്‍ കട്ട്' ഇനി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, രാജ്യം ഇന്നും അത്തരമൊരു മാറ്റത്തിന് തയ്യാറല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'നമ്മള്‍ ഒരുപാട് പുരോഗമിച്ചു എന്ന് പറയുന്നുണ്ടെങ്കിലും, പല കാര്യങ്ങളിലും നമ്മള്‍ പിന്നോട്ടാണ് പോയിരിക്കുന്നത്. ഈ ഒറിജിനല്‍ പതിപ്പ് സ്വീകരിക്കാനുള്ള പക്വത ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഇന്നും കൈവന്നിട്ടുണ്ടോ എന്ന് സംശയമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത് ഈ ഒറിജിനല്‍ പതിപ്പായിരുന്നുവെന്നും അവിടെ ഇതിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നുവെന്നും മെഹ്റ ഓര്‍മ്മിപ്പിച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026