l o a d i n g

വേള്‍ഡ്

കുട്ടികളിലെ അമിതവണ്ണം തടയാന്‍ ബ്രിട്ടന്‍; ജങ്ക് ഫുഡ് പരസ്യങ്ങള്‍ക്ക് നിരോധം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 6, 2026

ലണ്ടന്‍: കുട്ടികളിലെ അമിതവണ്ണം തടയുന്നതിനുള്ള കര്‍ശന നടപടികളുടെ ഭാഗമായി ജങ്ക് ഫുഡ് പരസ്യങ്ങള്‍ക്ക് ബ്രിട്ടനില്‍ നിരോധം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതല്‍ പുതിയ നിയമം നിലവില്‍ വന്നു. പകല്‍ സമയങ്ങളില്‍ ടെലിവിഷനിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ അമിതമായടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളുടെ പരസ്യങ്ങള്‍ നല്‍കുന്നതിനാണ് വിലക്ക്.

രാത്രി 9 മണിക്ക് മുമ്പ് ടെലിവിഷനില്‍ ജങ്ക് ഫുഡ് പരസ്യങ്ങള്‍ നല്‍കാന്‍ പാടില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇത്തരം പരസ്യങ്ങള്‍ക്ക് പൂര്‍ണ്ണ നിരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ നീക്കത്തിലൂടെ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ നിന്ന് പ്രതിവര്‍ഷം ഏകദേശം 720 കോടി കലോറി ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. ഏകദേശം 20,000 കുട്ടികളെയെങ്കിലും അമിതവണ്ണത്തില്‍നിന്ന് രക്ഷിക്കാനും, ആരോഗ്യമേഖലയില്‍ ഏകദേശം 200 കോടി പൗണ്ടിന്റെ (ഏകദേശം 21,000 കോടി രൂപ) സാമ്പത്തിക നേട്ടമുണ്ടാക്കാനും ഇത് സഹായിക്കും.

ജങ്ക് ഫുഡ് നിരോധത്തിന് പുറമെ, പഞ്ചസാരയുടെ അളവ് കൂടുതലുള്ള റെഡി-ടു-ഡ്രിങ്ക് കോഫി, മില്‍ക്ക് ഷേക്ക്, സ്വീറ്റന്‍ഡ് തൈര് എന്നിവയ്ക്കും ഷുഗര്‍ ടാക്‌സ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, സ്‌കൂളുകള്‍ക്ക് സമീപം ഫാസ്റ്റ് ഫുഡ് കടകള്‍ ആരംഭിക്കുന്നത് തടയാന്‍ പ്രാദേശിക അധികാരികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി.

പരസ്യങ്ങള്‍ കുട്ടികളുടെ ഭക്ഷണശീലങ്ങളെ സ്വാധീനിക്കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കണക്കുകള്‍ പ്രകാരം, ഇംഗ്ലണ്ടില്‍ പ്രൈമറി സ്‌കൂളില്‍ എത്തുന്ന അഞ്ചു വയസ്സുകാരില്‍ 22 ശതമാനം പേരും അമിതവണ്ണമുള്ളവരാണ്. ഇത് ഹൈസ്‌കൂള്‍ പ്രായമെത്തുമ്പോഴേക്കും മൂന്നിലൊന്നായി വര്‍ദ്ധിക്കുന്നു. കൂടാതെ, ടൈപ്പ് 2 പ്രമേഹവും ദന്തരോഗങ്ങളും കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്നതും ആശങ്കയുണ്ടാക്കുന്നു.

'അസുഖങ്ങള്‍ ചികിത്സിക്കുന്നതിനോടൊപ്പം തന്നെ അവ തടയുന്നതിനും പ്രാധാന്യം നല്‍കുന്ന ആരോഗ്യനയത്തിന്റെ ഭാഗമാണിതെന്ന്' ആരോഗ്യ മന്ത്രി ആഷ്ലി ഡാല്‍ട്ടണ്‍ പറഞ്ഞു. ഒബിസിറ്റി ഹെല്‍ത്ത് അലയന്‍സ്, ഡയബറ്റിസ് യുകെ തുടങ്ങിയ സംഘടനകള്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026