l o a d i n g

സർഗ്ഗവീഥി

എവിടെ നിന്ന് തുടങ്ങണം?

Thumbnail
Publisher By     മുഹമ്മദ്ഫാറൂഖ് ഫൈസി മണ്ണാര്‍ക്കാട്
January 3, 2026

ജയിക്കാനാണ് ജനിച്ചത്. പക്ഷേ ജനിച്ചവരൊക്കയും ജയിക്കാറില്ല. മറ്റുള്ളവര്‍ ചെയ്യാത്തതെന്തോ ചെയ്യുന്നവരാണ് ചരിത്രം സൃഷ്ടിക്കുന്നത്. അസാധാരണമായതെന്തോ ചെയ്യുക അതാണ് നമ്മുടെ കരുത്ത്. എന്തിനും ഒരു പരിശ്രമം വേണം. വളരെ നിസാരമായ കാര്യമാണ് സൂചിയില്‍ നൂല് കോര്‍ക്കല്‍. പക്ഷെ അതും ഒന്നും രണ്ടും മൂന്നും വട്ടം ശ്രമിക്കുമ്പോഴാണ് നടക്കാറുള്ളത്. അങ്ങനെയെങ്കില്‍ വിചാര വികാരങ്ങളുടെ അലകടല്‍ കീഴ്‌പ്പെടുത്താന്‍ കഠിനശ്രമംതന്നെ വേണ്ടി വരുമെന്നുറപ്പാണ്. അല്ലെങ്കില്‍ കടലും കപ്പലുമറിയാത്തവന്‍ കപ്പിത്താനായ അവസ്ഥയുണ്ടാകും.

നാവിക ശാസ്ത്രം പഠിച്ചാല്‍ ഏത് കൊടുങ്കാറ്റിലും കപ്പല്‍ കരക്കണക്കാന്‍ കഴിയും പോലെ; മനസ്സിനെ നിയന്ത്രിക്കന്‍ പഠിച്ചാല്‍ ജീവിതത്തിലും മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. എങ്കില്‍ എവിടെ നിന്ന് തുടങ്ങണം, ആദ്യം ഏത് സ്റ്റെപ്പെടുക്കണം? ഈ ആശങ്കകള്‍ക്ക് അറുതി വരുത്താം. പ്രതിഭാശാലികളുടെ പ്രത്യേകത
പുലര്‍ച്ചുക്കുണരലാണ്. അവരുടെ വിജയ രഹസ്യവും അതുതന്നെയാണ്. മാനവകുല ശത്രു പിശാചിനോടുള്ള പോരാട്ടമാണ് പുലര്‍ച്ചക്കുണരല്‍.
ആ പോരാട്ടത്തില്‍ വിജയിച്ചവന്‍ പിന്നെ പരാചയപ്പെടല്‍ അസാധ്യമാണ്.

തിരുനബി (സ) പറഞ്ഞു, 'സുബ്ഹി നിസ്‌കരിക്കാതെ നേരം പുലരുവോളം ഉറങ്ങിയവന്റെ കാതില്‍ പിശാച് മൂത്രമൊഴിക്കും'. പിശാചിന് ചെവിയില്‍ വരെ മൂത്രമൊഴിക്കാന്‍ മാത്രം മടിയുടെ മരമുട്ടിയായി മനുഷ്യന്‍ അധ:പതിക്കുന്ന ദാരുണാവസ്ഥയാണത്. മരമുട്ടി വെട്ടി പൊളിച്ച് കീറി മുറിച്ച് കത്തിച്ച് ചാരമാക്കാം അത് പ്രതികരിക്കുന്ന പ്രശ്‌നമേയില്ല. ഞാന്‍ മരമുട്ടിയോ മുട്ടനോ എന്ന് തെളിയിക്കേണ്ടത് അവനവന്‍ തന്നെയാണ്. മടിയെ കീഴടക്കടണമെങ്കില്‍ പുലര്‍വേളയില്‍ പിശാചിനോട് പോരാട്ടം നടത്തിയേ മതിയാകൂ. ഉണര്‍ച്ച അതാണ് ഉയര്‍ച്ച. മടിയുള്ളവര്‍ സാധാരണ പറയാറുള്ള ഒന്നാണ് 'ഞാനൊരു മടിയനാണ് '
ഇത് കൂടുതല്‍ മടിയനാക്കും. അത് കൊണ്ട് ഉറക്കില്‍ നിന്ന് ഉണരുമ്പോള്‍ തന്നെ ഞാന്‍ മടിയനല്ല മിടുക്കനാണ് എന്ന് പറയാനും തെളിയിക്കാനും കഴിണം .
ആ സ്വയം പറച്ചില്‍ നമ്മെ ഊര്‍ജ്ജസ്വലരാക്കുമെന്ന് മന:ശാസ്ത്രം.

എന്താണതിന് വഴി?
പ്രശസ്ത മോട്ടിവേഷന്‍ ഗ്രന്ഥമായ Can't Hurt Me എന്ന ഗ്രന്ഥത്തില്‍ ഇതിനൊരു വഴി പറയുന്നുണ്ട്. അത് നമ്മെ അത്ഭുതപ്പെടുത്തും! നമ്മള്‍ നിസാരമായി കാണുന്നതാണ് നമ്മുടെ ഗതി നിര്‍ണ്ണയിക്കുന്നത്. 'ഉണര്‍ന്നയുടനെ ഉറങ്ങിയ വിരിപ്പ് മടക്കി വൃത്തിയാക്കി വെക്കുക'. 'Make your Bed' എന്ന പേരില്‍ തന്നെ മറ്റൊരു ഗ്രന്ഥവുമുണ്ട്. ഈ പ്രവര്‍ത്തി നല്‍കുന്ന സന്ദേശങ്ങള്‍ പലതാണ്. ഉണര്‍ന്നയുടനെ തന്നെ മടി വെടിഞ്ഞ് ജോലി തുടങ്ങി, ദിവസം തുടങ്ങുന്നത് തന്നെ ക്രമത്തിലും വൃത്തിയിലുമാണ്. ഇനി മടിക്ക് മൂലയിലിരിക്കാം.

വിശ്വാസികള്‍ക്ക് ഇത് ഒരു പുതുമയല്ല കാരണം വൃത്തിയും വെടുപ്പും ഈമാനിന്റെ ഭാഗമാണ്. ഇത് നിസാരമായി തള്ളുന്നവര്‍ സഗൗരവം ചിന്തിക്കണം. തിരുമേനി (സ) നമുക്ക് പഠിപ്പിച്ച് തന്ന ഉണര്‍ച്ചയുടെ മര്യാദകള്‍ ശീലിച്ചാല്‍ മടി നമ്മോട് അടുക്കുകയില്ല. ഉണര്‍ന്നാല്‍ അല്‍പം കൂടി സമയം കിട്ടിയിരുന്നെങ്കില്‍ എന്ന് മോഹിക്കുകയും ഉണര്‍ന്നതില്‍ കുശു കുശു പറഞ്ഞ് ആരെയൊക്കെയോ ശപിച്ച് പിശാചിന്റെ സൗഹൃദം ഇരന്ന് വാങ്ങുകയുമാണ് പലരും ചെയ്യാറുള്ളത്. അത്തരക്കാര്‍ മടിയന്‍മാരായാല്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഉറക്കം മരണമാണ് അതില്‍ നിന്നുണര്‍ന്നവന്‍ മഹാഭാഗ്യം സിദ്ധിച്ചവന്‍ തന്നെ !

വിശ്വാസി ഉറക്കത്തില്‍ നിന്ന് മിഴിതുറക്കുന്നതുതന്നെ ഹര്‍ഷാരവം മുഴക്കിയാണ്. തുടക്കം പോലെ ഒടുക്കം എന്ന് കേട്ടിട്ടില്ലേ? കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് കട്ടകള്‍ അടുക്കിയടുക്കി വെച്ചാണല്ലോ? നമ്മളോരോരുത്തരും കട്ടയും കല്ലും അടുക്കിവെച്ചാല്‍ കെട്ടിടം ഉയര്‍ന്ന് വരുമോ? ആ കെട്ടിടം വികൃതമാവുകയും സാമഗ്രികള്‍ തികയാതെ വരികയും ചെയ്യുമെന്നത് ഉറപ്പല്ലേ? സൗന്ദര്യവും സുരക്ഷയുമുള്ള കെട്ടിടവും വീടും ഉയര്‍ന്ന് വരണമെങ്കില്‍ നിര്‍മ്മാണ തൊഴിലാളികള്‍ തന്നെ അത് നിര്‍വ്വഹിക്കണം. കാരണം കട്ടയും കല്ലും മുറിച്ചും പാകപ്പെടുത്തിയും തെക്കും വക്കും മുക്കും മൂലയും നോക്കി കൃത്യമാക്കി നിര്‍മ്മാണം നടത്തിയാലെ നിശ്ചിത സമയത്തിനുള്ളില്‍ ലഭ്യമായ സാഗ്രികള്‍ ഉപയോഗിച്ച് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയൂ. മാത്രവുമല്ല പ്രകൃതിയിലെ അസംസ്‌കൃത വസ്തുക്കളായ കരിങ്കല്ലും ചെങ്കല്ലും മണ്ണും മണലുമൊക്കെ വ്യത്യസ്ത സംസ്‌കരണങ്ങള്‍ക്ക് വിധേയമാക്കിയപ്പോഴാണ് സുന്ദരമായ കെട്ടിടങ്ങളുണ്ടായത്.

നമ്മുടെ നിത്യജീവിതാനുഭവങ്ങളായ ഇവകളെക്കെ വളരെ ഗൗരവമുള്ള ചില കാര്യങ്ങള്‍ മൗനമായി നിരന്തരം നമ്മെ പഠിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. നമുക്ക് ലഭ്യമായതെന്തോ അതിനെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ പഠിച്ചാല്‍ അസംസ്‌കൃത വസ്തുക്കളുപയോഗിച്ച് നിര്‍മ്മിക്കപ്പെട്ട കണ്ണഞ്ചിപ്പിക്കുന്ന അമ്പരചുമ്പികളായ കെട്ടിടങ്ങളെപ്പോലെ പലതും നമുക്കും നിര്‍മ്മിക്കാന്‍ കഴിയും. ജീവിതത്തിന് കെട്ടും മട്ടും ഉറപ്പുമൊക്കെ ഉണ്ടാകണമെങ്കില്‍
നമുക്ക് ലഭ്യമായ സമയം ക്രമമായി ഉപയോഗിക്കാന്‍ പഠിക്കണം.

മനുഷ്യന്റെ കരവിരുത് കൊണ്ട് അസംസ്‌കൃത വസ്തു സൗന്ദര്യ രൂപം പ്രാപിക്കുന്നത് പോലെ; നമ്മളാഗ്രഹിക്കുന്ന സമ്പത്തും സന്തുഷ്ടിയും നിറഞ്ഞ ജീവിതം സമയക്രമത്തിലൂടെ നേടാനാവും. ക്രമമാണ് മര്‍മ്മം. പ്രഭാതം മുതലേ ക്രമം ദീന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. മലമൂത്ര വിസര്‍ജനത്തിന്, വുളൂഇന് ,കുളിക്ക്, കഴിക്കാന്‍, കുടിക്കാന്‍, പുറത്തിറങ്ങാന്‍, യാത്രക്ക് എല്ലാ ഇടങ്ങളിലും ദീന്‍ നമ്മെ ക്രമങ്ങള്‍ പഠിപ്പിക്കുന്നു. ഈ ക്രമങ്ങളിലൂടെ നമ്മള്‍ മടിയോടുള്ള മല്‍പ്പിടുത്തമാണ് നടത്തി കൊണ്ടിരിക്കുന്നത്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026