കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പുരാതന തറവാടായ രാമന്‍കുളങ്ങര (ആര്‍.കെ) കുടുംബത്തിന്റെ 'കുടുംബസംഗമം 2026' ആവേശപൂര്‍വ്വം നടന്നു. ഗഫൂര്‍ ആര്‍.കെ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. മുജീബ് ആമുഖ പ്രസംഗം നടത്തി.
പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.എന്‍. ഭാസ്‌കരന്‍, വൈസ് പ്രസിഡന്റ് തസ്ലീന നാസര്‍ എന്നിവരെ ചടങ്ങില്‍ ആര്‍.കെ. കുടുംബം പൊന്നാട അണിയിച്ച് ആദരിച്ചു. കുടുംബത്തിലെ മുതിര്‍ന്ന പന്ത്രണ്ട് അംഗങ്ങള്‍ക്ക് സ്‌നേഹാദര സൂചകമായി മെമന്റോകള്‍ സമ്മാനിച്ചു.
കഴിഞ്ഞ 11 വര്‍ഷമായി റമദാന്‍ മാസത്തില്‍ നടപ്പിലാക്കി വരുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളിലും വിപുലമായി തുടരുമെന്ന് സംഗമം പ്രഖ്യാപിച്ചു. നൂറിലധികം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കാവശ്യമായ ഭക്ഷ്യധാന്യ കിറ്റുകള്‍ റമദാന്‍ ആദ്യദിനം വീടുകളില്‍ എത്തിച്ചു നല്‍കുന്ന പദ്ധതിയും, ജാതി-മത ഭേദമന്യേ രോഗികള്‍ക്ക് നല്‍കിവരുന്ന ചികിത്സാ സഹായങ്ങളും തുടരും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തസ്ലീന ആശംസ നേര്‍ന്നു.
കരീം, ഫൈസല്‍ കൊളക്കാട്, മുഹമ്മദ് അലി,ഗനി,ജബ്ബാര്‍, റാഫി,റിസ്വാന്‍, ഷര്‍മ്മദലി,സുബൈര്‍, ഫൈസല്‍,റംഷാദ്. എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അസ്ലം സ്വാഗതവും റാഫി നന്ദിയും പറഞ്ഞു. അടുത്ത വര്‍ഷം കൂടുതല്‍ വിപുലമായ രീതിയില്‍ കുടുംബസംഗമം സംഘടിപ്പിക്കാന്‍ തീരുമാനിച്ചാണ് സംഗമം പിരിഞ്ഞത്.
Related News