l o a d i n g

കേരള

മൈക്ക് തട്ടിമാറ്റി മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി വെള്ളാപ്പള്ളി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 31, 2025

വര്‍ക്കല: മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രഖ്യാപിച്ച എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശിവഗിരിയില്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് ബലംപ്രയോഗിച്ച് തള്ളിമാറ്റിയ വെള്ളാപ്പള്ളി, 'പോടോ' എന്ന് ആക്രോശിച്ചുകൊണ്ടാണ് മടങ്ങിയത്. ഇന്ന് ഉച്ചയോടെ ശിവഗിരിയില്‍ നിന്ന് മടങ്ങവേയായിരുന്നു നാടകീയ സംഭവങ്ങള്‍.

മലബാറിലെ മലപ്പുറം, കാസര്‍കോട്, വയനാട് ജില്ലകളില്‍ എസ്.എന്‍.ഡി.പിക്ക് ഒറ്റ വിദ്യാഭ്യാസ സ്ഥാപനം പോലുമില്ലെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. 'മലപ്പുറത്ത് സ്‌കൂള്‍ തുടങ്ങാന്‍ ഞങ്ങളെ സമ്മതിക്കുന്നില്ല എന്നത് സത്യമല്ലേ? ആ ദുഃഖമാണ് ഞാന്‍ പങ്കുവെച്ചത്,' വെള്ളാപ്പള്ളി പറഞ്ഞു. താങ്കള്‍ വര്‍ഗീയവാദിയാണെന്ന് ആക്ഷേപമുണ്ടല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഷയം ഉന്നയിച്ചത്. സ്ഥലം വാങ്ങാന്‍ സാധിക്കാത്തതുകൊണ്ടാണ് സര്‍ക്കാര്‍ അനുമതി നല്‍കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പിണറായി സര്‍ക്കാര്‍ അധികാരത്തിലുണ്ടായിട്ടും എന്തുകൊണ്ട് അനുമതി വാങ്ങിയില്ല എന്ന ചോദ്യമാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്. 'താന്‍ കുറേ കാലമായി തുടങ്ങിയിട്ട്, പോടോ' എന്ന് മറുപടി നല്‍കിയ അദ്ദേഹം ചാനല്‍ മൈക്ക് തട്ടിമാറ്റി മുന്നോട്ടുപോയി.

വിമര്‍ശനങ്ങള്‍ക്കിടെ സി.പി.ഐക്കെതിരെയും വെള്ളാപ്പള്ളി ആഞ്ഞടിച്ചു. സി.പി.ഐ 'ചതിയന്‍ ചന്തുമാരാണെന്നും' പത്തുവര്‍ഷം കൂടെനിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്നും പുറത്തല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേരളത്തില്‍ മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നും മുഖ്യമന്ത്രിക്കൊപ്പം കാറില്‍ യാത്ര ചെയ്തതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ കള്ളനാണെന്ന് താന്‍ മുന്‍പേ പറഞ്ഞിട്ടുള്ളതാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പാര്‍ട്ടി ഏതായാലും ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും. പത്മകുമാറിനെതിരെ സി.പി.എം നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026