l o a d i n g

വേള്‍ഡ്

ചരിത്രം തിരുത്തി മിഖായേല; വീല്‍ചെയറില്‍ ബഹിരാകാശത്തെത്തുന്ന ആദ്യ വ്യക്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 21, 2025

ടെക്‌സസ്: ശാരീരിക പരിമിതികള്‍ സ്വപ്നങ്ങള്‍ക്ക് തടസ്സമല്ലെന്ന് തെളിയിച്ച് ജര്‍മ്മന്‍ എഞ്ചിനീയര്‍ മിഖായേല ബെന്റ്‌ഹോസ് ചരിത്രം കുറിച്ചു. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ 'ബ്ലൂ ഒറിജിന്‍' കമ്പനിയുടെ 'ന്യൂ ഷെപ്പേര്‍ഡ്' പേടകത്തില്‍ ബഹിരാകാശ യാത്ര നടത്തിയതോടെ, ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ വീല്‍ചെയര്‍ ഉപയോക്താവായി മിഖായേല മാറി.

ടെക്‌സസിലെ കമ്പനി ബേസില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 8:15-നായിരുന്നു വിക്ഷേപണം. ഏകദേശം 10 മിനിറ്റ് നീണ്ടുനിന്ന യാത്രയില്‍ മിഖായേല ഉള്‍പ്പെടെ ആറ് പേരടങ്ങുന്ന സംഘം ഭൂമിയുടെ അന്തരീക്ഷവും ബഹിരാകാശവും തമ്മിലുള്ള അതിര്‍ത്തിയായ 'കാര്‍മാന്‍ ലൈന്‍' മറികടന്നു.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ എഞ്ചിനീയറായ മിഖായേല, ഏഴ് വര്‍ഷം മുന്‍പ് നടന്ന ഒരു സൈക്കിള്‍ അപകടത്തെത്തുടര്‍ന്നാണ് പക്ഷാഘാതം വന്ന് വീല്‍ചെയറിലായത്. 'നമ്മള്‍ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സമൂഹമാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ബഹിരാകാശം ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും പ്രകടമാകണം - യാത്രക്ക് ശേഷം അവര്‍ പറഞ്ഞു. വരുംതലമുറകള്‍ക്ക് ഈ നേട്ടം വലിയ പ്രചോദനമാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ബ്ലൂ ഒറിജിന്റെ പതിനാറാമത്തെ ക്രൂഡ് ഫ്‌ളൈറ്റ് ആയിരുന്നു ഇത്. പ്രശസ്ത ഗായിക കാറ്റി പെറി, 'സ്റ്റാര്‍ ട്രെക്ക്' താരം വില്യം ഷാറ്റ്നര്‍ തുടങ്ങി നിരവധി പ്രമുഖര്‍ നേരത്തെ ഈ കമ്പനി വഴി ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്. നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജാരെഡ് ഐസക്മാന്‍ മിഖായേലയെ എക്‌സ് പ്ലാറ്റ്ഫോമിലൂടെ അഭിനന്ദിച്ചു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആകാശത്തേക്ക് നോക്കി അസാധ്യമായത് സ്വപ്നം കാണാന്‍ മിഖായേല പ്രചോദനമായെന്ന് അദ്ദേഹം കുറിച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026