l o a d i n g

സാംസ്കാരികം

ഇംഗ്ലണ്ടില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക്: ലോകം പഠിക്കേണ്ട സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കഥ

സറി യൂണിവേഴ്‌സിറ്റിയുടെ ഡീന്‍ അലക്‌സാണ്ടര്‍ ഗോള്‍ഡ് ബര്‍ഗ്, ഡോ. അബ്ബാസ് പനക്കലുമായി ചേര്‍ന്ന് ഒരുക്കിയ 'കോണ്‍ഫ്‌ലുവന്‍സ് ഓഫ് ഫൈത്' ഡോക്യുമെന്ററി, കൊടുങ്ങല്ലൂരിലെ മതസൗഹാര്‍ദ്ദവും ചരിത്രപരമായ സൗഹൃദവുമെല്ലാം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നു.

Thumbnail

ഇംഗ്ലണ്ടിലെ സറി യൂണിവേഴ്‌സിറ്റിയുടെ ഡീനും ലണ്ടന്‍ സിറ്റി ഓഫ് ഫൈത് പ്രൊജക്ട് ടീം അംഗവുമായ അലക്‌സാണ്ടര്‍ ഗോള്‍ഡ് ബര്‍ഗ്, 'കോണ്‍ഫ്‌ലുവന്‍സ് ഓഫ് ഫൈത്' എന്ന ഡോക്യുമെന്ററിയിലൂടെ കൊടുങ്ങല്ലൂരിനെ സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും നഗരമായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നു.

സൗത്ത് ഏഷ്യയിലെ ആദ്യ ജൂതപള്ളി (സിനഗോഗ്), ആദ്യ ക്രൈസ്തവ ദേവാലയം (ചര്‍ച്ച്), മുസ്ലിം പള്ളി (മസ്ജിദ്), ഇന്ത്യയില്‍ ഇന്നും പ്രവര്‍ത്തിക്കുന്ന ഏറ്റവും പുരാതന ക്ഷേത്രം ഇവയെല്ലാം നിലകൊള്ളുന്ന അപൂര്‍വ നഗരമാണ് കൊടുങ്ങല്ലൂര്‍. ഈ അതുല്യമായ സവിശേഷതകളാണ് ഡോക്യുമെന്ററിയുടെ കേന്ദ്ര നഗരമാക്കാന്‍ കൊടുങ്ങല്ലൂരിനെ തെരഞ്ഞെടുത്തത്.

സറി സര്‍വകലാശാലയിലെ ഉപദേശകനായ ചരിത്രകാരന്‍ ഡോ. അബ്ബാസ് പനക്കലുമായി ചേര്‍ന്നാണ് അലക്‌സാണ്ടര്‍ ഈ ഡോക്യുമെന്ററി ആസൂത്രണം ചെയ്തത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ഫൈത് ഫോര്‍ റൈറ്റ് എന്ന കോഴ്‌സ് കൈകാര്യം ചെയ്യുന്ന അലക്‌സ്, ഈ ചിത്രം തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പഠനസമ്പത്താകുമെന്ന് അഭിപ്രായപ്പെട്ടു. ലിസ്ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഡയലോഗ് സെന്ററിന്റെ പത്താം വാര്‍ഷിക സമ്മേളനത്തിലാണ് ഡോക്യുമെന്ററി ഔദ്യോഗികമായി റിലീസ് ചെയ്തത്. ഇനി വിവിധ സര്‍വകലാശാലകളിലെ പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്‍സ്റ്റിറ്റിയൂഷണല്‍ നെറ്റ്വര്‍ക്കിലൂടെ ഇത് ലഭ്യമാകും.

സ്വാമി ആത്മദാസ് യമി, പ്രൊഫ. ജോസ് നന്തിക്കര, പ്രൊഫ. കാഞ്ചന്‍ ചന്ദന്‍, ഡോ. സ്വാതി ചക്രബോര്‍ത്തി എന്നിവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. ബ്രിട്ടീഷ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന കേരള ചരിത്രവുമായി ബന്ധപ്പെട്ട അപൂര്‍വ കൈയെഴുത്തു പ്രതികളും, സാമൂതിരിയും ഡച്ചുകാരും തമ്മില്‍ സ്വര്‍ണ്ണത്തിലും വെള്ളിയിലും തയ്യാറാക്കിയ ചരിത്രപ്രധാന ഉടമ്പടികളും ഈ ഡോക്യുമെന്ററിയ്ക്കായി പ്രത്യേകമായി ചിത്രീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ലൈബ്രറിയിലെ ഏറ്റവും നീളം കൂടിയ സ്വര്‍ണ്ണ കൈയെഴുത്തു ശേഖരം മലബാറില്‍ നിന്നുള്ളതാണെന്നതും ശ്രദ്ധേയമാണ്. ഇത് ബ്രിട്ടീഷ് ലൈബ്രറി പ്രസിദ്ധീകരിച്ച ഗോള്‍ഡന്‍ ബുക്കിന്റെ കവറായും തെരഞ്ഞെടുത്തിരുന്നു.

ലണ്ടന്‍ സിറ്റി, ബ്രിട്ടീഷ് ലൈബ്രറി, ഹോക്കിങ് മസ്ജിദ്, ഗില്‍ഡ്ഫോര്‍ഡ് കത്തീഡ്രല്‍, സിനഗോഗ് തുടങ്ങിയ സ്ഥലങ്ങളും ചിത്രത്തിലുണ്ട്. എഴുന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഗില്‍ഡ്ഫോര്‍ഡിലെ റബ്ബയ് യായി നിയമിതനായ അലക്‌സാണ്ടര്‍ ഗോള്‍ഡ് ബര്‍ഗ്, കൊടുങ്ങല്ലൂരിലെ ഈ അപൂര്‍വ സൗഹൃദ സംസ്‌കാരം നേരില്‍ അനുഭവിക്കാനെത്തുന്നതാണ് ഡോക്യുമെന്ററിയുടെ പ്രമേയം.

കൊടുങ്ങല്ലൂര്‍ മസ്ജിദ്, പൊന്തിഫിക്കല്‍ ചര്‍ച്ച്, പറവൂര്‍ സിനഗോഗ്, കൊടുങ്ങല്ലൂര്‍ ക്ഷേത്രം എന്നിവ സന്ദര്‍ശിക്കുന്ന അലക്‌സ്, ഇവിടെ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം അതിശയത്തോടെയാണ് നിരീക്ഷിക്കുന്നത്. കൊച്ചിയിലെ ജൂത തെരുവില്‍ ഇപ്പോഴും ശേഷിക്കുന്ന അവസാന ജൂതനെയും അദ്ദേഹം സന്ദര്‍ശിക്കുന്നു.

ഈ ചിത്രത്തിന്റെ എഴുത്തും സംവിധാനവും നിര്‍വഹിച്ചത് ഡോ. അബ്ബാസ് പനക്കല്‍ ആണ്. ബിജിത് ബാല എഡിറ്റിങും കേരളത്തിലെ ചിത്രീകരണവും നിര്‍വഹിച്ച ഫിലിമിന്റെ ലണ്ടന്‍ ചിത്രീകരണത്തിന്റെ ക്യാമറ നിര്‍വഹിച്ചത് അഖിന്‍ കോമാച്ചിയാണ്.

ഡോക്യുമെന്ററിയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഭാഗങ്ങളില്‍ ഒന്നാണ്, ജൂതസ്ത്രീയായ സാറ കോഹന്റെ ഓര്‍മ്മകളും പാരമ്പര്യവും സംരക്ഷിക്കാന്‍, അവരുടെ ഷോപ്പ് ഇന്നും നടത്തിപ്പിക്കുന്ന മുസ്ലീമായ താഹ ഇബ്രാഹീമിനെ അലക്‌സും ഡോ. അബ്ബാസ് പനക്കലും ചേര്‍ന്ന് സന്ദര്‍ശിക്കുന്നത്. കൊച്ചിന്‍ കിപ്പയും വിവാഹ വസ്ത്രങ്ങളും ഉള്‍പ്പെടെ സാറ കോഹന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്ന താഹയോട് ''ഇത് സംരക്ഷിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചത് എന്താണ്?'' എന്ന് അലക്‌സ് ചോദിക്കുമ്പോള്‍, ''ഞാന്‍ ഒരു മുസ്ലിമാണ്. സാറ കോഹന്റെ ഭര്‍ത്താവിന് നല്‍കിയ വസിയത്ത് വാഗ്ദത്തം പാലിക്കുകയാണ് ഞാന്‍ ചെയ്യുന്നത്'' എന്ന മറുപടി ഡോക്യുമെന്ററിയുടെ ആത്മാവായി മാറുന്നു.

കേരളത്തിലെ ഈ ചരിത്രപരമായ സൗഹൃദവും വിശ്വാസങ്ങളുടെ സഹവര്‍ത്തിത്വവും ലോകത്തിന് മാതൃകയാണെന്ന്, ലണ്ടനിലെ സറി യൂണിവേഴ്‌സിറ്റിയിലെ അലക്‌സാണ്ടര്‍ ഗോള്‍ഡ് ബര്‍ഗ് ഈ ചിത്രത്തിലൂടെ ശക്തമായി ബോധ്യപ്പെടുത്തുന്നു.

Photo Photo

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026