l o a d i n g

കായികം

ഫിഫ അറബ് കപ്പ് -കളിക്കാര്‍ക്കും ആരാധകര്‍ക്കും സമഗ്ര ആരോഗ്യ സുരക്ഷ

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
December 16, 2025

ദോഹ: ഫിഫ അറബ് കപ്പ് മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് ശക്തമായ മെഡിക്കല്‍ പിന്തുണ ഒരുക്കി ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി (LOC). കളിക്കാര്‍, ആരാധകര്‍, അതിഥികള്‍ എന്നിവര്‍ക്കായി സ്റ്റേഡിയങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, ടീമുകളുടെ ഹോട്ടലുകള്‍ എന്നിവിടങ്ങളിലുടനീളം ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളാണ് വിന്യസിച്ചിരിക്കുന്നത്.

ലോകപ്രശസ്ത ഓര്‍ത്തോപീഡിക്, സ്‌പോര്‍ട്‌സ് മെഡിസിന്‍ ആശുപത്രിയായ അസ്‌പേറ്റാര്‍, ടൂര്‍ണമെന്റിന്റെ ഔദ്യോഗിക മെഡിക്കല്‍ പങ്കാളിയാണ്. കൂടാതെ രാജ്യത്തെ ദേശീയ ആരോഗ്യ സേവനദാതാവായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ എന്നിവരുടെ സഹകരണത്തിലൂടെയാണ് സേവനങ്ങള്‍ നടപ്പാക്കുന്നത്. കളിക്കാര്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും ആരാധകര്‍ക്കും അതിഥികള്‍ക്കും ഉന്നത നിലവാരത്തിലുള്ള സുരക്ഷയും പിന്തുണയും ഉറപ്പാക്കാനും മെഡിക്കല്‍ സേവനങ്ങള്‍ നിര്‍ണായകമാണെന്ന് എല്‍ ഒ സി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഖാലിദ് അല്‍ ഖുലൈഫി ചൂണ്ടിക്കാട്ടി.

ടൂര്‍ണമെന്റ് വേദികളിലായി ഏകദേശം 700 മെഡിക്കല്‍ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കുകള്‍ എന്നിവ സജ്ജമാണ്. പൂര്‍ണമായി സജ്ജീകരിച്ച ആംബുലന്‍സുകളും പ്രത്യേക ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നു. പ്രഥമശുശ്രൂഷ, അടിയന്തര പ്രതികരണം ആവശ്യമായാല്‍ ആശുപത്രിയിലേക്കുള്ള റഫറലുകള്‍ എന്നിവ ഉറപ്പാക്കുന്ന സംവിധാനങ്ങളാണിവ.
ഫിഫ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഓണ്‍-ഫീല്‍ഡ്, ഓഫ്-ഫീല്‍ഡ് പ്രോട്ടോകോളുകളും ശക്തമായ ആശയവിനിമയ സംവിധാനങ്ങളും പ്രവര്‍ത്തനത്തിലുണ്ട്. ഫിഫ അറബ് കപ്പ് ഖത്തര്‍ 2025ലെ മെഡിക്കല്‍ ഒരുക്കങ്ങള്‍, അന്താരാഷ്ട്ര കായികമേളകള്‍ ആതിഥേയത്വം വഹിക്കുന്നതിലെ ഖത്തറിന്റെ അനുഭവസമ്പത്തും ആരോഗ്യ സുരക്ഷയിലേക്കുള്ള തുടര്‍ച്ചയായ നിക്ഷേപവും പ്രതിഫലിപ്പിക്കുന്നു.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026