l o a d i n g

കേരള

യുഎസ് പൗരനെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി മര്‍ദിച്ച് 3.10 ലക്ഷം രൂപയുടെ മുതലുകള്‍ തട്ടിയെടുത്തു, 2 പേര്‍ പിടിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 16, 2025

കൊച്ചി: ഐടി കമ്പനി തുടങ്ങാനുള്ള ചര്‍ച്ചകള്‍ക്കായി കൊച്ചിയിലെത്തിയ യുഎസ് പൗരനെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി ക്രൂരമായി മര്‍ദിക്കുകയും 3.10 ലക്ഷം രൂപയുടെ മുതലുകള്‍ കവരുകയും ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ പിടിയിലായി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മുളന്തുരുത്തി സ്വദേശി ആദര്‍ശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്.

യുഎസ് പൗരനും ന്യൂയോര്‍ക്കില്‍ ഐടി പ്രൊഫഷണലുമായ ഒഡീഷ സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഐടി കമ്പനി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് വെള്ളിയാഴ്ച ഇദ്ദേഹം മറൈന്‍ ഡ്രൈവിലെ ഷണ്‍മുഖം റോഡിലുള്ള ഹോട്ടലില്‍ മുറിയെടുത്തത്. ശനിയാഴ്ച മദ്യം വാങ്ങാന്‍ പുറത്തിറങ്ങിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡ്രൈ ഡേ ആയതിനാല്‍ ലഭിച്ചില്ല. ഈ സമയം മറൈന്‍ ഡ്രൈവ് പരിസരത്ത് കറങ്ങി നടക്കുകയായിരുന്ന ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട ആദര്‍ശ് സഹായം വാഗ്ദാനം ചെയ്തു. അനധികൃതമായി മദ്യം വാങ്ങി നല്‍കിയ ശേഷം ആദര്‍ശ് മദ്യപിക്കാനായി യുഎസ് പൗരനൊപ്പം ഹോട്ടല്‍ മുറിയിലേക്ക് പോയി. രാത്രി ഇരുവരും ഒരേ മുറിയില്‍ മദ്യപിച്ച് ഉറങ്ങുകയായിരുന്നു.

ഞായറാഴ്ച രാവിലെ യാത്ര പോകാനായി യുഎസ് പൗരന്‍ ഉണര്‍ന്ന ശേഷം ആദര്‍ശിനെയും വിളിച്ചുണര്‍ത്തി. എന്നാല്‍ ഇതിനിടയില്‍ ആദര്‍ശ് സുഹൃത്തായ ആകാശിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയിരുന്നു എന്നാണ് സൂചന. വാതിലില്‍ മുട്ടുന്നത് കേട്ട് യുഎസ് പൗരന്‍ വാതില്‍ തുറന്ന ഉടന്‍ പുറത്തുണ്ടായിരുന്ന ആകാശ് ഇദ്ദേഹത്തെ കയറിപ്പിടിക്കുകയും ആദര്‍ശ് പിന്നില്‍ നിന്ന് പിടികൂടുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. തങ്ങള്‍ പറയുന്നതനുസരിച്ചില്ലെങ്കില്‍ ജീവനെടുക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് യുഎസ് പൗരന്റെ അക്കൗണ്ടിലുണ്ടായിരുന്ന 75,000 രൂപ മൂന്ന് അക്കൗണ്ടുകളിലേക്ക് ഓണ്‍ലൈനായി അയപ്പിച്ചു. മുറി പുറത്തുനിന്ന് പൂട്ടി പുറത്തുപോയ ശേഷം എടിഎം കാര്‍ഡ് ഉപയോഗിച്ച് നാല് തവണകളായി 40,000 രൂപ പിന്‍വലിച്ചു. 500 യുഎസ് ഡോളറും സ്വര്‍ണമോതിരവും ഉള്‍പ്പടെ ആകെ 3,10,290 രൂപയുടെ മുതലുകളാണ് പ്രതികള്‍ കവര്‍ച്ച ചെയ്തതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഹോട്ടല്‍ ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. സെന്‍ട്രല്‍ പോലീസ് നടത്തിയ പരിശോധനയില്‍ പ്രതികളെ തിരിച്ചറിഞ്ഞു. ആദര്‍ശ് മരടിലുള്ള ഒരു ലോഡ്ജിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അവിടെയെത്തിയെങ്കിലും ഇയാള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഒരു കിലോമീറ്ററോളം നടത്തിയ സാഹസികമായ പിന്തുടരലിനൊടുവില്‍ പോലീസിന് ആദര്‍ശിനെ കീഴടക്കാനായി. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആകാശിനെ കുമ്പളങ്ങിയില്‍ നിന്നും പിടികൂടി.

പിടിയിലായ പ്രതികള്‍ക്കെതിരെ ഗുരുതരമായ നിരവധി കേസുകള്‍ നിലവിലുണ്ട്. പള്ളുരുത്തിയില്‍ പോലീസ് ജീപ്പ് ആക്രമിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ആദര്‍ശ്. ആകാശിനെതിരെ അടിപിടി, പിടിച്ചുപറി ഉള്‍പ്പെടെ പന്ത്രണ്ടോളം കേസുകളുണ്ട്. കവര്‍ച്ച ചെയ്ത പണവും സ്വര്‍ണമോതിരവും പ്രതികളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026