കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് തരംഗം. കഴിഞ്ഞതവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട കോര്‍പ്പറേഷന്‍ യുഡിഎഫ് തിരിച്ചുപിടിച്ചു. വിമതരെ കൊണ്ട് പൊറുതിമുട്ടിയെ കൊച്ചിയില്‍ എല്ലാ പ്രതിസന്ധികളും മറികടന്നാണ് കോണ്‍ഗ്രസിന്റെ വമ്പന്‍ വിജയം.
76 വാര്‍ഡുകളില്‍ 45 വാര്‍ഡുകളിലാണ് യുഡിഎഫ് മുന്നേറ്റം. എല്‍ഡിഎഫ് 24 ഇടത്തും അഞ്ചിടത്ത് എന്‍ഡിഎയുമാണ് മുന്നിട്ടുനില്‍ക്കുന്നത്.
2020-ല്‍ കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് കൊച്ചി കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്തത്. എല്‍ഡിഎഫ് 34, യുഡിഎഫ് 31, എന്‍ഡിഎ അഞ്ച്, സ്വതന്ത്രര്‍ നാല് എന്നിങ്ങനെയായിരുന്നു കക്ഷി നില.
Related News