l o a d i n g

സാംസ്കാരികം

ഹിന്ദി ചിത്രം 'ഏര്‍ലി ഡെയ്‌സി'ന് റെഡ് സീ ഫെസ്റ്റിവലില്‍ ലോക അരങ്ങേറ്റം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 11, 2025

ജിദ്ദ- റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ 'ന്യൂ വിഷന്‍സ് കോമ്പറ്റീഷന്‍' വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പ്രിയങ്കര്‍ പാത്ര സംവിധാനം ചെയ്ത 'ഏര്‍ലി ഡേയ്‌സ്' പ്രേക്ഷക ശ്രദ്ധ നേടി. ചിത്രത്തിന്റെ ലോക അരങ്ങേറ്റമാണ് റെഡ് സീ ചലച്ചിത്രമേളയില്‍ നടന്നത്. സംവിധായകനും നിര്‍മാതാക്കളും പ്രധാന അഭിനേതാക്കളും പ്രദര്‍ശനത്തില്‍ പങ്കെടുക്കകുയും കാണികളുമായി സംവദിക്കുകയും ചെയ്തു.

ഫോര്‍ ഫിലിംസ് (ഇന്ത്യ), ഹേസല്‍നട്ട് മീഡിയ (സിംഗപ്പൂര്‍) എന്നിവയുടെ സഹകരണത്തോടെ നിര്‍മ്മിച്ച ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ചലച്ചിത്ര നിര്‍മ്മാതാവായ ആദിത്യ വിക്രം സെന്‍ഗുപ്തയാണ്.

മുംബൈയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ള 'ഏര്‍ലി ഡേയ്‌സ്'ഡിജിറ്റല്‍ ലോകത്തേക്ക് ആകസ്മികമായി എത്തിപ്പെടുന്ന യുവ ദമ്പതികളുടെ കഥയിലൂടെ, ആധുനിക ബന്ധങ്ങള്‍ മറ്റുള്ളവരുടെ ശ്രദ്ധയാല്‍ എങ്ങനെ രൂപപ്പെടുന്നു, ചിലപ്പോള്‍ തകരുകയും ചെയ്യുന്നു എന്ന് അന്വേഷിക്കുന്നു. മാന്‍സി കൗശിക്കും സാര്‍ഥക് ശര്‍മ്മയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചലച്ചിത്ര യാഥാര്‍ഥ്യവും സോഷ്യല്‍ മീഡിയയുടെ തത്സമയ സ്വഭാവവും ദൃശ്യപരമായി സംയോജിപ്പിച്ചുകൊണ്ട്, ഓണ്‍ലൈനിലും ഓഫ്ലൈനിലുമായി ജീവിക്കുന്ന ഒരു തലമുറയുടെ താളത്തെയാണ് ചിത്രം പ്രതിഫലിപ്പിക്കുന്നത്.

കണ്ടന്റ് ക്രിയേഷനില്‍ താല്‍പ്പര്യം കാണിച്ചിരുന്ന തന്റെ കസിനാണ് ചിത്രത്തിനുള്ള ആദ്യ പ്രചോദനമെന്ന് സംവിധായകനും രചയിതാവുമായ പ്രിയങ്കര്‍ പാത്ര പറഞ്ഞു. 'നമ്മുടെ ടൂളുകള്‍ ഒരുപോലെയാണെങ്കിലും, പ്രൊഫഷനോ ഫോര്‍മാറ്റോ ഒരുപോലെയാകണമെന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവ് എന്നെ കണ്ടന്റ് ക്രിയേറ്റര്‍മാരിലേക്കും ഇന്‍ഫ്‌ളുവന്‍സര്‍മാരിലേക്കും കൂടുതല്‍ ആകര്‍ഷിച്ചു. അവരെ കൂടുതല്‍ സഹാനുഭൂതിയോടെ കാണാന്‍ ഈ വ്യക്തിപരമായ ബന്ധം സഹായിച്ചു- അദ്ദേഹം പറഞ്ഞു.

'മുംബൈ നഗരം പ്രശസ്തിയും സമ്പത്തും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, ഇവിടെ അതിജീവനം വളരെ ചെലവേറിയതാണ്. പ്രത്യേകിച്ച് ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു ജീവിതശൈലി നിലനിര്‍ത്തണമെങ്കില്‍. ഈ സമ്മര്‍ദ്ദത്തെ ഒരു വിധത്തിലുള്ള വിധിയുമില്ലാതെ കാണിക്കാനാണ് എന്റെ സിനിമ ലക്ഷ്യമിടുന്നത്. ബന്ധങ്ങള്‍ അമിതമായി പ്രദര്‍ശിപ്പിക്കുമ്പോള്‍ അത് നമ്മുടേതല്ലാതാവുകയും ഒരു പ്രകടനമായി മാറുകയും ചെയ്യുന്നു- അദ്ദേഹം നിരീക്ഷിച്ചു.

ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി അടക്കം നിരവധി ഇന്ത്യക്കാര്‍ ചിത്രം കാണാനെത്തിയിരുന്നു.

Photo

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026