l o a d i n g

സാംസ്കാരികം

റെഡ് സീ ചലച്ചിത്രമേളയിലേക്ക് സിനിമാപ്രേമികളുടെ ഒഴുക്ക്, ആഘോഷ വേദിയായി അല്‍ബലദ്

Thumbnail
Publisher By     എ.എം. സജിത്ത്
December 6, 2025

ജിദ്ദ: മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ചലച്ചിത്ര മേളകളിലൊന്നായ റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. സൗദിയുടെ വളര്‍ന്നുവരുന്ന സിനിമാ വ്യവസായത്തില്‍ നാഴികക്കല്ലായി മാറുന്ന ഈ മേള ഡിസംബര്‍ 13 വരെയാണ് നടക്കുന്നത്. മലയാളികളടക്കം ആയിരക്കണക്കിന് സിനിമാ പ്രേമികളാണ് ജിദ്ദയിലെ ചരിത്രപ്രസിദ്ധമായ അല്‍-ബലദ് ഡിസ്ട്രിക്റ്റില്‍ അരങ്ങേറുന്ന മേളയിലേക്ക് ഒഴുകുന്നത്. വിദേശത്തുനിന്നുള്ള വലിയ തോതിലുള്ള പങ്കാളിത്തവും ഇത്തവണയുണ്ട്.

70-ലധികം രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം ചിത്രങ്ങളാണ് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച സ്ഥലമാണ് മേള നടക്കുന്ന അല്‍-ബലദ് ഡിസ്ട്രിക്റ്റ്. സൗദിയുടെ പൈതൃകവും അന്താരാഷ്ട്ര സിനിമയും തമ്മിലുള്ള സംഗമത്തിന് ബലദ് വേദിയാകുന്നു.

അറബ് ലോകം, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള 16 ഫീച്ചര്‍ ഫിലിമുകളും ഡോക്യുമെന്ററികളും ആനിമേഷന്‍ ചിത്രങ്ങളുമാണ് മേളയിലെ പ്രധാന പുരസ്‌കാരമായ 'യുസ്ര് അവാര്‍ഡിനായി' മത്സരിക്കുന്നത്. അഞ്ച് ഓസ്‌കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 'അനോറ' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷോണ്‍ ബേക്കറാണ് ഇത്തവണ ജൂറി തലവന്‍. അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോക സിനിമാ ഭൂപടത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ റെഡ് സീ ഫിലിം ഫെസ്റ്റിവലിന് സാധിച്ചത് അതിശയകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സിനിമകളുടെ പ്രദര്‍ശനത്തിന് മുമ്പ് കാണികളെ അഭിസംബോധന ചെയ്യാന്‍ മിക്ക ചിത്രങ്ങളുടേയും അണിയറ പ്രവര്‍ത്തകര്‍ എത്തുന്നുണ്ട്. പ്രദര്‍ശനത്തിന് ശേഷം ചോദ്യോത്തരവേളയുമുണ്ട്. ഓരോ ചിത്രത്തിനും വോട്ട് ചെയ്യാന്‍ പ്രേക്ഷകര്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈനിലൂടെ തന്നെ ഇത് ചെയ്യാം.

ബ്രിട്ടീഷ്-യെമനി ബോക്സിംഗ് ഇതിഹാസം പ്രിന്‍സ് നസീം ഹമദിന്റെ ജീവിതകഥ പറയുന്ന 'ജയന്റ്' എന്ന ചിത്രത്തോടെയാണ് ഫെസ്റ്റിവലിന് തുടക്കമായത്. റോവന്‍ അഥാലെ സംവിധാനം ചെയ്ത ചിത്രത്തില്‍ അമീര്‍ എല്‍-മസ്രിയാണ് ഹമദായി വേഷമിടുന്നത്. പ്രശസ്ത താരം പിയേഴ്‌സ് ബ്രോസ്‌നന്‍ അദ്ദേഹത്തിന്റെ പരിശീലകനായി എത്തുന്നു. ഈ വേഷത്തിനായി താന്‍ കഠിനമായ പരിശീലനം നടത്തിയെന്നും എട്ട് കിലോയോളം ഭാരം കുറച്ചെന്നും എല്‍-മസ്രി വെളിപ്പെടുത്തി. താന്‍ ഏറെ ആഗ്രഹിച്ചു ചെയ്ത സിനിമയാണിതെന്ന് സംവിധായകന്‍ അഥാലെയും വ്യക്തമാക്കി.

വിന്‍ ഡീസല്‍, അഡ്രിയാന്‍ ബ്രോഡി, സര്‍ മൈക്കിള്‍ കെയ്ന്‍, അന ഡി അര്‍മാസ്, ഐശ്വര്യറായ് തുടങ്ങി ഹോളിവുഡിലെയും ബോളിവുഡിലെയും വന്‍താരനിരയാണ് റെഡ് കാര്‍പെറ്റില്‍ ഇതുവരെ എത്തിയത്. നടി രേഖ, സംവിധായകന്‍ മുസാഫര്‍ അലി, ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ആലിയ ഭട്ട് എന്നിവരും വരും ദിവസങ്ങളില്‍ എത്തും. ഉംറാവോ ജാന്‍, ഏര്‍ളി ഡേയ്സ് എന്നീ ഹിന്ദി ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. കലയുടെ ആഗോള ഒത്തുചേരലാണ് ഇവിടെ നടക്കുന്നതെന്ന് നടന്‍ ജിയാന്‍കാര്‍ലോ എസ്പോസിറ്റോ അഭിപ്രായപ്പെട്ടു.

സൗദി സാംസ്‌കാരിക മന്ത്രാലയവും റെഡ് സീ ഫിലിം ഫൗണ്ടേഷനും ചേര്‍ന്നാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സൗദി വിഷന്‍ 2030-ന്റെ ഭാഗമായി രാജ്യത്തെ സാംസ്‌കാരിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക പ്രതിഭകളെ വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ മേള സംഘടിപ്പിക്കുന്നത്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026