l o a d i n g

വേള്‍ഡ്

വൈറ്റ് ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിവെപ്പ്: അഫ്ഗാന്‍കാരുടെ കുടിയേറ്റ നടപടികള്‍ നിര്‍ത്തിവെച്ചു; അക്രമിയെ 'മൃഗം' എന്ന് വിളിച്ച് ട്രംപ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 27, 2025

വാഷിങ്ടണ്‍ ഡി.സി.:അമേരിക്കയിലെ വൈറ്റ് ഹൗസ് പരിസരത്തിന് സമീപം നടന്ന വെടിവെപ്പില്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിനു പിന്നാലെ അഫ്ഗാന്‍ പൗരന്മാരുടെ കുടിയേറ്റ അപേക്ഷകളിന്മേലുള്ള നടപടികള്‍ നിര്‍ത്തിവെക്കാന്‍ യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്) ഉത്തരവിട്ടു.

സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാകും വരെ അഫ്ഗാന്‍ പൗരന്മാരുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷന്‍ അപേക്ഷകളുടെ നടപടികളും അനിശ്ചിത കാലത്തേക്ക് അടിയന്തരമായി നിര്‍ത്തിവെക്കുന്നതായി യു.എസ്.സി.ഐ.എസ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. രാജ്യത്തിന്റെയും അമേരിക്കന്‍ പൗരന്മാരുടെയും സംരക്ഷണവും സുരക്ഷയും തങ്ങളുടെ ഏക ദൗത്യമാണെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

2021 സെപ്റ്റംബറില്‍ 'ഓപറേഷന്‍ അലീസ് വെല്‍കം' എന്ന പദ്ധതിയുടെ ഭാഗമായി അമേരിക്കയിലേക്ക് കുടിയേറിയ 29കാരനായ അഫ്ഗാന്‍ പൗരന്‍ ആണ് വെടിവെപ്പ് നടത്തിയത്. 2021-ല്‍ താലിബാന്‍ അധികാരം പിടിച്ച ശേഷം അമേരിക്കയിലേക്ക് കുടിയേറിയ അഫ്ഗാന്‍ പൗരന്മാര്‍ കൂടുതല്‍ സുരക്ഷാ പരിശോധനക്ക് വിധേയരാകേണ്ടി വരുമെന്നും, ഇവരെ ട്രംപ് ഭരണകൂടം നാടുകടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അതിരൂക്ഷമായാണ് പ്രതികരിച്ചത്. 'വാഷിങ്ടണില്‍ വെടിവെപ്പ് നടത്തിയ അക്രമി ഒരു മൃഗമാണ്. ഇത് ഹീനമായ ആക്രമണവും വെറുപ്പും ഭീകരതയും ഉണ്ടാക്കുന്ന പ്രവൃത്തിയാണ്. രാജ്യത്തിനെതിരെയും മനുഷ്യരാശിക്കെതിരെയുമുള്ള കുറ്റകൃത്യമാണിത്. അയാള്‍ വലിയ വില നല്‍കേണ്ടിവരും,' ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കി. അക്രമിയുടെ പശ്ചാത്തലം വിശദമായി പരിശോധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

വൈറ്റ് ഹൗസിന് സമീപമുള്ള ജനസാന്ദ്രതയേറിയ ഫറാഗട്ട് മെട്രോ സ്റ്റോപ്പിന് അടുത്താണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്കാണ് പരിക്കേറ്റക്. തലയ്ക്ക് വെടിയേറ്റ ഇവരുടെ നില ഗുരുതരമാണെന്ന് എഫ്.ബി.ഐ അറിയിച്ചു. അക്രമി 15ലധികം തവണ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ ഏറ്റുമുട്ടലിന് ശേഷമാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ നഗരത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ അഞ്ഞൂറോളം അധിക നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വാഷിങ്ടണ്‍ ഡി.സിയില്‍ വിന്യസിച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026