l o a d i n g

കായികം

ടി.എം.ഡബ്ലു.എ റിയാദ് ഫുട്‌ബോള്‍ ഫിയസ്റ്റക്ക് ആവേശകരമായ സമാപനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 26, 2025

റിയാദ്: ടി.എം.ഡബ്ലു.എ റിയാദ് സംഘടിപ്പിച്ച ഫുട്‌ബോള്‍ ഫിയസ്റ്റ എട്ടാം എഡിഷന് ആവേശകരമായ പരിസമാപ്തി. അസീസിയയിലെ അസിസ്റ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ സീനിയര്‍, അണ്ടര്‍ 16, അണ്ടര്‍ 11 വിഭാഗങ്ങളിലായി മുതിര്‍ന്നവരും കുട്ടികളുമായി നൂറില്‍ പരം കളിക്കാര്‍ ആവേശപൂര്‍വം പങ്കെടുത്തു.

സീനിയര്‍ വിഭാഗത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോള്‍ മടക്കി മിഷാല്‍ ജംഷിദ് നയിച്ച അത്‌ലറ്റികോ ഡി ചേറ്റംകൂന്ന് സുകൂലിന്റെ നേതൃത്വത്തില്‍ കളത്തിലിറങ്ങിയ നാരങ്ങാപ്പുറം എഫ്.സിയെ തകര്‍ത്ത് ചാമ്പ്യന്മാരായി. സന്‍ഹല്‍ ജി.കെ (ഗോള്‍ഡന്‍ ബോള്‍), അഷ്ഫാക്ക് അഷ്റഫ് (ഗോള്‍ഡന്‍ ബൂട്ട്), ജാഫര്‍ ഇസ്മായില്‍ (ഗോള്‍ഡന്‍ ഗ്ലൗ), മിഷാല്‍ ജംഷിദ് (ബെസ്റ്റ് ഡിഫന്‍ഡര്‍), ഐഹാം ജംഷിദ് (എമേര്‍ജിങ് പ്ലയെര്‍), സെനില്‍ ഹാരിസ് (മാന്‍ ഓഫ് ഫൈനല്‍) എന്നിവര്‍ വ്യക്തിഗത അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.

അണ്ടര്‍ 16 വിഭാഗത്തില്‍ സല്‍മാന്‍ ഷഫീക്ക് നയിച്ച വൈറ്റ് ടൈഗേഴ്സ് ടീം ജേതാക്കളായി.ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ കാഷിഫ് ഷഫീഖിന്റെ ഗ്രീന്‍ ലാന്റ്റെന്‍ ടീമിനെ തകര്‍ത്താണ് വൈറ്റ് ടൈഗേഴ്സ് കപ്പുയര്‍ത്തിയത്. ലൂസേഴ്സ് ഫൈനലില്‍ ആശിര്‍ നയിച്ച ബ്ലാക്ക് തണ്ടര്‍ ടീം മുഹമ്മദ് ഫര്‍സീന്‍ന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ബ്ലൂ റേയ്‌സിനെ കീഴടക്കി. അമാന്‍ മുഹമ്മദ് (ഗോള്‍ഡന്‍ ബോള്‍), ആശിര്‍ (ഗോള്‍ഡന്‍ ബൂട്ട്), സുലൈമാന്‍ (ഗോള്‍ഡന്‍ ഗ്ലൗ), അര്‍ഷ് അസൈന്‍ (ബെസ്റ്റ് ഡിഫന്‍ഡര്‍), ആദം ഇര്‍ഫാന്‍ (മാന്‍ ഓഫ് ഫൈനല്‍) എന്നിവര്‍ വ്യക്തിഗത അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.

അണ്ടര്‍ 11 വിഭാഗത്തില്‍ മുഹമ്മദ് അലൂഫ് നയിച്ച ബി.വി.ബി കിഡ്‌സ് ടീം ക്യാപ്റ്റന്‍ ആദം സെനിലിന്റെ നേതൃത്തത്തില്‍ ഇറങ്ങിയ പി.എസ്.ജി കിഡ്‌സിനെ തകര്‍ത്ത് ജേതാക്കളായി. ലൂസേഴ്സ് ഫൈനലില്‍ ആശിര്‍ നയിച്ച ബ്ലാക്ക് തണ്ടര്‍ ടീം മുഹമ്മദ് ഫര്‍സീന്‍ന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ബ്ലൂ റേയ്‌സിനെ കീഴടക്കി. അര്ജന്റീന കിഡ്‌സിനെ തകര്‍ത് എഫ്.ബി കിഡ്‌സ് മൂന്നാം സ്ഥാനക്കാരായി. മുഹമ്മദ് ഇസ്മായില്‍ (ഗോള്‍ഡന്‍ ബോള്‍), ആഹ്‌മെദ് ജംഷിദ് (ഗോള്‍ഡന്‍ ബൂട്ട്), അമാന്‍ (ഗോള്‍ഡന്‍ ഗ്ലൗ), രകാന്‍ ജംഷിദ് (ബെസ്റ്റ് ഡിഫന്‍ഡര്‍), ആഹ്‌മെദ് ജംഷിദ് (മാന്‍ ഓഫ് ഫൈനല്‍) എന്നിവര്‍ വ്യക്തിഗത അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.

അഫ്താബ് അമ്പിലായില്‍ മത്സരങ്ങളുടെ ലൈവ് കമന്ററി പറഞ്ഞു. റഫ്ഷാദ് വാഴയില്‍, തൈസി ഗഫൂര്‍, ഷഫീക്ക് ലോട്ടസ് എന്നിവര്‍ സമ്മാനദാന ചടങ്ങുകള്‍ നിയന്ത്രിച്ചു. പ്രസിഡന്റ് തന്‍വീര്‍ ഹാഷിം സെക്രട്ടറി ഷമീര്‍ ടി.ടി എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് നജാഫ് അവതാരകനായിരിന്നു. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഫുഹാദ്

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026