l o a d i n g

ഗൾഫ്

നിര്‍ധനരായ 40 ഭിന്നശേഷിക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ ദമാം കെ.എം.സി.സി അവസരമൊരുക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 21, 2025

ദമാം: നിര്‍ധനരായ 40 ഭിന്നശേഷിക്കാര്‍ക്ക് മക്കയിലെത്തി ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും ദമാം കെ.എം.സി.സി അവസരമൊരുക്കുന്നു. ഈ മാസം 23ന് കരിപ്പൂരില്‍നിന്ന് പുറപ്പെടുന്ന സംഘം ഏഴ് ദിവസത്തോളം പുണ്യസ്ഥലങ്ങളില്‍ ചെലവഴിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞതവണ പാര്‍ട്ടി പ്രവര്‍ത്തകരായ 100ലേറെ പേര്‍ക്കായിരുന്നു ഉംറചെയ്യാനുള്ള അവസരമൊരുക്കിയത്.

ഇത്തവണ ഭിന്നശേഷിക്കാര്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പരസഹായത്താല്‍ കഴിയേണ്ടി വരുന്നവരാണ് അധികവും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അരക്ക് കീഴ്‌പോട്ട് തളര്‍ന്നുപോയ നാല് പേര്‍ക്ക് വില്‍ച്ചെയറിനോടൊപ്പം ഒരു സഹായി കൂടി ആവശ്യമാണ്. കണ്ണുകാണാത്തവര്‍. രണ്ട് കൈയ്യും നഷ്ടപ്പെട്ടവര്‍, കാന്‍സര്‍ ബാധിച്ച് ഒരു കൈ മുറിച്ചുകളഞ്ഞ വിദ്യാര്‍ഥി എന്നിവരുള്‍പ്പടെ സംഘത്തില്‍ അംഗങ്ങളാണ്.

ദമാം കെ.എം.സി.സിയുടെ ആവശ്യപ്രകാരം മുസ്‌ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റികളാണ് ഉംറക്ക് അര്‍ഹരായവരെ തെരഞ്ഞെടുത്ത്. പൂര്‍ണമായും പരസഹായം വേണ്ടവര്‍ക്ക് സഹായികളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ധനരായ മറ്റൊരാള്‍ക്ക് ഉംറ ചെയ്യാനുള്ള അവസരം നല്‍കുക കൂടിയാണ് ഇതിലുടെ ചെയ്തിട്ടുള്ളത്. ദമാം കെ.എം.സി.സിയുടെ വളന്റിയര്‍മാര്‍ ഇവരെ സഹായിക്കാനായി ദമാമില്‍നിന്ന് മക്കയിലും മദീനയിലുമെത്തും. കൂടാതെ മക്ക മദീന കെ.എം.സി.സി പ്രവര്‍ത്തകരും ഇവര്‍ക്ക് അതിഥ്യമരുളും. നേരിട്ട് മദീനയില്‍ ഇറങ്ങി, മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം മക്കയില്‍ എത്തി ഉംറ നിര്‍വഹിക്കും. പ്രധാന തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. കോട്ടക്കല്‍ അല്‍ ഹിന്ദ് ട്രാവല്‍സ് ആണ് ഇവര്‍ക്ക് വേണ്ട യാത്രാസൗകര്യങ്ങള്‍ ഒരുക്കുന്നത്.

നവംബര്‍ 30-ന് സംഘം നാട്ടിലേക്ക് മടങ്ങും. തീര്‍ഥാടകര്‍ക്കായി മടക്കയാത്രയില്‍ സമ്മാനിക്കാനായി വിവിധ സാധനങ്ങള്‍ അടങ്ങിയ ബാഗും കെ.എം.സി.സി ഒരുക്കിയിട്ടുണ്ട്. പ്രസിഡന്റ് സൈനു കുമളി, ജനറല്‍ സെക്രട്ടറി മുജീബ് കൊളത്തൂര്‍, പദ്ധതി ജനറല്‍ കണ്‍വീനര്‍ അസ്ലം കൊളക്കോടന്‍, കോഓഡിനേറ്റര്‍ മഹമൂദ് പൂക്കാട്, ഖാദര്‍ അണങ്കൂര്‍, ഷിബിലി ആലിക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026