l o a d i n g

കായികം

മാക്സിസ് ഗൂഗ്ളീസ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് കൊടിയേറി, ഫൈനല്‍ 28 ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 19, 2025

ജിദ്ദ- ജിദ്ദയിലെ ഇന്റര്‍നാഷനല്‍ സ്‌കൂളുകളെ ഉള്‍പ്പെടുത്തി പ്രമുഖ കായിക കൂട്ടായ്മയായ ഗൂഗ്ളീസ് ക്ലബ് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ മേളക്ക് 28 ന് തിരശ്ശീല വീഴും. വിവിധ രാജ്യങ്ങളുടെ 10 സ്‌കൂളുകളില്‍നിന്നായി അണ്ടര്‍ 13, അണ്ടര്‍ 16, അണ്ടര്‍ 18 വിഭാഗങ്ങളിലായി 20 ടീമുകളാണ് മേളയില്‍ പങ്കെടുക്കുന്നത്. ഈ മാസം 14 ന് അണ്ടര്‍ 13 കുട്ടികള്‍ക്കായുള്ള മത്സരങ്ങളുമായി തുടങ്ങിയ മേളയില്‍ 21 ന് വിവിധ വിഭാഗങ്ങളുടെ സെമിഫൈനല്‍ നടക്കും. 28 ന് എല്ലാ വിഭാഗങ്ങളുടേയും ഫൈനല്‍ അരങ്ങേറും. ബവാദിയിലെ നജൂം അല്‍ മഹര്‍ അക്കാദമി ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

14 ന് നടന്ന മത്സരത്തില്‍ അണ്ടര്‍ 18 വിഭാഗത്തില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയും അല്‍ ഹുക്കാമ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജിദ്ദയും ഫൈനലിലേക്ക് യോഗ്യത നേടി. അണ്ടര്‍ 13 വിഭാഗത്തില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, നോവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഇന്തോനേഷ്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നീ ടീമുകള്‍ നവംബര്‍ 21 സെമിഫൈനലില്‍ ഏറ്റുമുട്ടും. അണ്ടര്‍ 16 വിഭാഗത്തില്‍ ഇന്തോനേഷ്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജിദ്ദ, നോവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നീ ടീമുകളാണ് മത്സരിക്കുന്നത്.

കായികാഭിരുചി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2022-ല്‍ രൂപം കൊണ്ട ഗൂഗ്ളീസ് ക്ലബ് 2023-ല്‍ സംഘടിപ്പിച്ച നാനോ ക്രിക്കറ്റ് മത്സരങ്ങള്‍ ശ്രദ്ധേയമായിരുന്നു. 2024-ല്‍ ജിദ്ദയും മക്കയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിവിധ രാജ്യങ്ങളിലെ ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് വേണ്ടി അണ്ടര്‍-18, അണ്ടര്‍-16, അണ്ടര്‍-13 വിഭാഗങ്ങളിലായി സലാമ ഗൂഗ്ളീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ടൂര്‍ണമെന്റ് സീസണ്‍ 1 സംഘടിപ്പിച്ചു. ഇതിന്റെ വിജയമാണ് 2025 ല്‍ സീസണ്‍ 2 മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രചോദനമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഈ മാസം 28 ന് നടക്കുന്ന ഫൈനല്‍ മത്സരങ്ങളോടനുബന്ധിച്ച് പെണ്‍കുട്ടികളുടെ പ്രദര്‍ശന മത്സരം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതായി അവര്‍ പറഞ്ഞു. ഇന്ത്യ, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങി വിവിധ രാജ്യക്കാരായ കുട്ടികള്‍ പങ്കെടുക്കുന്ന മത്സരത്തിന് അന്താരാഷ്ട്ര മത്സരങ്ങളുടെ പ്രതീതി പകരാനാവുമെന്നും അടുത്ത കൊല്ലം അറബ് സ്‌കൂളുകളെക്കൂടി പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വിവിധ സ്‌കൂളുകളില്‍നിന്ന് പതിനായിരത്തോളം കുട്ടികള്‍ക്കായി അബീര്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച് ബേബി ഡോക് എന്ന പരിപാടിക്ക് രൂപം നല്‍കി വരികയാണ്. ഗൂഗ്ലീസ് ചെയര്‍മാന്‍ റഷീദ് അലി, പ്രസിഡന്റ് സുബൈര്‍ ഒ.പി, ജനറല്‍ സെക്രട്ടറി ഷാജി അബൂബക്കര്‍, കണ്‍വീനര്‍ ഷംസു മിസ്ഫല, ട്രഷറര്‍ ഷമീര്‍ വേങ്ങര, മാര്‍ക്കറ്റിംഗ് ഹെഡ് മുഹമ്മദ് ഷിബു കാരാട്ട്, ഓര്‍ഗനൈസിംഗ് സെക്രട്ടറി റിയാസ് പി.കെ, ജോയിന്റ് സെക്രട്ടറി ആദില്‍ ഇല്ലിക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026