l o a d i n g

ഗൾഫ്

വൈവിധ്യമാര്‍ന്ന പരിപാടികളോടെ മുസ്രിസ് ഓണക്കാഴ്ച 2025 സംഘടിപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 14, 2025

ജിദ്ദ: ജിദ്ദയിലെ കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസ്രിസ് പ്രവാസി ഫോറം ഈ വര്‍ഷത്തെ ഓണാഘോഷം മുസ്രിസ് ഓണക്കാഴ്ച 2025 സഫ വില്ലയില്‍ വിവിധ കാലാപരിപാടികളോടെ സംഘടിപ്പിച്ചു. മാവേലിയുടെ നേതൃത്വത്തില്‍ ചെണ്ടമേളത്തിന്റെയും, കുരുന്നുകളുടെ തിരുവാതിരയുടേയും അകമ്പടിയോടെ നടന്ന വര്‍ണശബളമായ ഘോഷയോത്രയോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്, തുടര്‍ന്ന് ജസീന സന്തോഷ്, ഷിഫ സുബില്‍, മര്‍വ, ഷെസ്സ, മറിയം, ജസീന സാബു എന്നിവര്‍ തിരുവാതിര അവതരിപ്പിച്ചു. സന്തോഷ് അബ്ദുല്‍ കരീം, ഷിനോജ് അലിയാര്‍, സജിത്ത്, മുഹമ്മദ് റഫീഖ്, സുമീത അബ്ദുള്‍ അസീസ്, ജസീന സന്തോഷ്, ഷജീറ ജലീല്‍, സൈന അബൂബക്കര്‍, ജസീന സാബു എന്നിവരുടെ നേതൃത്വത്തില്‍ ഓണപ്പാട്ട് അരങ്ങേറി. ആഘോഷ ഭാഗമായി നടന്ന പായസ മത്സരത്തില്‍ സൈന അബൂബക്കര്‍, ജൂബീന സാബിര്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.് അന്‍വര്‍ സാദത്ത്, താഹിര്‍ എടമുട്ടം എന്നിവര്‍ സമ്മാനങ്ങള്‍ കൈമാറി. ഡോ. ഷബ്‌ന ശാഫിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പൂക്കളവും നാടന്‍ തനിമയോടെ തലയുര്‍ത്തിനിന്ന വഞ്ചിയും തുളസിത്തറയും ആഘോഷത്തിനു മാറ്റ് കൂട്ടി

വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിഹാബ് അയ്യാരിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ വെച്ച് ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടി മുസ്രിസ് എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹരായ മുഹമ്മദ് റഫീഖ് നാലകത്തിന്റെ മകന്‍ മുഹമ്മദ് റിസ്‌വാന്‍, അബൂബക്കര്‍ എം.എയുടെ മകന്‍ മുഹമ്മദ് അനസ് എന്നിവര്‍ക്കുള്ള കമ്മിറ്റിയുടെ മെമന്റോ വനിതാ വിഭാഗം പ്രസിഡന്റ് സുമിത അബ്ദുല്‍ അസീസ്, വൈസ് പ്രസിഡന്റ് ഷജീറ ജലീല്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ 2023-25 വര്‍ഷത്തെ ക്ലിനിക്കല്‍ സൈക്കോളജി ബിരുദാനന്തര പരീക്ഷയില്‍ പത്താം റാങ്ക് നേടിയ മുസിരിസ് എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്‍ കാദര്‍ - സാജിത ദമ്പതികളുടെ മകള്‍ ഫാത്തിമ അറഫക്കുള്ള കമ്മിറ്റിയുടെ മെമന്റോ രക്ഷാധികാരികളായ മുഹമ്മദ് സഗീര്‍ മാടവന, ഹനീഫ് ചളിങ്ങാട്, തുഷാര ഷിഹാബ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. തുടര്‍ന്ന് പുതുതായി അംഗത്വം എടുത്ത വരുണ്‍ വലപ്പാടിനെ സദസ്സിനു മുമ്പാകെ പരിചയപ്പെടുത്തി. സെക്രട്ടറി അനീസ് എറമംഗലത്ത് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് സാബിര്‍ നന്ദിയും പറഞ്ഞു

തുടര്‍ന്ന് കള്‍ച്ചറല്‍ സെക്രട്ടറി ജസീന സാബു ആമുഖ പ്രസംഗത്തോടെ ആരംഭിച്ച വിവിധ കലാ - കായിക പരിപാടികളില്‍ സുമീത അബ്ദുല്‍ അസീസ്, ഷജീറ ജലീല്‍, ജസീന സന്തോഷ്, ഡോ. ഷബ്‌ന ഷാഫി, ഷിഫ സുബില്‍, ജസീന സാബു, ഷെസ്സ ഷാഫി, ഇഹ്സാന്‍ ഇസ്മായില്‍, ഷിനോജ് അലിയാര്‍, മുഹമ്മദ് സഗീര്‍ മാടവന, അഫ്‌റ, സന്തോഷ് അബ്ദുള്‍ കരീം, കിരണ്‍, ഫൈസല്‍, ഇസ്മയില്‍, സബിത, വിഷ്ണു, മിന്‍ഹ സാബു, ഇന്‍ഷ സുബില്‍, ഇസ്മ സുബില്‍, ഇസ്സ മഹ്‌റീന്‍, ഫിസ ഫാത്തിമ തുടങ്ങിയവര്‍ പങ്കെടുത്തു. കലാ പരിപാടികള്‍ വനിത വിഭാഗം രക്ഷാധികാരി തുഷാര ഷിഹാബും, ഔട്ട് ഡോര്‍ ഗെയിമുകള്‍ക്ക് ഷിഫ സുബില്‍ , ഷജീറ ജലീല്‍, സുമിത അബ്ദുള്‍ അസീസ് എന്നിവരും നിയന്ത്രിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷറഫുദ്ധീന്‍ ചളിങ്ങാട്, ജമാല്‍ വടമ, ഡോ. സിയാവുദ്ധീന്‍, ജലീല്‍ വി. മുഹമ്മദ്, സാബു ഹനീഫ്, നവാസ് കുട്ടമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു.

Photo

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026