l o a d i n g

ഗൾഫ്

സൗദി സന്ദര്‍ശനം: കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ത്വാഇഫില്‍; മേയറുമായി കൂടിക്കാഴ്ച, മസ്ജിദും സന്ദര്‍ശിച്ചു

Thumbnail
Publisher By     എ.എം. സജിത്ത്
November 9, 2025

ജിദ്ദ: കേന്ദ്ര പാര്‍ലമെന്ററി കാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജുവിന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനം പുരോഗമിക്കുന്നു. ഹജ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനും ഉഭയകക്ഷി ഹജ് കരാറില്‍ ഒപ്പുവെക്കുന്നതിനുമായി സൗദിയിലെത്തിയ മന്ത്രി, ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കി.

സന്ദര്‍ശനത്തിന്റെ ഭാഗമായി മന്ത്രി കിരണ്‍ റിജിജു ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള ത്വാഇഫ് നഗരം സന്ദര്‍ശിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട ചരിത്രസ്ഥലങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം, പ്രവാചകന്‍ നേരിട്ട കഷ്ടപ്പാടുകളും ത്യാഗങ്ങളും സ്മരിച്ചു. ത്വാഇഫിലെ പ്രശസ്തമായ അബ്ദുല്ല ഇബ്‌നു അബ്ബാസ് പള്ളിയിലും മന്ത്രി സന്ദര്‍ശനം നടത്തി.

ത്വാഇഫ് മേയര്‍ എന്‍ജിനീയര്‍ അബ്ദുല്ല ബിന്‍ ഖമീസ് അല്‍-സെയ്ദിയുമായി റോസ് ഗാര്‍ഡനില്‍ കിരണ്‍ റിജിജു കൂടിക്കാഴ്ച നടത്തി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള അഗാധമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ഇരുവരും തമ്മില്‍ ഊഷ്മളമായ ചര്‍ച്ച നടന്നു. സൗഹൃദവും സഹകരണവും കൂടുതല്‍ ശക്തമാകുമെന്ന പ്രതീക്ഷയും കൂടിക്കാഴ്ചയില്‍ പങ്കുവെച്ചു. ഇന്ത്യന്‍ അംബാസഡര്‍ സുഹൈല്‍ ഇജാസ് ഖാന്‍, കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി എന്നിവരും എംബസി ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സന്ദര്‍ശനത്തിനിടെ ത്വാഇഫില്‍ നിരവധി ഇന്ത്യന്‍ തീര്‍ഥാടകരുമായി മന്ത്രി സംവദിച്ചു. മന്ത്രിയെ നേരില്‍ കണ്ടതിന്റെ ആവേശം പ്രകടിപ്പിച്ച തീര്‍ഥാടകരുമായി അദ്ദേഹം സൗഹൃദ സംഭാഷണം നടത്തി. ഹജ്-ഉംറ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് ഈ സന്ദര്‍ശനം വഴി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

്

Photo

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026