l o a d i n g

കായികം

ബൈ എ ജി സി സംഗമം സോക്കര്‍ - 2025: റിയാദ് പയനീര്‍സ് എഫ്‌സിയും തെക്കേപ്പുറം ഫാല്‍ക്കണ്‍സും ഫൈനലില്‍

Thumbnail

റിയാദ്: കോഴിക്കോട് നഗരത്തിലെ തെക്കേപ്പുറം പ്രദേശത്തെ റിയാദിലെ കൂട്ടായ്മയായ സംഗമം കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മുപ്പത്തിഒന്നാമത്
ക്ലൗഡ്‌ബെറി ഡെന്റല്‍ ഇന്റര്‍നാഷണല്‍ ബൈ എ ജി സി സംഗമം സോക്കര്‍-2025 പവേര്‍ഡ് ബൈ ന്യൂ സ്‌പൈഡര്‍ പ്ലസ് റിയാദിലെ ദിറാബ് ദുരത് മലാബ് സ്റ്റേഡിയത്തില്‍ നടത്തിയ മൂന്നാംവാര മത്സരത്തിലെ ആദ്യ മത്സരത്തില്‍ തെക്കേപ്പുറം ഫാല്‍ക്കണ്‍സ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കിക്കെര്‍സ് എഫ് സിയെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. കളിയുടെ രണ്ടാം മിനുട്ടില്‍ സല്‍മാന്‍ നേടിയ ഗോളിലൂടെ മുന്നേറിയ തെക്കേപ്പുറം ഫാല്‍ക്കണ്‍ പതിനാറാം മിനുട്ടില്‍ സല്‍മാന്റെ രണ്ടാം ഗോളിലൂടെ കളിയിലുടനീളം ആധിപത്യം ഉറപ്പിച്ചു, തെക്കേപ്പുറം ഫാല്‍ക്കണ്‍സിന്റെ സല്‍മാന്‍ ആയിരുന്നു മാന്‍ ഓഫ് ദി മാച്ച് , മാന്‍ ഓഫ് ദി മാച്ചിനുള്ള ടൈം ഹൗസ് പുരസ്‌കാരം ഫോസ റിയാദ് പ്രസിഡന്റ് & ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് പി നൗഷാദ് അലിയും, സംഗമം ട്രോഫി സി ടി സുള്‍ഫിക്കര്‍ അലിയും ചേര്‍ന്നു സമ്മാനിച്ചു.

തുടര്‍ന്നു നടന്ന വാശിയേറിയ റിയാദ് പയനീര്‍സും എല്‍ ഫിയാഗോയും തമ്മിലെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയിച്ചുകൊണ്ട് റിയാദ് പയനീര്‍സ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. ഇരു ടീമുകളും മത്സരിച്ചു കളിച്ചെങ്കിലും റിയാദ് പയനീര്‍സിന്റെ കാവല്‍ ഭടന്‍ ഫാഹിഖിന്റെ പെര്‍ഫോമെന്‍സിനു മുന്നില്‍ എല്‍ ഫിയാഗോ എഫ് സി മുട്ടു മടക്കി. കളിയുടെ മൂന്നാം മിനുട്ടില്‍ ജസീല്‍ നേടിയ ഗോളിലൂടെ മുന്നേറിയ റിയാദ് പയനീര്‍സ് എയാം മിനുട്ടില്‍ എല്‍ ഫിയാഗോ എഫ് സി യുടെ അഹമ്മദ് നജീബിന്റെ മടക്ക ഗോളില്‍ ഒന്ന് പതറിയെങ്കിലും കളിയുടെ രണ്ടാം പകുതിയില്‍ റഷീദിന്റെ ശക്തമായ മുന്നേറ്റത്തോടെ നാല്പത്തി ഒന്‍പതാം മിനുട്ടില്‍ ഒരു ഗോള് കൂടി നേടി വിജയിച്ചു ഫൈനലില്‍ പ്രവേശിച്ചു. റിയാദ് പയനീര്‍സിന്റെ റഷീദാണ് മാന്‍ ഓഫ് ദി മാച്ച്. മാന്‍ ഓഫ് ദി മാച്ചിനുള്ള ടൈം ഹൗസ് പുരസ്‌കാരം മുന്‍ സംഗമം പ്രസിഡന്റ് കെ എം ഇല്യാസും സംഗമം ട്രോഫി ലുഹ ഗ്രൂപ്പ് എം ഡി തര്‍ഫിന്‍ ബഷീറും
ചേര്‍ന്നു സമ്മാനിച്ചു.

തുടര്‍ന്നു സംഗമം ജൂനിയര്‍ ഫുട്‌ബോള്‍ ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറി. ഖിദിയ യുണൈറ്റഡും അത്ലറ്റികോ അല്‍ ദിരിയ ടീമും മാറ്റുരച്ച മത്സരത്തില്‍ ഫാഹിഖ് മാമ്മു നേതൃത്വം നല്‍കിയ അത്ലറ്റികോ അല്‍ ദിരിയ ടീമിലെ റെഹാന്‍ റംസിയുടെ ഒരു ഗോളിന്റെ ബലത്തില്‍ ജേതാക്കളായി. റെഹാന്‍ റംസി ആയിരുന്നു കളിയിലെ മാന്‍ ഓഫ് ദി മാച്ച്. സംഗമം മുന്‍ ഭാരവാഹി ഷഹല്‍ അമീന്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സമ്മാനിച്ചു. മുന്‍ സംഗമം പ്രസിഡന്റ്മാരായ ഐ പി ഉസ്മാന്‍ കോയ, കെ എം ഇല്യാസ് എന്നിവരും എസ് അബ്ദുറഹ്‌മാന്‍, ബാസിത് അരോമ , പി ടി അന്‍സാരി , ഫഹദ് മുസ്തഫ എന്നിവര്‍ ജൂനിയര്‍ റണ്ണേഴ്സിന്റെയും വിന്നേഴ്സിന്റെയും മെഡലുകള്‍ വിതരണം ചെയ്തു. ജൂനിയര്‍ വിന്നേഴ്‌സ് ട്രോഫി കെ ന്‍ അഡ്വെര്‍ടൈസിങ് എം ഡി എസ് എം മുഹമ്മദ് യൂനുസ് അലി സമ്മാനിച്ചു.

ലെജന്‍ഡ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ കാലിക്കറ്റ് കൊമ്പന്‍സും മഞ്ഞപ്പട എഫ് സി യും ഏറ്റുമുട്ടി. കെ എം അനീസിന്റെ ഗോളിന്റെ പിന്‍ബലത്തില്‍ കാലിക്കറ്റ് കൊമ്പന്‍സ് ജേതാക്കളായി., പി സലിം , എം വി നൗഫല്‍ , സിറാജ് മൂസ , യു ന്‍ യൂണിഫോം എം ഡി അനീസ് റഹ്‌മാന്‍ , ടീ ടൈം സൗദി എം ഡി ഹസ്സന്‍ കോയ മുല്ല വീട്ടില്‍ , മൊയ്ദു മൊല്ലന്റകം , കെ പി സിദ്ധീഖ് , ഷഹല്‍ അമീന്‍ എന്നിവര്‍ സംഗമം ലെജന്‍ഡ് ഫുട്‌ബോള്‍ റണ്ണേഴ്സിന്റെയും വിന്നേഴ്സിന്റെയും മെഡലുകള്‍ വിതരണം ചെയ്തു. സേഫ്റ്റി മോര്‍ എം ഡി - കെ പി ഹാരിസ് സംഗമം ലെജന്‍ഡ് ഫുട്‌ബോള്‍ വിന്നര്‍ ട്രോഫി സമ്മാനിച്ചു.

തുടര്‍ന്നു ഇരുപത്തി മൂന്നു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മുന്‍ സംഗമം ഭാരവാഹിയും മുന്‍ കമ്മിറ്റി അംഗവും സംഗമം പരിപാടികളിലെ സജീവ സാന്നിധ്യവുമായ ഷഹല്‍ അമീനു സംഗമം സോക്കര്‍ വേദിയില്‍ വെച്ച് യാത്രഅയപ്പ് നല്‍കി.

നവംബര്‍ ഏഴിനു വെള്ളിയാഴ്ച വൈകീട്ട് അഞ്ചര മണിക്ക്് ഫൈനല്‍ മത്സരങ്ങള്‍ നടക്കും. അന്നേ ദിവസം വൈകീട്ട് മൂന്നര മണി മുതല്‍ സംഗമം സബ് ജൂനിയര്‍ & കിഡ്‌സ് ഫുട്ബാള്‍ മത്സരങ്ങളും റിയാദിലെ ദിറാബ് ദുരത് മലാബ് സ്റ്റേഡിയത്തില്‍ അരങ്ങേറുമെന്നു സംഘടകര്‍ അറിയിച്ചു.

Photo

Latest News

 'ഒലീവിലകളും എണ്ണപ്പാടങ്ങളും',  പുസ്തകം പുറത്തിറങ്ങി
'ഒലീവിലകളും എണ്ണപ്പാടങ്ങളും', പുസ്തകം പുറത്തിറങ്ങി
February 13, 2026
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
February 13, 2026
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
February 13, 2026
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം:  നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം: നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
February 13, 2026
യാത്രക്കാരുടെ വര്‍ധനവ്:  കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
യാത്രക്കാരുടെ വര്‍ധനവ്: കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
February 13, 2026
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
February 13, 2026
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
February 13, 2026
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
February 13, 2026
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
February 12, 2026
 ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
February 12, 2026