l o a d i n g

ഗൾഫ്

സൗദി മലയാളി സമാജം പ്രവാസി മുദ്ര പുരസ്‌കാരം ഡോ. പോള്‍ സക്കറിയക്ക്, നാളെ സൗദി മലയാളി ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ അവാര്‍ഡ് സമ്മാനിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 29, 2025

ദമാം: സൗദി മലയാളി സമാജത്തിന്റെ അഞ്ചാമത് പ്രവാസി മുദ്ര പുരസ്‌കാരം പ്രമുഖ സാഹിത്യകാരന്‍ ഡോ. പോള്‍ സക്കറിയക്ക്. സിനിമ, കഥ, കവിത, നോവല്‍, യാത്രാവിവരണം തുടങ്ങി പ്രവാസ ലോകവുമായി ബന്ധപ്പെട്ട കൃതികള്‍ക്കും സാഹിത്യ സേവനങ്ങള്‍ക്കും നല്‍കിയ സംഭാവന മാനിച്ചാണ് സൗദി മലയാളി സമാജം പ്രവാസി മുദ്ര പുരസ്‌കാരം സമ്മാനിക്കുന്നത്. സക്കറിയ രചിച്ച നബിയുടെ നാട്ടില്‍ എന്ന സഞ്ചാര സാഹിത്യ കൃതി മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.

പ്രവാസ ലോകത്തെ എണ്ണപ്പെട്ട പുരസ്‌കാരങ്ങളില്‍ ഒന്നാണ് പ്രവാസി മുദ്ര പുരസ്‌കാരം. മുന്‍ വര്‍ഷങ്ങളില്‍ പി. കെ.പി രാമനുണ്ണി, സലീം അഹമ്മദ്, എം.മുകുന്ദന്‍ എന്നിവരാണ് പുരസ്‌കാരം നേടിയത്. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴാണ് പുര്‌സകാരം സമ്മാനിക്കുന്നത്. അര ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ദമാമില്‍ നാളെ (വ്യാഴം) മുതല്‍ ആരംഭിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിവല്‍ ഉദ്ഘാടന ചടങ്ങില്‍ പ്രമുഖ സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ സമ്മാനിക്കും.

ഉത്തരാധുനിക മലയാള ചെറുകഥയുടെ ഏറ്റവും ശക്തനായ പ്രതിനിധികളിലൊരാളാണ് പോള്‍ സക്കറിയ. ഭാസ്‌ക്കരപട്ടേലരും എന്റെ ജീവിതവും, സലാം അമേരിക്ക, എന്തുണ്ട് വിശേഷം പിലാത്തോസെ, കണ്ണാടി കാണ്മോളവും, പ്രെയിസ് ദി ലോഡ്, ഇഷ്ടികയും ആശാരിയും, ഇതാണെന്റെ പേര് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങള്‍, എഴുത്തച്ചന്‍ പുരസ്‌കാരം ഒ.വി വിജയന്‍ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

മുതിര്‍ന്ന സാഹിത്യകാരന്‍ ജമാല്‍ കൊച്ചങ്ങാടി, മാധ്യമ പ്രവര്‍ത്തകന്‍ സി.പി സൈതലവി, നോവലിസ്റ്റും എഴുത്തുകാരനുമായ നദീം നൗഷാദ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന് സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബുല്‍, ദമാം ചാപ്റ്റര്‍ പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, ജനറല്‍ സെക്രട്ടറി ഡോ. സിന്ധു ബിനു, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷനീബ് അബൂബക്കര്‍, രക്ഷാധികാരികളായ ജേക്കബ് ഉതുപ്, മുരളീധരന്‍, ആസിഫ് താനൂര്‍ കോര്‍ഡിനേറ്റര്‍മാരായ ഉണ്ണികൃഷ്ണന്‍, ബിനു പുരുഷോത്തമന്‍, മുഷാല്‍ തഞ്ചേരി, നജ്മുസമാന്‍, ഹുസൈന്‍ ചമ്പോളില്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026