l o a d i n g

ഗൾഫ്

വെളുക്കാന്‍ തേച്ചത് പാണ്ടായി; 'റീച്ച്' കൂട്ടാന്‍ വ്യാജ വിഡിയോ പ്രചരിപ്പിച്ച ഇന്ത്യക്കാരനായ പ്രവാസിക്കെതിരെ നടപടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 27, 2025

ദമാം: സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ 'കാഴ്ചക്കാരെ' (റീച്ച്) ലഭിക്കുന്നതിനു വേണ്ടി സൗദി അറേബ്യയിലെ ജീവിതം ദുസ്സഹമാണെന്ന് വരുത്തിത്തീര്‍ത്ത് വ്യാജ വിഡിയോകള്‍ പ്രചരിപ്പിച്ച ഇന്ത്യന്‍ പ്രവാസിക്കെതിരെ സൗദി അധികൃതര്‍ നിയമനടപടി സ്വീകരിച്ചു. 'എനിക്ക് അമ്മയെ കാണണം, എന്നെ രക്ഷിക്കണേ... ഞാനിവിടെ മരിച്ചുവീഴും' എന്ന് ഹൃദയം പൊട്ടിക്കരഞ്ഞുകൊണ്ട് സൗദി മരുഭൂമിയില്‍ നിന്ന് വിഡിയോ ചെയ്ത ഉത്തര്‍ പ്രദേശ് സ്വദേശിയായ അങ്കിത് ഭാര്‍തി എന്ന ഇന്ദ്രജിത്തിനെതിരെയാണ് പോലീസ് നടപടി. ഇല്ലാത്ത പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് നടിച്ച് വിഡിയോ ചെയ്തതായി ഇയാള്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് പോലീസ് കര്‍ശന നടപടിയിലേക്ക് നീങ്ങിയത്.

'സൗദിയിലെ ജീവിതം ദുസ്സഹമാണ്, ഉടന്‍ നാട്ടിലേക്ക് പോകണം' എന്ന തരത്തിലായിരുന്നു വിഡിയോയിലെ ഉള്ളടക്കം. വിഡിയോ വൈറലായതോടെ അധികൃതര്‍ ഇയാളെ വിളിച്ചു വരുത്തി വിശദീകരണം തേടി. എന്നാല്‍, സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അഭിനയിച്ച് വിഡിയോ ചെയ്തതെന്ന് ഇയാള്‍ അധികൃതരോട് സമ്മതിച്ചു. സ്‌പോണ്‍സറുമായി യാതൊരു പ്രശ്‌നങ്ങളോ പ്രയാസങ്ങളോ ഇല്ലെന്നും ഇയാള്‍ വ്യക്തമാക്കി. തന്റെ യാത്രാ രേഖകള്‍ തൊഴിലുടമ പിടിച്ചെടുത്ത് ഒട്ടകങ്ങളെ മേയ്ക്കാന്‍ നിര്‍ബന്ധിക്കുകയാണെന്ന് വിഡിയോയില്‍ യുവാവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, വിഡിയോ വൈറലായതിനെ തുടര്‍ന്ന് സൗദി പോലീസ് അന്വേഷണം ആരംഭിക്കുകയും യുവാവിനെ വിളിച്ചു വരുത്തുകയും ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്.

വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതായി വ്യക്തമായതോടെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ഇയാള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് പോലീസ്. സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി ഇത്തരം വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമലംഘനമാണെന്ന് പോലീസ് ശക്തമായ മുന്നറിയിപ്പ് നല്‍കി. വ്യാജ വിഡിയോകളുടെ പേരില്‍ പ്രവാസികള്‍ നിയമനടപടി നേരിടുന്നത്, സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് സൗദി അധികൃതര്‍ നല്‍കുന്ന ശക്തമായ സന്ദേശമാണ്.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026