l o a d i n g

ഗൾഫ്

ശാസ്ത്രകുതുകികളില്‍ ജിജ്ഞാസയുണര്‍ത്തി ഡയലോഗ്‌സിന്റെ ക്വാണ്ടം റെല്‍മ്‌സ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 27, 2025

ജിദ്ദ: ജിദ്ദയിലെ ശാസ്ത്രതല്‍പ്പരര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ഡയലോഗ്‌സ് സംവാദവേദി 'ക്വാണ്ടം റെല്‍മ്‌സ്' എന്ന പേരിലൊരുക്കിയ ശാസ്ത്ര സെമിനാര്‍ വിഷയത്തിലെ പുതുമകൊണ്ടും അവതരണമികവുകൊണ്ടും ശ്രദ്ധേയമായി. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഫിസിക്‌സ് വിഭാഗം മുന്‍മേധാവിയും, പ്രഗത്ഭ ഭൗതിക ശാസ്ത്രാധ്യാപകനുമായ തോമസ് മരിയാദാസ് ആറക്കല്‍, ക്വാണ്ടം ഫിസിക്‌സിന്റെ അടിസ്ഥാനാശയങ്ങളെക്കുറിച്ചും, കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ പ്രസ്തുത ശാസ്ത്രരംഗത്ത് സംഭവിച്ച അനുക്രമമായ വികാസപരിണാമങ്ങളെക്കുറിച്ചും, ചിത്രങ്ങളുടെയും ഗ്രാഫുകളുടെയും സഹായത്തോടെ ലളിതമായി വിശദീകരിച്ചു.

ഈ രംഗത്തെ യുവഗവേഷകനായ ഋഷിദേവ് ഉണ്ണി (ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല), ജീവശാസ്ത്ര മേഖലയുടെ സൂക്ഷ്മതലങ്ങളില്‍ ക്വാണ്ടം ഭൗതികം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും ജീവികളിലെ ചില രാസ-ജൈവ പ്രക്രിയകളെ ക്വാണ്ടം ഭൗതികതത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ എപ്രകാരം വിശദീകരിക്കാമെന്നും തന്റെ പ്രഭാഷണത്തില്‍ വ്യക്തമാക്കി.

തുടര്‍ന്ന് നടന്ന സംശയനിവാരണ വേളയില്‍, സദസ്സില്‍നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് രണ്ടു വിഷയവിദഗ്ധരും മറുപടി നല്‍കി. ഡോ. വിനീത എസ്.പിള്ള, അഡ്വ.ഷംസുദ്ദീന്‍ ഓലശ്ശേരി, റജിയാ വീരാന്‍, മുസ്തഫ മാസ്റ്റര്‍ (ഡി.പി.എസ്), റസാഖ് മാസ്റ്റര്‍ (മവാരിദ് സ്‌കൂള്‍), സിമി അബ്ദുല്‍ഖാദര്‍, ബിജുരാജ് രാമന്തളി, സന്തോഷ് അബ്ദുല്‍ കരീം, അഫ്‌സല്‍ നാറാണത്ത്., ഷംറീന്‍ ഷബീബ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മദീന റോഡിലെ 'ദേ പുട്ട്' ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഡയലോഗ്‌സ് ചെയര്‍മാന്‍ ഷാജു അത്താണിക്കല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സഹീര്‍ അബ്ദുല്‍ ഖാദര്‍ സ്വാഗതവും ട്രഷറര്‍ അലി അരീകത്ത് നന്ദിയും പറഞ്ഞു. ഹംസ മദാരി, അസൈന്‍ ഇല്ലിക്കല്‍ എന്നിവര്‍ പ്രഭാഷകരെ സദസ്സിന് പരിചയപ്പെടുത്തി. മാനവ് ബിജുരാജ് മുഖ്യപ്രഭാഷകനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. റയ്ഹാനത്ത് സഹീര്‍, റീഹാന്‍ മദാരി, അബ്ദുല്‍ഖാദര്‍ ആലുവ എന്നിവര്‍ യോഗനടത്തിപ്പില്‍ സഹകരിച്ചു. അദ്‌നു സംഘാടനത്തിന് നേതൃത്വം വഹിച്ചു.

ഈ വര്‍ഷം (2025) 'ക്വാണ്ടം ശാസ്ത്രസാങ്കേതികവിദ്യകളുടെ അന്താരാഷ്ട്രവര്‍ഷ'മായി യു.എന്‍. പ്രഖ്യാപിച്ചതിന്റെയും, ഭൗതികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം ക്വാണ്ടം ഫിസിക്‌സിലെ പുതിയ കണ്ടെത്തുലുകള്‍ക്ക് ലഭിച്ചതിന്റെയും പശ്ചാത്തലത്തിലാണ് ഇത്തരം ഒരു സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടതെന്ന് ടീം ഡയലോഗ്‌സ് അറിയിച്ചു.
.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026