l o a d i n g

ഗൾഫ്

റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വര്‍ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 26, 2025

റിയാദ്: പരസ്പര സ്‌നേഹവും സൗഹൃദവും പങ്കുവെച്ച് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വര്‍ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. 'റിംഫ് ഓണം എന്ന പേരിലൊരുക്കിയ പരിപാടിയില്‍ ആക്ടിംഗ് പ്രസിഡന്റ് ജലീല്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍സെക്രട്ടറിയും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനുമായ പഴകുളം മധു മുഖ്യഅതിഥിയായി പങ്കെടുത്ത് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

മലയാളികള്‍ എവിടെ പോയാലും ഒപ്പം കൊണ്ടുനടക്കുന്ന വികാരമാണ് ഓണം. പ്രവാസികളുടെ ആഘോഷങ്ങളില്‍ സ്‌നേഹവും സൗഹൃദവും സമഭാവനയും പ്രകടമാണ് അതുകൊണ്ടാണ് ചിങ്ങം കഴിഞ്ഞ് കൃസ്തുമസ് എത്തിയാലും പ്രവാസ ലോകത്ത് മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു പിടിച്ച ഓണം ആഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഷംനാദ് കരുനഗാപള്ളി ആമുഖ പ്രഭാഷണം പ്രഭാഷണം നിര്‍വ്വഹിച്ചു. സിറ്റി ഫ്‌ലവര്‍ എം ഡി ടിഎം അഹമദ് കോയ, നെസ്റ്റോ- അല്‍ വഫ ഡയറക്ടര്‍ അബ്ദുല്‍ നാസര്‍, ടി എസ് മെറ്റല്‍ എം ഡി മധുസുധനന്‍, എന്‍ ആര്‍ കെ വൈസ് ചെയര്‍മാന്‍ ക്ലീറ്റസ്, ഫോര്‍ക ചെയര്‍മാന്‍ റഹ്‌മാന്‍ മുനമ്പത്ത്, റിംഫ് രക്ഷാധികാരി വി ജെ നസ്രുദീന്‍, ഷകീബ് കൊളക്കാടന്‍, ഷിബു ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ചടങ്ങില്‍ മീഡിയ ഫോറം മുന്‍ ഭാരവാഹികളെ ആദരിച്ചു. വി ജെ നസ്രുദീന്‍, ഷംനാദ് കരുനാഗപ്പള്ളി, കെ എം കനകലാല്‍, ജലീല്‍ ആലപ്പുഴ എന്നിവര്‍ക്കുള്ള ഉപഹാരം ഡോ. അബ്ദുല്‍ അസീസ്, പുഷ്പരാജ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ഒ ഐ സി സി പ്രസിഡണ്ട് സലിം കളക്കര എന്നിവര്‍ കൈമാറി, സാമുഹ്യ പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് കൊക്കകോള മാനേജര്‍ വേണുഗോപാല്‍, മജീദ് ചിങ്ങോലി, നവാസ് റഷീദ്, കേളി പ്രസിഡണ്ട് സെബിന്‍ ഇഖ്ബാല്‍, ഇബ്രാഹിം സുബുഹാന്‍, സലിം പള്ളിയില്‍, സുധീര്‍ കുമ്മില്‍, എം സാലി, ഡോ.കെ ആര്‍ ജയചന്ദ്രന്‍, റഷീദ് ഖാസ്മി, ശ്രീജിത്ത് കണ്‍ട്രിഹെഡ്, സോന ഗോള്‍ഡ് & ഡയമണ്ട്, അഡ്വ: എല്‍ കെ അജിത്ത്, ഷഹനാസ് അബ്ദുല്‍ ജലീല്‍, മൈമൂന അബ്ബാസ്, സബീന എം സാലി, സുഷമ ഷാന്‍, റൈയ്ഷാ മധുസുധനന്‍, നിഖില സമീര്, സലിം പള്ളിയില്‍ തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു. ജനറല്‍സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.

ബിന്ദു സാബുവിന്റെ നേതൃത്വത്തില്‍ നവ്യാ നൃത്ത വിദ്യാലയം അവതരിപ്പിച്ച തിരുവാതിര, സിനിമാറ്റിക്ക് ഡാന്‍സ്, സാന്ടുലിന്‍ ലിന്‍സു സന്തോഷ് അവതരിപ്പിച്ച കിറ്റാര്‍ ഫൂഷ്യന്‍ പെര്‍ഫോര്‍മന്‍സ് ഏവരെയും ആകര്‍ഷിച്ചു. അല്‍താഫ് കാലിക്കറ്റ്, ഷിജു കോട്ടുങ്ങല്‍,ലെനറ്റ് സക്കറിയ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സംഗീത വിരുന്നും ആഘോഷ പരിപാടിക്ക് കൊഴുപ്പേകി. ലിന്‍സു സന്തോഷ് അവതാരിക ആയിരുന്നു.

പരിപാടികള്‍ക്ക് ഷമീര്‍ ബാബു, അഫ്താബ് റഹ്‌മാന്‍, നാദിര്‍ഷാ റഹ്‌മാന്‍, സുലൈമാന്‍ ഊരകം, നൗഫല്‍ പാലക്കാടന്‍, ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Photo

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026